35- 45 വയസ്സിൽ അലട്ടുന്ന ഗൈനക് പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ തിരിച്ചറിയാം
സ്ത്രീശരീരം ഓരോ പ്രായത്തിലും ഓരോ മാറ്റങ്ങളിലൂടെയാണു കടന്നുപോകുന്നത്. 35 – 45 വയസ്സിനിടയിൽ പൊതുവായി അലട്ടുന്ന അഞ്ചു ഗൈനക് പ്രശ്നങ്ങളറിയാം. ഇവയുടെ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിഞ്ഞാൽ സങ്കീർണതകളിലേക്കു പോകാതെ ജീവിതം കൂടുതൽ സുന്ദരമാക്കാം.
1. ഫൈബ്രോയ്ഡ്
ഗർഭപാത്രത്തിന്റെ ഭിത്തിയിൽ നിന്നുണ്ടാകുന്ന കാൻസർ അല്ലാത്ത മുഴകളാണ് ഫൈബ്രോയ്ഡ്. ഗർഭാശയ ഭിത്തിയിൽ കാണുന്നവ, ഗർഭാശയത്തിന്റെ ആവരണത്തിന് അ ടിയിൽ കാണുന്നത്, ഗർഭാശയഭിത്തിയിൽ നിന്നു തള്ളിനിൽക്കുന്നത് എന്നിങ്ങനെ മുഴകളുടെ സ്ഥാനം അനുസരിച്ച് ഫൈബ്രോയ്ഡുകളെ പലതായി തരംതിരിച്ചിട്ടുണ്ട്.
ലക്ഷണങ്ങൾ അറിയാം
മുഴകളുടെ സ്ഥാനവും എണ്ണവും വലുപ്പവും അനുസരി ച്ചു ലക്ഷണങ്ങൾ വ്യത്യാസപ്പെടാം. ചെറിയ മുഴകൾ പൊ തുവേ ലക്ഷണം കാണിക്കാറില്ലെങ്കിലും എൻഡോമെട്രിയത്തിന്റെ അടുത്താണെങ്കിൽ രക്തസ്രാവമുണ്ടാകാം.
ആർത്തവസമയത്തെ അമിത രക്തസ്രാവം, ആർത്തവ സമയത്തും അല്ലാതെയുമുണ്ടാകുന്ന വയറുവേദന, വയറു പെരുക്കം, കൂടുതൽ തവണ മൂത്രം പോകൽ, മൂത്രം ഒഴിക്കുന്നതിനും മലവിസർജനത്തിനും പ്രയാസം, ലൈംഗികബന്ധത്തിലേര്പ്പെടുമ്പോഴുള്ള വേദന എന്നിവയാണ് പ്ര ധാന ലക്ഷണങ്ങൾ.
ചികിത്സ എങ്ങനെ ?
ഗർഭപാത്രത്തിലേക്കുള്ള രക്തയോട്ടം കുറച്ചുകൊണ്ടു താൽക്കാലികമായി ഗർഭപാത്രത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കുന്ന ചികിത്സ (യൂട്രൈൻ ആർട്ടറി എംബലൈസേഷൻ) ചില ഫൈബ്രോയ്ഡുകളിൽ ഫലവത്താണ്. ഇതുവഴി ലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനാകും. മുഴകളുടെ വലുപ്പം കൂടുകയും ബുദ്ധിമുട്ടുകൾ കഠിനമാകുകയും ചെയ്താൽ മുഴ മാത്രമായോ ഗർഭപാത്രം മുഴുവനായോ നീക്കം ചെയ്യേണ്ടി വരാം.
2. അഡിനോമയോസിസ്
ഗർഭാശയ ഉൾഭിത്തിയായ എൻഡോമെട്രിയം ഗർഭപാത്രത്തിലെ പേശികൾക്കുള്ളിലേക്ക് (മയോമെട്രിയം) വളരുന്ന അവസ്ഥയാണ് അഡിനോമയോസിസ്. ഈ പ്രശ്നമുള്ളവ രിൽ ഗർഭാശയം വികസിക്കും. മൂന്നു – നാലു മാസം ഗർഭ മുള്ളപ്പോഴുള്ള വലുപ്പത്തിലേക്കു ഗർഭാശയം എത്താം.
ലക്ഷണങ്ങൾ അറിയാം
മാസമുറ സമയത്തെ ശക്തമായ വയറുവേദനയും നടുവേദനയും, അമിത രക്തസ്രാവം, ക്രമം തെറ്റിയ രക്തസ്രാവം, ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴുള്ള വേദന, അടിവയറ്റിൽ ഭാരമുള്ളതായി തോന്നുക.
ചികിത്സ എങ്ങനെ ?
