ADVERTISEMENT

വെയിലടിച്ചാൽ കറുത്തു പോകുമെന്നാണോ പരാതി. എങ്കിൽ ധാരണ മാറ്റിക്കോളൂ.. ചർമത്തിൽ വെയിൽ ഏൽക്കുമ്പോഴാണ് ശരീരത്തിൽ വിറ്റാമിന്‍ ഡി ഉൽപാദിപ്പിക്കപ്പെടുന്നത്. വെയില്‍ കൊള്ളാതിരിക്കുകയും സ്ഥിരമായി സൺസ്ക്രീൻ ഇട്ട് വെയിലത്തു പോവുകയും ചെയ്താൽ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുകയില്ല. തന്മൂലം, എല്ലുകൾക്കു ബലക്ഷയം ഉണ്ടാവും. 

ശരീരത്തിന് ആവശ്യമായ കാൽസ്യം വലിച്ചെടുക്കാനും അത് ഉപയോഗപ്രദമാക്കാനും വിറ്റാമിന്‍ ഡി വളരെ അത്യാവശ്യമാണ്. ഇതിന്റെ അഭാവം എല്ലുകൾ പൊട്ടാനും എല്ലുകൾക്കു വളവുണ്ടാകാനും ഇടയാക്കും. ജലദോഷവും ഡിപ്രഷനും ചെറുക്കാനും വിറ്റാമിന്‍ ഡി ഏറെ നല്ലതാണ്.

ADVERTISEMENT

ആഴ്ചയിൽ രണ്ടു തവണയെങ്കിലും 25–30 മിനിറ്റ് വെയിൽ കൊള്ളുമ്പോൾ ശരീരത്തിൽ കൂടുതൽ വിറ്റാമിന്‍ ഡി ഉൽപാദിപ്പിക്കപ്പെടും. പ്രായമായവരും ഇരുണ്ട നിറമുള്ളവരും ചെറുപ്പക്കാരെക്കാളും വെളുത്ത നിറമുള്ളവരെക്കാളും കൂടുതൽ വെയിൽ‌ കൊള്ളാൻ ശ്രദ്ധിക്കണം.

വളരെക്കുറച്ചു ഭക്ഷണസാധനങ്ങളിൽ‌ നിന്നു മാത്രമേ വിറ്റാമിന്‍ ഡി പ്രകൃതിദത്തമായി ലഭിക്കുകയുള്ളൂ. കൊഴുപ്പുള്ള മീനുകളായ അയല, ട്യൂണ, മത്തി, മീനെണ്ണ എന്നിവയിൽ ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. കരൾ, മുട്ട മഞ്ഞ, ചീസ് എന്നിവയിലും അല്പം വിറ്റാമിന്‍ ഡി ഉണ്ട്. ചില ജ്യൂസുകളും കവര്‍ പാലിലും മറ്റും വിറ്റാമിന്‍ ഡി ചേർക്കാറുമുണ്ട്.

ADVERTISEMENT

വിറ്റാമിന്‍ ഡി യുടെ അഭാവം മൂലം പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ലെങ്കിലും രക്തത്തിൽ ഇതിന്റെ അളവു കുറയും. വളരെയധികം കുറവാണെങ്കിൽ എല്ലുകൾക്കു വേദനയും ബലക്ഷയവും ഉണ്ടാകാം. കുറച്ചുകാലത്തേക്കു കൂടുതൽ അളവിൽ വിറ്റാമിന്‍ ഡി സപ്ലിമെന്റ്സ് കഴിക്കുന്നത് ആവശ്യത്തിനു വിറ്റാമിൻ ശരീരത്തിനു ലഭ്യമാക്കാൻ സഹായിക്കും. ഡോക്ടറുടെ നിർദേശപ്രകാരം വേണം മരുന്നു കഴിക്കാൻ. വിറ്റാമിന്‍ ഡി നിറഞ്ഞ ഭക്ഷണസാധനങ്ങള്‍ ആഹാരക്രമത്തിൽ‌ ഉൾപെടുത്തുക. ഇടയ്ക്ക് വെയിലത്തു നടക്കുക.

The Vital Role of Sunlight and Vitamin D for Your Health:

Vitamin D is crucial for calcium absorption and bone strength, preventing conditions like osteoporosis and rickets. Sunlight is the primary source for Vitamin D production, and regular, short sun exposure (25-30 minutes, twice a week) is recommended, especially for the elderly and those with darker skin. Dietary sources include fatty fish, liver, eggs, and cheese, with some fortified foods also available. Vitamin D deficiency can lead to bone pain and weakness, and while symptoms might not be obvious, blood tests can confirm low levels. Supplements may be necessary under medical guidance to ensure adequate intake. Regular walks in the sun and incorporating Vitamin D-rich foods are key to maintaining healthy levels and overall well-being.

ADVERTISEMENT
ADVERTISEMENT