ADVERTISEMENT

ഇന്ത്യൻ സ്ത്രീകളിൽ ഏതാണ്ട് 45 ശതമാനം പേരും  20 വയസ്സിനുള്ളിൽ തന്നെ ഏതെങ്കിലും തരത്തിലുള്ള ഹൃദയാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുവെന്നു കണക്കുകൾ.  20 ശതമാനത്തോളം പേരുടെ മരണകാരണവും ഇതു തന്നെ. സ്ത്രീകളിലെയും കുട്ടികളിലെയും ഹൃദ്രോഗങ്ങൾ സംബന്ധിച്ച സംശയങ്ങൾക്കു ഉത്തരം അറിയാം. 

മാറുന്ന ജീവിത ശൈലി ഹൃദ്രോഗ സാധ്യത കൂട്ടുമോ ?

ADVERTISEMENT

ജീവിതശൈലി രോഗങ്ങൾ സ്ത്രീകളിലും പുരുഷൻമാരിലും ഇപ്പോൾ അധികം തന്നെയാണ്. ഇതു കൂടാതെ രക്തസമ്മർദം, അന്തരീക്ഷ മലിനീകരണം, നാഗരികത, ജീവിതത്തിൽ സൗകര്യങ്ങളൊക്കെ കൂടി വന്നപ്പോഴുള്ള അമിത ആഹാരശീലം,  വ്യായാമം ഇല്ലായ്മ, കാലറി കൂടിയ ഭക്ഷണം, പ്രോസസ്ഡ് ആഹാരങ്ങൾ കൂടുതൽ കഴിക്കുന്നത്, ജോലിയുമായി ബന്ധപ്പെട്ട സ്ട്രസ്സ്, ഹോർമോൺ സംബന്ധമായ രോഗങ്ങൾ, മൈഗ്രേൻ, പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്, ഇൻഫെർട്ടിലിറ്റി, ആദ്യ ഗർഭധാരണ പ്രായം കൂടുന്നു  തുടങ്ങിയവയൊക്കെ നേരിട്ടോ അല്ലാതെയോ സ്ത്രീകളിൽ ഹൃദ്രോഗത്തിനു കാരണമാകുന്നു. 

ഹൈപ്പർ ടെൻഷൻ, ഡയബറ്റിസ്, അമിത കൊളസ്ട്രോ ൾ, അമിതവണ്ണം, പുകവലി, സ്ട്രസ്, ഉറക്കമില്ലായ്മ തുടങ്ങിയവയും രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. 

ADVERTISEMENT

ഭക്ഷണശീലവും ഹൃദ്രോഗവും തമ്മിൽ ബന്ധമുണ്ടോ ? 

പണ്ടു മിക്ക സ്ത്രീകളും ഉപവസിക്കുക പതിവായിരുന്നു. മതപരമായ വിശ്വാസങ്ങളുടെ ചുവടു പിടിച്ചായിരുന്നു എ ങ്കിൽ കൂടി അതിന് ആരോഗ്യപരമായി ഗുണങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ ഇന്ന് ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ടു. ഗ്യാസ് അടുപ്പുകളിൽ വളരെ ഉയർന്ന ചൂടിലാണു ഭക്ഷണം പാചകം ചെയ്യുന്നത്. അതു ഭക്ഷണത്തിലെ പോഷകങ്ങൾ നഷ്ടപ്പെടുത്തും. ഫാസ്റ്റ് ഫൂഡ് ശീലവും ലേറ്റ് നൈറ്റ് ഭക്ഷണരീതിയുമൊക്കെ ഹൃദ്രോഗം ക്ഷണിച്ചു വരുത്തുന്നതാണ്. 

ADVERTISEMENT

കൂടുതൽ കാലറി ഉള്ളിലെത്തുന്നത് ഹൃദയാരോഗ്യത്തിനു നല്ലതല്ല. മധുരവും കൊഴുപ്പുമുള്ള ഭക്ഷണവും, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും  ദോഷമാണ്. കൊഴുപ്പുള്ള മാംസം ഒഴിവാക്കുക. പച്ചക്കറികളും പഴവർഗങ്ങളും ധാരാളം കഴിക്കണം. റിഫൈൻഡ് അല്ലാത്ത ധാന്യങ്ങൾ (തവിടു കളയാത്തവ) ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. നട്സ് പോലുള്ളവയും, വേവിക്കാത്ത പഴങ്ങളും പച്ചക്കറികളും, ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമടങ്ങിയ മത്സ്യങ്ങളും ഹൃദയത്തിനു നല്ലതാണ്. 