വേദനയും രക്തസ്രാവവും മരുന്നുകളിലൂടെ നിയന്ത്രിക്കാം. ഗർഭനിരോധന മാർഗമായ മിറീന ഇൻട്രാ യൂട്രിൻ ഡിവൈസ് ഗർഭാശയത്തിൽ നിക്ഷേപിക്കാം. ഇതിലടങ്ങിയ പ്രൊജസ്ട്രോൺ ഹോർമോൺ, ഗർഭാശയഭിത്തിയുടെ കട്ടി കുറയ്ക്കും. അതു വഴി രക്തസ്രാവവും വേദനയും കുറയും. യൂട്രൈൻ ആർട്ടറി എംബലൈസേഷൻ ചികി ത്സയും ഗുണകരമാണ്. എന്നിട്ടും അവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കേണ്ടിവരാം.
3. എൻഡോമെട്രിയോസിസ്
എൻഡോമെട്രിയം ഗർഭപാത്രത്തിനു പുറത്തേക്ക് വളരുന്ന അവസ്ഥയാണ് എൻഡോമെട്രിയോസിസ്. എൻഡോമെട്രിയം, അണ്ഡാശയം, അണ്ഡവാഹിനിക്കുഴലുകൾ എന്നിവിടങ്ങളിലൊക്കെ എൻഡോമെട്രിയത്തിന്റെ കോശങ്ങൾ കാണപ്പെടാം. വന്ധ്യതയ്ക്കു പ്രധാന കാരണമാണ് ഇത്.
ലക്ഷണങ്ങൾ അറിയാം
കഠിനമായ ആർത്തവവേദനയാണു പ്രധാന ലക്ഷണം. ചിലർക്കു മാസമുറയില്ലാത്തപ്പോഴും നടുവിനും വയറിനും വേദന അനുഭവപ്പെടാറുണ്ട്. നീർക്കെട്ടും അണ്ഡവാഹിനിക്കുഴലുകളിലെ ഒട്ടിപ്പിടുത്തങ്ങളുമാണു മറ്റു ലക്ഷണങ്ങൾ.
ചികിത്സ എങ്ങനെ ?
എൻഡോമെട്രിയോസിസ് പൂർണമായും ചികിത്സിച്ചു മാ റ്റാനാകില്ല. മരുന്നിലൂടെ കോശങ്ങളുടെ അസ്വാഭാവിക വളർച്ചയും രക്തസ്രാവവും വേദനയും നിയന്ത്രിക്കാം. ബു ദ്ധിമുട്ടുകളേറിയാൽ ശസ്ത്രക്രിയ വേണ്ടിവരും.
4. പെരി മെനോപോസ്
ആർത്തവവിരാമം ഉണ്ടാകുന്നതിനു വർഷങ്ങൾക്കു മുൻപേ വിരാമത്തിന്റേതായ ചില ലക്ഷണങ്ങൾ കാണാറുണ്ട്. ഈ അവസ്ഥയാണ് പെരിമെനോപോസ്. 35 വയസ്സു പിന്നിടുമ്പോൾ തന്നെ പല സ്ത്രീകളിലും പെരിമെനോപോസ് ലക്ഷണങ്ങൾ കണ്ടുതുടങ്ങാം.
ലക്ഷണങ്ങൾ അറിയാം
യോനിയിൽ വരൾച്ചയും അസ്വസ്ഥതയും, മൂത്രമൊഴിക്കു മ്പോൾ വേദനയും പുകച്ചിലും, വജൈനൽ ഡിസ്ചാർജും അതു മൂലമുള്ള ഫംഗസ് ബാധയും, ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ വേദന, പെട്ടെന്ന് അനുഭവപ്പെടുന്ന ചൂടും വിയർപ്പും, ശരീരവേദന.
ഹോർമോൺ വ്യതിയാനങ്ങൾ മൂലം മൂഡ് സ്വിങ്സ്, ഉറക്കക്കുറവ്, ഉത്കണ്ഠ, വിഷാദം. ആർത്തവത്തിന്റെ ഇടവേള ചിലർക്കു കൂടാം, ചിലർക്കു കുറയാം. രക്തസ്രാവത്തിന്റെ അളവിലും ഏറ്റക്കുറച്ചിൽ കാണാറുണ്ട്.
ചികിത്സ എങ്ങനെ ?
