ADVERTISEMENT

ഏറ്റവും മനോഹരമായ അവയവങ്ങളിൽ ഒന്നാണ് കരൾ. ഇളം പിങ്ക് നിറമുള്ള കരൾ വളരെ മൃദുവായ ഒരവയവമാണ്. മിനുസമേറിയ പൂ പോലെയുള്ള അവയവമെന്നും പറയാം. എന്നാൽ കരൾ രോഗങ്ങളുടെ ഏറ്റവും അന്തിമഘട്ടമായ സിറോസിസ് ഉണ്ടാകുമ്പോൾ കരൾ കല്ലായി മാറുന്നു. കട്ടിയേറിയ കരളിന്റെ ഉപരിതലം ചെറുകുമിളകൾപോലെയുള്ള തടിപ്പുകൾ കൊണ്ട് നിറയുന്നു. കരൾ പൂർണമായും പ്രവർത്തനരഹിതമാകുന്നു. 

മദ്യപാനമാണ് സിറോസിസിനുള്ള ഏറ്റവും പ്രധാന കാരണമെങ്കിലും ഹെപ്പറ്റൈറ്റിസ്- ബി, ഹെപ്പറ്റൈറ്റിസ്- സി തുടങ്ങിയ വൈറൽ രോഗാണുബാധയും സിറോസിസ് ഉണ്ടാക്കും. സിറോസിസ് ഉണ്ടാകുമ്പോൾ കരളിലെ കോശങ്ങൾ നശിക്കുകയും കരൾ നാരുകൾ കൊണ്ട് നിറയുകയും ചെയ്യുന്നു. കരളിന്റെ ഘടനയും ധര്‍മവും പൂർണമായും തകരാറിലാകുന്നു. ഔഷധങ്ങൾ ഒരു പരിധിവരെ ഫലപ്രദമാകുമെങ്കിലും ചികിത്സയുടെ അവസാന വാക്കെന്ന നിലയിൽ സിറോസിസ് രോഗികൾക്ക് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. 

ADVERTISEMENT

അദ്ഭുതകരമായ പുനരുജ്ജീവനശേഷിയാണ് കരളിനുള്ളത്. മനുഷ്യശരീരത്തിലെ ഏറ്റവും അധികം പുനരുജ്ജീവനശേഷിയുള്ള അവയവവും കരളാണ്. കരളിന്റെ  നാലിൽ മൂന്ന് ഭാഗത്തോളം മുറിച്ചു നീക്കിയാലും ഏതാണ്ട് ആറു മുതൽ എട്ട് ആഴ്ച കൊണ്ട് കരൾ പൂർവസ്ഥിതിയിലാകും കരളിലെ കോശങ്ങൾ കൂടാതെ ബിലിയറി കോശങ്ങളും എന്‍ഡോത്തീ ലിയല്‍ കോശങ്ങളുമൊക്കെ അമിതവേഗത്തിൽ വിഭജിച്ചാണ് ഈ പുനരുജ്ജീവന പ്രക്രിയ സാധ്യമാകുന്നത്. ഹെപ്പറ്റോ സൈറ്റ് ഗ്രോത്ത് ഫാക്ടർ, ഇന്റർ ല്യൂക്കിനുകൾ, ഇന്റർഫെ റോൺ– ആൽഫാ തുടങ്ങിയ നിരവധി ഘടകങ്ങൾ കരൾ കോശങ്ങളെ ദ്രുതഗതിയിൽ വിഭജിക്കാൻ സഹായിക്കുന്നുണ്ട്. അവിശ്വസനീയമെന്നു തോന്നിയേക്കാവുന്ന ഈ സവിശേഷ തകൊണ്ടാണു ജീവിച്ചിരിക്കുമ്പോൾ തന്നെ നമുക്കു കരളിന്റെ ഒരു ഭാഗം ദാനം ചെയ്ത് മറ്റൊരു ജീവൻ രക്ഷിക്കാൻ സാധിക്കുന്നത്. 

അപാരമായ സഹനശേഷിയും സംയമനശേഷിയുമാണ് കരളിന്. കരളിന്റെ 80 ശതമാനത്തോളം കലകൾ നശിച്ചു പോയാലും യാതൊരു മുടക്കവും കൂടാതെ, ഒരു കുറവും വരുത്താതെ നിശ്ശബ്ദമായി സ്വധർമ്മം നിർവഹിക്കുവാൻ കരളിന് കഴിയും. ദാരിദ്ര്യം പുറത്തറിയിക്കാതെ ജീവിക്കുന്ന പഴയ പ്രതാപിയെപ്പോലെ പിടിച്ചു നിൽക്കാൻ കരൾ ശ്രമിക്കുന്നു. മദ്യപിച്ചും വാരിവലിച്ചു തിന്നും കരളിനെ ദ്രോഹിച്ച് അതീവ ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ് കരൾ പിണങ്ങുന്നതും മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നതും.

