ADVERTISEMENT

പ്രായമായവരിൽ നടത്തത്തിന് വളരെ പ്രാധാന്യമുണ്ട്. ലഘുവായ വ്യായാമമാണ് നടത്തം. ദിവസേന 30 മുതൽ 45 മിനിറ്റ് വരെ നടക്കുന്നത് ആരോഗ്യം നിലനിർത്താൻ വളരെയേറെ സഹായിക്കും. വ്യായാമത്തിനായി നടക്കാൻ മടിയുള്ളവർ ആവശ്യങ്ങൾക്കു വേണ്ടി നടക്കണം. തൊട്ടടുത്ത സ്ഥലങ്ങളിലേക്കു പോകുമ്പോൾ വാഹനം ഒഴിവാക്കി നോക്കൂ. ആദ്യം അൽപം ബുദ്ധിമുട്ടു തോന്നാമെങ്കിലും പിന്നീട് ഈ നടപ്പ് എളുപ്പമാകും. 

കൊളസ്ട്രോൾ കൂടിയിരിക്കുന്നവർ വ്യായാമം ചെയ്ത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാം. ഉറക്കം കുറയുന്നവർ ദിവസേന ലഘുവ്യായാമം ശീലിക്കുന്നത് നല്ല ഫലം നൽകും. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും രോഗസാധ്യത കുറയ്ക്കുന്നതിനും വ്യായാമം സഹായിക്കും. 

ADVERTISEMENT

∙ മിനിറ്റിൽ ഏകദേശം 100 ചുവടുകൾ എന്ന വേഗത ലക്ഷ്യമാക്കാം. നടക്കുമ്പോൾ സംസാരിക്കാൻ കഴിയണം, എന്നാൽ, പാട്ടു സുഖമായി പാടാൻ കഴിയാത്തത്ര വേഗം. ദിവസവും ഏകദേശം 30- 45 മിനിറ്റ് ഇങ്ങനെ നടക്കുന്നതു ശരീരഭാരം, അരക്കെട്ടിന്റെ ചുറ്റളവ്, ശരീരത്തിലെ കൊഴുപ്പ് എന്നിവ നിയന്ത്രിക്കാൻ സഹായിക്കും.

∙ തുടർച്ചയായി ഒരേ വേഗത്തിൽ നടക്കുന്നതിനുപകരം വേഗത്തിൽ നടക്കുന്നതും പതുക്കെ നടക്കുന്നതും മാറിമാറി ചെയ്യുക. ഒന്നു – മൂന്നു മിനിറ്റ് വേഗത്തിൽ നടക്കുക. തുടർന്ന് രണ്ടു മിനിറ്റ് പതിയെ നടക്കുക. ഈ രീതിയിൽ ഏകദേശം 30 മിനിറ്റ് തുടരാം. ഇ തു വ്യായാമത്തിന്റെ തീവ്രത വർധിപ്പിക്കുകയും കൂടുതൽ ഊർജം ചെലവാക്കുകയും ചെയ്യും.

ADVERTISEMENT

∙ നിരപ്പായുള്ള റോഡിനേക്കാൾ കയറ്റമുള്ള വഴിയിൽ നടക്കുമ്പോൾ കാലുകളിലെ പേശികൾ കൂടുതൽ പ്രവർത്തിക്കണം. ട്രെഡ്മില്ലിൽ ഇ ൻക്ലൈൻ കൂട്ടിയും ഇതു ചെയ്യാം. തുടക്കകാർ ചെറിയ ചെരിവിൽ തുടങ്ങി പതുക്കെ തീവ്രത കൂട്ടുക.

∙ കൈകൾ ശക്തമായി മുന്നോട്ടും പിന്നോട്ടും വീശുക. ഇതു വേഗതയും ഹൃദയമിടിപ്പും കൂട്ടാനും കൂടുതൽ ഊർജം ചെലവഴിക്കാനും സ ഹായിക്കും.

ADVERTISEMENT

∙ പതിവായി നടക്കുന്നതാണ് ഏറ്റവും പ്രധാനം. ശരിയായ ഭക്ഷണക്രമവും വേണം.

Health Benefits of Walking for the Elderly:

Walking is a vital and simple exercise that helps elderly individuals maintain overall health and well-being. Regular daily walking for 30 to 45 minutes can significantly improve physical fitness and prevent various health complications. Seniors who hesitate to do formal workouts can incorporate walking into their daily chores by avoiding vehicles for short distances. This beneficial routine effectively helps in reducing high cholesterol levels and curing sleep deprivation issues naturally. Maintaining a brisk pace of about 100 steps per minute while being able to talk comfortably enhances heart health. Incorporating interval walking, inclines, and arm movements further maximizes calorie burn and muscle strength. Ultimately, consistency combined with a balanced diet ensures a healthy and active lifestyle for older adults.

ADVERTISEMENT