പെരിമെനോപോസ് തികച്ചും സ്വാഭാവികമായ മാറ്റമാണ്. അതിനാൽ പ്രത്യേകിച്ചു ചികിത്സയില്ല. എന്നിരുന്നാലും ല ക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാനാകും. ജീവിതശൈലിയിലെ മാറ്റങ്ങളും കുടുംബത്തിന്റെ പിന്തുണയും ‘പ്രധാന മരുന്നാ’ണ്. മൾട്ടി വൈറ്റമിൻ, കാൽസ്യം, ഐസോഫ്ലേവി ൻ, ഫൈറ്റോ ഈസ്ട്രജൻ എന്നിവയുടെ സപ്ലിമെന്റ്സ് ഡോ ക്ടുടെ നിർദേശത്തോടെ കഴിക്കാം.
5. പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ്
പ്രത്യുൽപാദന അവയവങ്ങളായ ഗർഭപാത്രം, അണ്ഡവാ ഹിനിക്കുഴലുകൾ, അണ്ഡാശയങ്ങൾ എന്നിവയെ ബാധി ക്കുന്ന അണുബാധയാണ് പെൽവിക് ഇൻഫ്ലമേറ്ററി ഡി സീസ് (പിഐഡി). ലൈംഗികബന്ധത്തിലൂടെ പകരുന്ന അണുബാധകൾ, ബാക്ടീരിയൽ അണുബാധ, ഫംഗൽ ഇ ൻഫെക്ഷൻ എന്നിവയാണു പ്രധാന കാരണം.
ലക്ഷണങ്ങൾ അറിയാം
കട്ടത്തൈര് പോലെ, ദുർഗന്ധമുള്ള വജൈനൽ ഡിസ്ചാർജ്, അടിവയറിൽ അനുഭവപ്പെടുന്ന വേദന, ആർത്തവസമയത്തുള്ള വേദന, പനി, വിറയൽ, അടിക്കടി മൂത്രത്തിൽ പഴുപ്പുണ്ടാകുക.
ചികിത്സ എങ്ങനെ ?
വജൈനൽ ഡിസ്ചാർജ് പരിശോധിക്കുന്നതിലൂടെ അണുബാധയുടെ കാരണം കണ്ടെത്തി ചികിത്സിക്കാനാകും. ആന്റിബയോട്ടിക്കുകൾ വേണ്ടിവരാം. അണുബാധ തീവ്രമായാൽ അണ്ഡാശയത്തിലോ വയറിനുള്ളിലോ പഴുപ്പു നിറയും. ഈ പ്രശ്നം പരിഹരിക്കാൻ ശസ്ത്രക്രിയയാണ് പരിഹാരം. ലൈംഗികബന്ധത്തിലൂടെ പടർന്ന അണുബാ ധയാണെങ്കിൽ പങ്കാളിക്കും ചികിത്സ ആവശ്യമാണ്.
കാൻസർ സാധ്യത കൂടും
മിക്ക സ്ത്രീ കാൻസർ രോഗങ്ങളും വരുന്നത് ആർത്തവവിരാമത്തോട് അടുക്കുമ്പോഴാണ്. അതിനാൽ ശ്രദ്ധ വേണം. മാസത്തിൽ ഒരുതവണ അതായത് ആർത്തവം വന്ന മൂന്നാമത്തെ ആഴ്ച സ്തനം, കക്ഷം എ ന്നിവ പരിശോധിച്ചു മുഴയോ തടിപ്പോ ഇല്ലെന്ന് ഉറപ്പാക്കണം. 35 കഴിഞ്ഞാൽ രണ്ടു വർഷത്തിലൊരിക്ക ൽ മാമോഗ്രാം ചെയ്യുന്നത് നല്ലതാണ്.
അണ്ഡാശയ കാൻസർ ആരംഭഘട്ടത്തിൽ അധികം ലക്ഷണങ്ങൾ പ്രകടിപ്പിക്കാറില്ല. അതിനാൽ വർഷത്തിൽ ഒരുതവണ അബ്ഡൊമൻ അൾട്രാസൗണ്ട് ചെയ്യാം. സെർവിക്കൽ കാൻസർ കണ്ടുപിടിക്കാനുള്ളതാണ് പാപ്സ്മിയർ ടെസ്റ്റ്. 30-65 വയസ്സു വരെയുള്ള സ്ത്രീകൾ മൂന്നു വർഷത്തിലൊരിക്കൽ ഈ ടെസ്റ്റ് അല്ലെങ്കിൽ അഞ്ചു വർഷം കൂടുമ്പോൾ പാപ് സ്മിയറും എച്ച്പിവി ടെസ്റ്റിങ്ങും ഒന്നിച്ചു ചെയ്യണം.
വിവരങ്ങൾക്കു കടപ്പാട് : ഡോ. ജിജി എ, അസോ. പ്രഫസർ, ഒബ്സ്ട്രറ്റിക്സ് & ഗൈനക്കോളജി, ഗവ. ടി. ഡി. മെഡിക്കൽ കോളജ്, ആലപ്പുഴ