ADVERTISEMENT

രക്തത്തിലെ പഞ്ചസാരയുടെ ( ഗ്ലൂക്കോസ് )  അളവ് അമിതമാകുന്ന അവസ്ഥയാണു പ്രമേഹം. ഭക്ഷണത്തിലടങ്ങിയ അന്നജം ദഹിക്കുമ്പോൾ ഗ്ലൂക്കോസ് ആയി മാറും. ഇതിലൂടെയാണു ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കുക. ഹോർമോണായ ഇൻസുലിനാണ് ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നത്. ഈ ഇൻസുലിൻ തീരെ ഇല്ലാതാകുന്ന സാഹചര്യത്തിലാണു കുഞ്ഞുങ്ങളിൽ കണ്ടു വരുന്ന പ്രമേഹം ടൈപ്പ് 1 ഉണ്ടാകുന്നത്. 

ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയുന്നതോ  പ്രവർത്തനക്ഷമത കുറയുന്നതോ ആണ് മുതിർന്നവരിൽ കണ്ടു വരുന്ന പ്രമേഹം ടൈപ്പ് 2 വിലേക്കു നയിക്കുക. പാരമ്പര്യം, അമിതവണ്ണം, അലസ ജീവിതശൈലി, അമിത സമ്മർദം, ചില മരുന്നുകളുടെ അമിത ഉപയോഗം ഇവ പ്രമേഹത്തിനിടയാക്കും. പെട്ടെന്ന് ശരീരഭാരം കുറയുക, ഇടയ്ക്കിടെ ദാഹം, ചർമത്തിൽ െചാറിച്ചിൽ, വിശപ്പ്, മുറിവുകൾ ഉണങ്ങാൻ താമസം തുടങ്ങിയവ ലക്ഷണങ്ങളാണ്.

ADVERTISEMENT

പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം തടയാന്‍ സാധിക്കുമോ?

പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം തടയാം എന്നതു മിഥ്യാധാരണയാണ്. പഞ്ചസാര കഴിക്കുന്നതു കൊണ്ടു മാത്രമല്ല ഒരു വ്യക്തിക്കു പ്രമേഹമുണ്ടാകുന്നത്. ഭക്ഷണത്തിലടങ്ങിയ അന്നജം ഗ്ലൂക്കോസായി രക്തത്തിൽ കലരുകയാണല്ലോ ചെയ്യുന്നത്. ഇൻസുലിന്റെ ഉൽപാദനം കുറയുകയോ പ്രവർത്തനക്ഷമത കുറയുകയോ ചെയ്യുന്ന അവസ്ഥയിൽ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിയന്ത്രിക്കാനാകില്ല. 

ADVERTISEMENT

പഞ്ചസാരയിൽ (ടേബിൾ ഷുഗർ) മാത്രമല്ല, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങി മിക്ക ഭക്ഷണത്തിലും അന്നജം അടങ്ങിയിട്ടുണ്ട്.  

പ്രമേഹരോഗിയിലെ അമിതവണ്ണം, പഞ്ചസാരയും പ ഞ്ചസാര അടങ്ങിയ ഭക്ഷണവും അമിതമായി കഴിക്കുന്നതിനാലാണെങ്കിൽ പഞ്ചസാര ഒഴിവാക്കാം. ഈ രീതിയിൽ  വണ്ണം കുറച്ചാൽ പ്രമേഹം പിടിപെടുന്നതു കുറേനാളത്തേക്കു മാറ്റി വയ്ക്കാൻ സാധിച്ചേക്കാം. പക്ഷേ, പാരമ്പര്യം, അധ്വാനമില്ലാത്ത ജീവിതശൈലി ഇവയുള്ളവരിൽ പ്രമേഹ സാധ്യത നിലനിൽക്കും. 

ADVERTISEMENT

പ്രമേഹചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? 

ജീവിതശൈലിയിലുള്ള മാറ്റങ്ങൾ, മരുന്നുകൾ എന്നി വയാണു പ്രമേഹചികിത്സയിൽ പ്രധാനം. രക്തത്തിലെ പഞ്ചസാര നില പരിശോധിച്ച ശേഷം ഏതു തരം മരുന്നുകൾ എപ്പോൾ കഴിക്കണമെന്നു ഡോക്ടർ നിർദേശിക്കും. ഗുളികകൾ കൊണ്ടു മാത്രം പ്രമേഹം നിയന്ത്രണത്തിലാകുന്നില്ലെങ്കിൽ ഇൻസുലിൻ കൂടി പ്രയോജനപ്പെടുത്തേണ്ടി വരും. 

ജീവിതശൈലി ചിട്ടപ്പെടുത്തുക വളരെ പ്രധാനമാണ്. പ്രമേഹം ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ടു തന്നെ ആരോഗ്യകരമായ ജീ  വിതശൈലിയും എക്കാലവും പിന്തുടരണം. 

ഇതിനു ക്ഷമയും മാറ്റങ്ങൾ വരുത്താനുള്ള ദൃഢനിശ്ചയവും അത്യാവശ്യമാണ്. പലർക്കും ജീവിതകാലം മുഴുവൻ ആഹാരനിയന്ത്രണവും വ്യായാമവും ചെയ്യാൻ മടിയുണ്ടായേക്കാം. ഇക്കാര്യം ബോധ്യപ്പെടുത്താൻ ചിലർക്ക് കൗൺസലിങ് ആവശ്യമായി വരാം. 

അമിതവണ്ണമുള്ളവർ പത്തു ശതമാനം ഭാരം കുറയ്ക്കുകയാണെങ്കിൽ പ്രമേഹം ശരിയായി നിയന്ത്രിക്കാൻ കഴിയും. ഇതുകൊണ്ടു തന്നെ ഡോക്ടർ, ഡയറ്റീഷൻ ഇവരുടെ നിർദേശങ്ങൾ സ്വീകരിച്ചു ശരിയായ ഭക്ഷണക്രമവും വ്യായാമവും ശീലിക്കണം.  

Understanding Diabetes: Causes, Symptoms, and Management:

Diabetes is a condition where blood sugar (glucose) levels become excessively high, primarily due to the body's inability to regulate glucose effectively. This regulation is managed by the hormone insulin; a deficiency leads to Type 1 diabetes, commonly seen in children, while reduced insulin levels or effectiveness cause Type 2 diabetes in adults. Factors like heredity, obesity, sedentary lifestyle, and stress can contribute to its development. It is a misconception that simply avoiding sugar will prevent diabetes, as carbohydrates in various foods are converted to glucose. Effective management involves lifestyle modifications, medication, and disciplined adherence to diet and exercise, often requiring professional guidance and counseling.

ADVERTISEMENT