ADVERTISEMENT

വിവിധ കരൾ രോഗങ്ങൾ അറിയാം

ഹെപ്പറ്റൈറ്റിസ്

ADVERTISEMENT

കരളിന് നീർവീക്കമുണ്ടാകുന്ന അവസ്ഥ. വൈറസ് രോഗാണു ബാധയാണ് ഹെപ്പറ്റൈറ്റിസിനുള്ള പ്രധാന കാരണം. കൂടാതെ മദ്യപാനം, ചില മരുന്നുകളുടെ ഉപയോഗം, ബാക്ടീരിയൽ രോഗബാധ, അമീബിയാസിസ് തുടങ്ങിയവയും ഹെപ്പറ്റൈറ്റി സിന് കാരണമാകാം. മഞ്ഞപ്പിത്തമാണ് പ്രധാന രോഗലക്ഷണം. കൂടാതെ വിശപ്പില്ലായ്മ, ക്ഷീണം, മനം പിരട്ടൽ, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. 

ഫാറ്റി ലിവർ

കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്ന അവസ്ഥ. മദ്യപാനം പ്രധാന കാരണമാണ്. കൂടാതെ പ്രമേഹം, അമിത കൊളസ്ട്രോൾ, ഉയർന്ന ട്രൈഗ്ലിസറൈഡ് നില, പൊണ്ണത്തടി, പെട്ടെന്നുണ്ടാ കുന്ന തൂക്കക്കുറവ് തുടങ്ങിയവ മറ്റു കാരണങ്ങളാണ്. സാധാ രണയായി ലക്ഷണമൊന്നും ഉണ്ടാകാറില്ല. വയറുവേദന, വിശപ്പില്ലായ്മ തുടങ്ങിയവ ഉണ്ടായേക്കാം. 

സിറോസിസ്

കരളിലെ കോശങ്ങൾ നശിച്ച് കരൾ പ്രവർത്തനരഹിതമാകുന്ന ഗുരുതരാവസ്ഥ. മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി, ഫാറ്റിലിവർ, അണുബാധ, വിഷബാധ, ചിലയിനം മരുന്നുക ളുടെ ഉപയോഗം, പാരമ്പര്യം തുടങ്ങിയവയും സിറോസിസിന് കാരണമാകാം.  ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങളെ തുടർന്ന് രക്തം ഛർദ്ദിക്കുക, വയറ്റിൽ വെള്ളം കെട്ടി നിറയുക, കാലിൽ നീര് തുടങ്ങിയ ലക്ഷണങ്ങളുമു ണ്ടാകാം. പോർട്ടൽ ഹൈപ്പർടെൻഷൻ, രക്തസ്രാവം, നീരു ണ്ടാകുക, മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ച് തലച്ചോറിനെ ബാധിക്കുക തുടങ്ങിയവയാണ് പ്രധാന സങ്കീർണതകൾ.

ഗിൽബർട്ട്സ് സിൻഡ്രോം

ജന്മനായുള്ള സവിശേഷതകൾ മൂലം രക്തത്തിൽ ബിലിറൂബിന്‍ കൂടി നിൽക്കുന്ന ശാരീരികാവസ്ഥ. മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ ഉണ്ടാകുമെങ്കിലും ഇതൊരു രോഗമല്ല. ചികിത്സ ആവശ്യമില്ല. പുരുഷന്മാരിലാണ് കൂടുതലായി കണ്ടുവരുന്നത്. 

കരളിനെ ബാധിക്കുന്ന അര്‍ബുദം

ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറസ് രോഗങ്ങളും ഗർഭനിരോധന ഗുളികകൾ പോലെയുള്ള മരുന്നുകളും കാര ലണമാകാം. സിറോസിസ് ലിവർ കാൻസറിനുള്ള മറ്റൊരു കാരണമാണ്. പാരമ്പര്യ ഘടകവും ഇതിൽ പങ്കു വഹിക്കുന്നുണ്ട്. വയറുവേദന, വിശപ്പില്ലായ്മ, തൂക്കം കുറയുക, വിട്ടുമാറാത്ത പനി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ട്യൂമർ മാർക്കറായ ആൽഫാ ഫീറ്റോ പ്രോട്ടീനിന്റെ അളവ്, സ്കാനിംഗ്, ബയോപ്സി പരിശോധനകളിലൂടെ രോഗനിർണയം നടത്താം. 

വിവരങ്ങൾക്കു കടപ്പാട്: ഡോ. ബി പത്മകുമാറിന്റെ 'മനുഷ്യശരീരം ഒരു മഹാത്ഭുതം' ബുക്ക്

Common Liver Diseases: Hepatitis, Fatty Liver and More:

Cirrhosis represents the advanced and dangerous stage of liver disease where the organ becomes hard and loses its normal function. Alcohol consumption, along with viral infections like hepatitis B and C, stands as the primary cause of this severe condition. Despite such vulnerabilities, the human liver possesses an incredible capacity for natural regeneration and can recover even after losing a significant portion of its mass. This remarkable regenerative power is precisely what makes living liver donation possible for saving patients' lives. Furthermore, the liver exhibits immense endurance, silently performing its vital functions until roughly eighty percent of its tissue is already damaged. Common disorders affecting this essential organ include fatty liver, hepatitis, cirrhosis, Gilbert's syndrome, and liver cancer. Maintaining optimal health requires proper medical awareness and preventive care against the various factors that silently harm hepatic tissues.

ADVERTISEMENT