ADVERTISEMENT

ചികിത്സയിലൂടെ കുറഞ്ഞ ഭാരം അതേ രീതിയിൽ നിലനിർത്താനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അമിതവണ്ണത്തെ രോഗാവസ്ഥ ആയാണ് വൈദ്യശാസ്ത്രം പരിഗണിക്കുന്നത്. പ്രശസ്തമായ ‘ലാൻസെറ്റ്’  മെഡിക്കൽ ജേണലിൽ  2008-ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ചു ബോഡി മാസ് ഇൻഡക്സ് (BMI) കൂടുന്നതിന് അനുസരിച്ചു മനുഷ്യന്റെ ആയുസ്സു കുറയുന്നു എന്നു കണ്ടെത്തിയിരുന്നു. എന്നാൽ,  ഫലപ്രദമായി ചികിത്സിക്കാൻ നല്ല മരുന്നുകൾ ലഭ്യമായിരുന്നില്ല.  

ADVERTISEMENT

ഇന്നു വിപണി കീഴടക്കുന്ന ജിഎൽപി-1 (GLP-1 Receptor Agonists) വിഭാഗത്തിൽപ്പെട്ട അത്യാധുനിക മരുന്നുകൾ അമിതവണ്ണ ചികിത്സയിൽ വലിയ വിപ്ലവമാണു സൃഷ്ടിക്കുന്നത്. എന്നാൽ, ചികിത്സയിലുടെ കുറഞ്ഞ ഭാരം അതേരീതിയിൽ നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാരം വീണ്ടും കൂടാതിരിക്കാൻ ഭക്ഷണനിയന്ത്രണം വേണം.  പേശികളുടെ ബലം നിലനിർത്തുന്ന വ്യായാമവും ചെയ്യണം. അതുകൊണ്ടു തന്നെ മരുന്നു നിർത്തിയ ശേഷം ഭക്ഷണനിയന്ത്രണം തുടർന്നാൽ മാത്രമേ  കൈവരിച്ച ഭാരക്കുറവു നിലനിർത്താൻ സാധിക്കൂ.

കൂടുതൽ പ്രോട്ടീൻ ഉറപ്പാക്കാം

ADVERTISEMENT

വ്യക്തിയുടെ ശരീരഭാരത്തിന് അനുപാതികമായാണ് ഭ ക്ഷണത്തിലൂടെ പ്രോട്ടീൻ ഉറപ്പാക്കേണ്ടത്. 50 ഗ്രാം ചെറു പയറിൽ നിന്ന് 11– 12 ഗ്രാം പ്രോട്ടീൻ ലഭിക്കും. ഒരു കോഴി മുട്ടയുടെ വെള്ളയിൽ നിന്ന് 3.5 ഗ്രാം മുതൽ നാലു ഗ്രാം വ രെ പ്രോട്ടീൻ ലഭിക്കും.  

വ്യക്തിയുടെ ശരീരഭാരം, ആരോഗ്യം എന്നിവ പരിഗണിച്ച് ഡോക്ടർ നിർദേശിക്കുന്ന ഡയറ്റ് പ്ലാൻ പിന്തുടരാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭാരനിയന്ത്രണത്തിനു സഹായകരമായ പൊതുനിർദേശങ്ങൾ പറയാം.

ADVERTISEMENT

∙പ്രധാന ഭക്ഷണത്തിന് 15–20 മിനിറ്റ് മുൻപ് ഒരു വലിയ ഗ്ലാസ് വെള്ളം കുടിക്കാം. വയർ നിറഞ്ഞതായ തോന്നലുണ്ടാക്കാനും ഇതു സഹായിക്കും.

∙ ഓരോ പ്രധാന ഭക്ഷണത്തിലും 25–35 ഗ്രാം പ്രോട്ടീൻ ഉ ൾപ്പെടുത്തുക . മുട്ട, ചിക്കൻ ബ്രെസ്റ്റ്, മീൻ, പനീർ, കടല, ചെറുപയർ, സോയ ഇവ പ്രോട്ടീൻ സമ്പന്നമാണ്.

