ADVERTISEMENT

രക്തത്തിലെ പഞ്ചസാരയുടെ (ഗ്ലൂക്കോസ്) അളവ് അമിതമാകുന്ന അവസ്ഥയാണു പ്രമേഹം. ഭക്ഷണത്തിലടങ്ങിയ അന്നജം ദഹിക്കുമ്പോൾ ഗ്ലൂക്കോസ് ആയി മാറും. ഇതിലൂടെയാണു ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കുക. ഹോർമോണായ ഇൻസുലിനാണ് ഗ്ലൂക്കോസ് നില നിയന്ത്രിക്കുന്നത്. ഈ ഇൻസുലിൻ തീരെ ഇല്ലാതാകുന്ന സാഹചര്യത്തിലാണു കുഞ്ഞുങ്ങളിൽ കണ്ടു വരുന്ന പ്രമേഹം ടൈപ്പ് 1 ഉണ്ടാകുന്നത്. 

ശരീരത്തിലെ ഇൻസുലിന്റെ അളവ് കുറയുന്നതോ പ്രവർത്തനക്ഷമത കുറയുന്നതോ ആണ് മുതിർന്നവരിൽ കണ്ടു വരുന്ന പ്രമേഹം ടൈപ്പ് 2 വിലേക്കു നയിക്കുക. പാരമ്പര്യം, അമിതവണ്ണം, അലസ ജീവിതശൈലി, അമിത സമ്മർദം, ചില മരുന്നുകളുടെ അമിത ഉപയോഗം ഇവ പ്രമേഹത്തിനിടയാക്കും.

ADVERTISEMENT

പെട്ടെന്ന് ശരീരഭാരം കുറയുക, ഇടയ്ക്കിടെ ദാഹം, ചർമത്തിൽ െചാറിച്ചിൽ, വിശപ്പ്, മുറിവുകൾ ഉണങ്ങാൻ താമസം തുടങ്ങിയവ ലക്ഷണങ്ങളാണ്.

പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം തടയാമെന്ന ധാരണ ശരിയാണോ?

ADVERTISEMENT

പഞ്ചസാര ഒഴിവാക്കിയാൽ പ്രമേഹം തടയാം എന്നതു മിഥ്യാധാരണയാണ്. പഞ്ചസാര കഴിക്കുന്നതു കൊണ്ടു മാത്രമല്ല ഒരു വ്യക്തിക്കു പ്രമേഹമുണ്ടാകുന്നത്. ഭക്ഷണത്തിലടങ്ങിയ അന്നജം ഗ്ലൂക്കോസായി രക്തത്തിൽ കലരുകയാണല്ലോ ചെയ്യുന്നത്. 

ഇൻസുലിന്റെ ഉൽപാദനം കുറയുകയോ പ്രവർത്തനക്ഷമത കുറയുകയോ ചെയ്യുന്ന അവസ്ഥയിൽ രക്തത്തിലെ ഗ്ലൂക്കോസ് നില കൃത്യമായി നിയന്ത്രിക്കാനാകില്ല. പഞ്ചസാരയിൽ (ടേബിൾ ഷുഗർ) മാത്രമല്ല, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങി മിക്ക ഭക്ഷണത്തിലും അന്നജം അടങ്ങിയിട്ടുണ്ട്.

ADVERTISEMENT

പ്രമേഹരോഗിയിലെ അമിതവണ്ണം, പഞ്ചസാരയും പഞ്ചസാര അടങ്ങിയ ഭക്ഷണവും അമിതമായി കഴിക്കുന്നതിനാലാണെങ്കിൽ പഞ്ചസാര ഒഴിവാക്കാം. ഈ രീതിയിൽ  വണ്ണം കുറച്ചാൽ പ്രമേഹം പിടിപെടുന്നതു കുറേനാളത്തേക്കു മാറ്റി വയ്ക്കാൻ സാധിച്ചേക്കാം. പക്ഷേ, പാരമ്പര്യം, അധ്വാനമില്ലാത്ത ജീവിതശൈലി ഇവയുള്ളവരിൽ പ്രമേഹ സാധ്യത നിലനിൽക്കും. 

മുന്നറിയിപ്പാണോ പ്രിഡയബറ്റിസ്?

ലക്ഷണങ്ങളൊന്നും പ്രകടമാകില്ലെന്നതിനാൽ രക്തപരിശോധനയിലൂടെ മാത്രമേ  പ്രിഡയബറ്റിസ് കണ്ടെത്താനാകൂ. രക്തത്തിലെ പഞ്ചസാരയുടെ മൂന്നു മാസത്തെ ശരാശരിയായ എച്ച്ബിഎ1സി പരിശോധിക്കുന്നതാണ് ഉത്തമം. 5.7 ശതമാനത്തിൽ താഴെ വരെ സാധാരണ നിലയും 5.7 മുതൽ 6.4 വരെ പ്രിഡയബറ്റിസും  6.5 ആയാൽ പ്രമേഹമായും കണക്കാക്കും. 

