ADVERTISEMENT

ചർമത്തിന്റെ നൈസർഗികമായ പ്രത്യേകത കൊണ്ട് വരുന്നതാണ് കീലോയിഡ്. 99 ശതമാനം ആളുകൾക്കും കുരു വന്ന് പൊട്ടിയാൽ, മുറിവുണ്ടായാൽ, തുന്നലിട്ടു കഴിഞ്ഞാലൊക്കെ കുറച്ചു കാലം കൊണ്ട് അതിന്റെ പാടു മാഞ്ഞു പോകും. എന്നാൽ ചിലരിൽ കാലക്രമേണ ഇത്തരം പാടുകൾ വലുതായി വരുന്നതു കാണാം. അതാണ് കീലോയിഡ്. അഭംഗിയാണ് കീലോയിഡ് വന്നാലുള്ള ശേഷിപ്പ്, മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. അപൂർവം ചിലരിൽ കീലോയ്ഡ് ചൊറിച്ചിലും വേദനയും ഉണ്ടാക്കാറുണ്ട്.

എന്തൊക്കെ ചികിത്സകളുണ്ട്?

ADVERTISEMENT

നിലവിലുള്ള കീലോയിഡ് ഒരളവു വരെ മാറ്റാം എന്നല്ലാതെ പുതിയതു വരാതിരിക്കാനുള്ള മാർഗങ്ങളില്ല. ചർമത്തിലെ റിപ്പയറിങ്ങിനു സഹായിക്കുന്ന ഫൈബ്രോബ്ലാസ്റ്റ് എന്ന കോശങ്ങളുടെ അമിത വളർച്ച മൂലമാണ് കീലോയിഡ് ഉണ്ടാകുന്നത്. അതു കുറയ്ക്കാൻ ഉതകുന്ന ലേപനങ്ങൾ തുടക്കം മുതലേ പുരട്ടുക. ഇന്റ്രാലീഷണൽ സ്റ്റിറോയിഡ് എന്ന ചികിത്സാ രീതിയുമുണ്ട്. കീലോയിഡിലേക്ക് തന്നെ സ്റ്റിറോയിഡ് ഇഞ്ചക്‌ഷൻ കൊടുക്കുന്ന രീതി. ഫൈബ്രോബ്ലാസ്റ്റ് കുറയാനുള്ള മരുന്നുകളും ഇതിനൊപ്പം നൽകും.

സർജറി വഴിയും കീലോയിഡ് നീക്കം ചെയ്യാറുണ്ട്. അതിലെ ഒരു അപകടം സർജറി ചെയ്ത പാടിലും കീലോയിഡായി പ്രത്യക്ഷപ്പെടാം എന്നതാണത്. ചികിത്സ ചെയ്തു കഴിഞ്ഞ് പ്രഷർ ബാൻഡേജ് കൊടുക്കുന്നതും കീലോയിഡ് കുറയ്ക്കാൻ സഹായിക്കുന്നുണ്ട്. സർജറി കൂടാതെ ലേസർ ചികിത്സയും കീലോയിഡ് മാറാൻ വിജയകരമായി ഉപയോഗിച്ചു വരുന്നുണ്ട്.

ADVERTISEMENT

ശീലിക്കാം ചർമ പരിപാലനം

സോഷ്യൽ മീഡിയയിലോ പരസ്യങ്ങളിലോ കണ്ടല്ല ചർമപരിചരണം നടത്തേണ്ടത്. ത്വക്‌രോഗ വിദഗ്ധരുടെ നിർദേശത്തോടെ ചർമം പരിപാലിച്ചു പോരുന്നതാണ് ആരോഗ്യകരം.

ADVERTISEMENT

∙ സണ്‍സ്ക്രീൻ ശീലിക്കുക. 50 എസ്പിഎഫ് ഉള്ള സൺസ്ക്രീൻ നോക്കി വാങ്ങാം.

∙ ചർമത്തിന്റെ രക്ഷാകവചമായി പ്രവർത്തിക്കുന്ന ഒന്നാണ് അതിന്റെ പിഎച്ച്. അമിതമായ ക്ലെൻസർ ഉപയോഗം പിഎച്ചിന് ദോഷം ചെയ്യും. കഴിവതും സൾഫേറ്റ്– ഫ്രീ മൈൽഡ് ക്ലെൻസർ മാത്രം ഉപയോഗിക്കുക.  

∙ ചർമപരിചരണം ചര്‍മത്തിനു പുറമേ മാത്രം ചെയ്യേണ്ട കാര്യമല്ല.  എന്തു കഴിക്കുന്നു, എത്ര വെള്ളം കുടിക്കുന്നു എന്നതൊക്കെയും പ്രധാനമാണ്. ശരീരത്തിന് ആവശ്യത്തിന് ജലാംശം കിട്ടുക എന്നത് ചർമ സംരക്ഷണത്തിൽ സുപ്രധാന ഘടകമാണ്.

∙ മുൻപ് ഉപയോഗിച്ചു പ്രശ്നമില്ലാത്ത വസ്തുക്കൾക്കും പിന്നീട് അലർജി വരാം.  ഉദാഹരണത്തിന് 15 കൊല്ലമൊക്കെ ഡൈ ഉപയോഗിച്ചിരുന്നവർക്കു പെട്ടെന്ന് അലർജി വരാം. ലക്ഷണങ്ങൾ കണ്ടാൽ പെട്ടെന്നുതന്നെ ഡോക്ടറെ കാണാൻ മടിക്കരുത്.

വിവരങ്ങൾക്കു കടപ്പാട്: നന്ദകുമാർ ജി. ഡെർമറ്റോളജിസ്റ്റ് ആന്‍ഡ് ഡർമറ്റോപാത്തോളജിസ്റ്റ്, മുൻ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം.

Understanding Keloids and Skin Scars:

Keloid refers to the abnormal growth of fibrous scars that appear after skin injuries, cuts, or stitches. While these raised scars generally do not cause serious health issues, they can sometimes lead to itching and pain. Various treatment options exist, including intralesional steroid injections, surgical removal, laser therapy, and pressure bandages. However, surgery carries the risk of the scar returning even larger than before due to fibroblast overgrowth. Proper skin care is essential and should be guided by a dermatologist rather than social media trends. Using SPF 50 sunscreen and sulfate-free cleansers helps maintain the protective skin barrier and its natural pH balance. Staying well-hydrated and eating a healthy diet also play a crucial role in maintaining overall skin health and preventing unexpected allergic reactions.

ADVERTISEMENT