​∙നാരുകളടങ്ങിയ ഭക്ഷണം  ശീലമാക്കുക. ലയിക്കുന്ന നാരുകൾ  ദഹനപ്രക്രിയയെ പതുക്കെയാക്കി സ്വാഭാവികമായി വിശപ്പു കുറയ്ക്കും. ഓട്സ്, ചിയാ സീഡ്സ്, ഫ്ളാക്സ് സീഡ്സ്, പയറുവർഗ്ഗങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ എന്നിവ  ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

∙ വയർ നിറഞ്ഞതായി തോന്നാൻ  കൂടിയ അളവിൽ കുറഞ്ഞ കാലറി അടങ്ങിയ പച്ചക്കറികൾ കഴിക്കാം. വെള്ളരിക്ക, ചീര, കാബേജ്, ബ്രൊക്കോളി പോലുള്ളവ ഭക്ഷണത്തിന്റെ ഭാഗമാക്കുക

∙​ ​ശരീരത്തിനാവശ്യമായ നല്ല കൊഴുപ്പിന്റെ ലഭ്യതയ്ക്കായി ഒലിവ് ഓയിൽ, നട്സ്, അവോക്കാഡോ തടങ്ങിയവ മിതമായ അളവിൽ ഉപയോഗിക്കാം.

​∙മൈദ, പഞ്ചസാര, വെളുത്ത അ രി തുടങ്ങിയവ ഒഴിവാക്കണം. പകരം തവിടുള്ള അരി, റാഗി, ചെറുധാന്യങ്ങൾ എന്നിവ തിരഞ്ഞെടുക്കുക.

 ∙ ഭക്ഷണം കഴിക്കുമ്പോൾ   പ്രോട്ടീൻ അടങ്ങിയ വിഭവങ്ങൾ ആദ്യം കഴിക്കാൻ ശ്രദ്ധിക്കുക. ഇതു പെട്ടെന്നു രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നതു തടയും.

വ്യായാമത്തിന്റെ പ്രാധാന്യം

മരുന്നു കഴിക്കുന്നതിനൊപ്പം കൃത്യമായ വ്യായാമം കൂടി ശീലമാക്കാം. ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പു കുറയുന്നതിനൊപ്പം പേശികളെ ബലപ്പെടുത്താനും വ്യായാമം സഹായിക്കും. ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ പ്രധാനമായും രണ്ടു തരം വ്യായാമങ്ങളാണു ചെയ്യേണ്ടത്:

1. എയറോബിക് വ്യായാമങ്ങൾ :

നടപ്പ്, ഓട്ടം, നീന്തൽ, സൈക്ലിങ്, ഡാൻസ് എന്നിവ
യെല്ലാം ഇതിൽ പെടുന്നു.

​2. റെസിസ്റ്റൻസ് വ്യായാമങ്ങൾ :

നമ്മുടെ സ്വന്തം ശരീരഭാരമോ, അല്ലെങ്കിൽ ഡംബൽസ്, തെറാബാൻഡ് തുടങ്ങിയ ഉപകരണങ്ങളോ ഉപയോഗിച്ചു ചെയ്യുന്ന വ്യായാമങ്ങളാണിവ.

ശരീരഭാരവും രോഗങ്ങളും നിയന്ത്രിക്കാ ൻ മിതമായ തീവ്രതയിലുള്ള  വ്യായാമങ്ങളാണു ചെയ്യേണ്ടത്.

ടോക്ക് െടസ്റ്റിലൂെട വ്യായാമത്തിന്റെ തീവ്രത കണ്ടെത്താം.

വ്യായാമത്തിനിെട പാടാൻ കഴിയുന്നുണ്ടെങ്കിൽ അതു ലഘുവായ തീവ്രതയിലുള്ള വ്യായാമമാണ്.

എന്നാൽ, വ്യായാമത്തിനിടെ  പാടാൻ കഴിയാതിരിക്കുകയും സംസാരിക്കാൻ കഴിയുകയും െചയ്യുമ്പോൾ മിതമായ തീവ്രതയായി എന്നു മനസ്സിലാക്കാം.