രാവിലെ വെറും വയറ്റിലെ രക്തപരിശോധനയിൽ പഞ്ചസാരനില 100 mg/dl  ലേറെയെങ്കിൽ പ്രിഡയബറ്റിസ് ആണെന്നർഥം. 126 mg/dl  പ്രമേഹമായും കണക്കാക്കും. ഭക്ഷണം കഴിച്ചു രണ്ടു മണിക്കൂറിനു ശേഷമോ ഇടവേളകളിലോ ഉള്ള രക്തപരിശോധനയിൽ പഞ്ചസാരയുടെ അളവ് 140 mg/dl  ൽ കൂടുതലാണെങ്കിൽ പ്രിഡയബറ്റിസ് ആണെന്നർഥം. 

75 ഗ്രാം ഗ്ലൂക്കോസ് കഴിച്ചു രണ്ടു മണിക്കൂറിനു ശേ ഷം രക്തപരിശോധന നടത്തുമ്പോഴാണ് കൃത്യമായി അളക്കാൻ കഴിയുന്നത്. അത് 200ൽ എത്തിയാൽ പ്ര മേഹം സ്ഥിരീകരിക്കും. 

പ്രിഡയബറ്റിസ് ഘട്ടത്തിൽ ശ്രദ്ധ നൽകിയാൽ പ്രമേഹം പിടിപെടുന്നതു  നീട്ടി വയ്ക്കാനാകും.  ഈ ഘട്ടം ഗോൾഡൻ പിരീയഡ് എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. അമിതവണ്ണമുള്ളവർക്കു ഭാരം കുറച്ചു പ്രമേഹം പൂർണമായി തടയാൻ കഴിയും.

പ്രമേഹ ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? 

ജീവിതശൈലിയിലുള്ള മാറ്റങ്ങൾ, മരുന്നുകൾ എന്നി വയാണു പ്രമേഹചികിത്സയിൽ പ്രധാനം. രക്തത്തിലെ പഞ്ചസാര നില പരിശോധിച്ച ശേഷം ഏതു തരം മരുന്നുകൾ എപ്പോൾ കഴിക്കണമെന്നു േഡാക്ടർ നിർദേശിക്കും. ഗുളികകൾ കൊണ്ടു മാത്രം പ്രമേഹം നിയന്ത്രണത്തിലാകുന്നില്ലെങ്കിൽ ഇൻസുലിൻ കൂടി പ്രയോജനപ്പെടുത്തേണ്ടി വരും. 

ജീവിതശൈലി ചിട്ടപ്പെടുത്തുക വളരെ പ്രധാനമാണ്. പ്രമേഹം ജീവിതകാലം മുഴുവൻ ഒപ്പമുണ്ടാകാൻ ഇടയുണ്ട്. അതുകൊണ്ടു തന്നെ ആരോഗ്യകരമായ ജീ  വിതശൈലിയും എക്കാലവും പിന്തുടരണം. 

ഇതിനു ക്ഷമയും മാറ്റങ്ങൾ വരുത്താനുള്ള ദൃഢനിശ്ചയവും അത്യാവശ്യമാണ്. പലർക്കും ജീവിതകാലം മുഴുവൻ ആഹാരനിയന്ത്രണവും വ്യായാമവും ചെയ്യാ ൻ മടിയുണ്ടായേക്കാം. ഇക്കാര്യം ബോധ്യപ്പെടുത്താൻ ചിലർക്ക് കൗൺസലിങ് ആവശ്യമായി വരാം. 

അമിതവണ്ണമുള്ളവർ പത്തു ശതമാനം ഭാരം കുറയ്ക്കുകയാണെങ്കിൽ പ്രമേഹം ശരിയായി നിയന്ത്രിക്കാൻ കഴിയും. ഇതുകൊണ്ടു തന്നെ ഡോക്ടർ, ഡയറ്റീഷൻ ഇവരുടെ നിർദേശങ്ങൾ സ്വീകരിച്ചു ശരിയായ ഭക്ഷണക്രമവും വ്യായാമവും ശീലിക്കണം.  

Can Avoiding Sugar Prevent Diabetes?:

Diabetes is a medical condition characterized by excessive levels of glucose in the blood due to issues with insulin production or its effectiveness in the body. Type 1 diabetes occurs when insulin is completely absent, whereas Type 2 diabetes stems from reduced insulin or poor functionality often linked to lifestyle factors. Completely avoiding table sugar alone is a common myth and will not single-handedly prevent diabetes since carbohydrates are present in various foods. Prediabetes acts as an important warning sign and can be detected through specific blood tests like HbA1c or fasting blood glucose levels. Managing prediabetes effectively during this golden period can successfully delay or even prevent the onset of full diabetes. Treatment primarily involves adopting a healthy lifestyle, exercising regularly, maintaining a proper diet, and following prescribed medications or insulin therapy. Making consistent lifestyle changes and reducing excess body weight are crucial steps for long-term blood sugar control and overall well-being.

ADVERTISEMENT