ശാസ്ത്രീയമായ രീതിയിൽ കൃത്യമായ മേൽനോട്ടത്തോടെ വണ്ണം കുറയ്ക്കാനുള്ള മരുന്നുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെ തന്നെ ഡോക്ടർ നിർദേശിക്കുന്ന ഡയറ്റും വ്യായാമങ്ങളും കൃത്യമായി പിന്തുടരുക.

 പഠനങ്ങൾ പറയുന്നത്

വണ്ണം കുറയ്ക്കുന്നതിനും പ്രമേഹത്തിനുമായി ഉപയോഗിക്കുന്ന ജിഎൽപി1 മരുന്നുകളുമായി ബന്ധപ്പെട്ടു പുതിയ പഠനങ്ങൾ വന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണു ഹൃദ്രോഗമുള്ള പ്രമേഹരോഗികളിൽ, ജിഎൽപി1 ചികിത്സ എടുത്തവരിൽ, ഹൃദ്രോഗ-പക്ഷാഘാത-മരണസാധ്യത കുറയുന്നു എന്നത്. എന്നാൽ, പൂർണമായും തർക്ക വിമുക്തമല്ല പഠനം. ബ്രിട്ടിഷ് മെഡിക്കൽ ജേണലിലാണു പഠനം പ്രസിദ്ധീകരിച്ചത്.

​അസ്ഥി ഒടിയാൻ സാധ്യത കുറയ്ക്കും

നിസ്സാര വീഴ്ച കൊണ്ട് എല്ല് ഒടിയാനുള്ള സാധ്യത (fragility fracture risk) പ്രമേഹത്തിനു ജിഎൽപി മരുന്നുകൾ എടുത്തവരിൽ കുറവാണെന്നു ജാമ (JAMA) നെറ്റ്‍വർക് ഓപ്പണിൽ പ്രസിദ്ധീകരിച്ച അമേരിക്കൻ പഠനം കണ്ടെത്തി. ജിഎൽപി1 ചികിത്സ എടുത്തവരുടെ പ്രായം താരതമ്യേന കുറവായതിനാലാണോ ഈ വ്യത്യാസം ഉണ്ടായത് എന്നു വ്യക്തമല്ല. മാത്രമല്ല, പ്രമേഹരോഗികളല്ലാത്തവരിൽ ഈ ഗുണം കാണുന്നില്ല.

​മുടികൊഴിയാൻ സാധ്യത

സെമാഗ്ലൂട്ടൈഡ്, ടെർസപെറ്റൈഡ് തുടങ്ങിയ ജിഎൽപി1 ചികിത്സ സ്വീകരിച്ചവരിൽ, മറ്റു ചില പ്രമേഹമരുന്നുകൾ ഉപയോഗിച്ചവരെ അപേക്ഷിച്ചു മുടികൊഴിയാനുള്ള സാധ്യത കൂടുതലെന്നു പഠനം. മരുന്നിന്റെ പ്രവർത്തനം വിശപ്പു കുറയ്ക്കുന്നതിനാൽ ഭക്ഷണം കുറയുന്നതു കൊണ്ടുള്ള പോഷകാഹാരക്കുറവാണോ  മുടി കൊഴിച്ചിലിനു കാരണം എന്നും വ്യക്തമല്ല. ബ്രിട്ടിഷ് മെഡിക്കൽ ജേണലിലാണു പഠനം പ്രസിദ്ധീകരിച്ചത്.

Maintaining Weight Loss After Treatment:

Weight loss and maintenance require a strategic approach, especially when using advanced treatments like GLP-1 receptor agonists. To sustain the reduced weight after medical intervention, a combination of dietary control and muscle-strengthening exercises is crucial. Incorporating adequate protein through sources like lentils and eggs, along with fiber-rich foods such as oats and leafy vegetables, aids in satiety and slows digestion. Hydration before meals and mindful consumption of lean protein and healthy fats are also recommended. Regular aerobic and resistance exercises are vital for fat reduction and muscle strengthening, with moderate intensity being key. Recent studies suggest GLP-1 treatments may reduce cardiovascular events and fracture risk in diabetic patients, though potential side effects like hair loss are being investigated.

ADVERTISEMENT