ഭക്ഷണ നിയന്ത്രണത്തിലൂടെ ഹൃദയാരോഗ്യം വീണ്ടെടുക്കാനാകുമോ ?

ഭക്ഷണശീലം മെച്ചപ്പെടുത്തുന്നത് ഹൃദയത്തിനു നല്ലതാണ്. ഭക്ഷണം കൃത്യസമയത്തു കഴിക്കണം. പ്രാതൽ ഒഴിവാക്കരുത്. ശാരീരികാധ്വാനം വേണ്ടാത്ത ഓഫിസ് ജോലി ചെയ്യുന്ന ഒരാൾക്ക് ദിവസം 2000 കാലറി മതിയാകും. പക്ഷേ, ഇടനേരത്തെ ചായയും എണ്ണപ്പലഹാരങ്ങളുമടക്കം ഒരു ദിവസം  സാധാരണ 3000– 3500 കാലറി വരെ ഉള്ളിലെത്തുന്നുണ്ട്. അധികം വരുന്ന 1500 കാലറി കൊഴുപ്പായി ശരീരത്തിൽ അടിയും. നന്നായി വിയർത്തുള്ള അര മണിക്കൂർ വ്യായാമം കൊണ്ടേ കാലറി എരിഞ്ഞുപോകൂ. വീട്ടുജോലികൾ വ്യായാമത്തിനു പകരമാകില്ല.

ഉഴുന്നുവട പോലുള്ള എണ്ണപ്പലഹാരങ്ങൾ ഒഴിവാക്കണം. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക എന്ന ശീ ലം പാലിക്കണം. മനസ്സിന്റെ സന്തോഷത്തിനു വേണ്ടി കഴിക്കുന്ന രീതി നല്ലതല്ല. ദിവസവും രണ്ടു ലീറ്ററെങ്കിലും വെള്ളം കുടി ക്കണം. ഭക്ഷണത്തിന്റെ ഒരു ഭാഗം പച്ചക്കറികളും പഴങ്ങളും തന്നെയാകണം. ഇടനേരത്തെ സ്നാക്കിനു പകരം സാലഡോ പഴങ്ങളോ കഴിക്കാം.

ജീവിതശൈലി രോഗങ്ങൾ ഉള്ളവർ ഹൃദ്രോഗത്തിനെതിരെ കരുതൽ എടുക്കേണ്ടതുണ്ടോ ?

ജീവിതശൈലി രോഗങ്ങളെല്ലാം ഹൃദ്രോഗത്തിനു കാരണമാകുന്നവയാണ്. പ്രത്യേകിച്ച് ഡയബറ്റിസ്, ഉയർന്ന രക്തസമ്മർദം, പുകവലി ശീലം, ഹൈ കൊളസ്ട്രോൾ എന്നിവ. ഏതെങ്കിലുമൊരു ജീവിതശൈലീ പ്രശ്നം ഉള്ളവരേക്കാൾ സങ്കീർണമാണു രണ്ടോ അതിലധികമോ പ്രശ്നങ്ങ ൾ ഒന്നിച്ചു വരുന്നത്. പാരമ്പര്യമായി ഹൃദ്രോഗസാധ്യത ഉള്ളയാൾക്ക് ഹൈപ്പർ ടെൻഷനുമുണ്ടെങ്കിൽ ഹൃദ്രോഗ സാധ്യത അഞ്ചിരട്ടിയാണ്. 

പുറമേ തിരിച്ചറിയപ്പെടാതെ കൊണ്ടു നടക്കുന്ന ഡിപ്രഷനുള്ളവർക്ക് ഡയബറ്റിസ് കൂടി ഉണ്ടെങ്കിലും ഹൃദ്രോഗ സാധ്യത അഞ്ചിരട്ടിയാകും. ഡയബറ്റിസ് ഉള്ള, ഒട്ടും വ്യായാമമില്ലാത്തയാളും ഹൈ റിസ്ക് കാറ്റഗറിയിൽ പെടും. പുകവലിയാണു മറ്റൊരു ഹൈ റിസ്ക് ഘടകം. കേരളത്തിലെ സ്ത്രീകൾ പൊതുവേ പുകവലിക്കാർ അല്ലെങ്കിലും പങ്കാളിയുടെ പുകവലി കൊണ്ടുണ്ടാകുന്ന സെക്കൻഡറി സ്മോക്കിങ് സ്ത്രീകളെ അപകടത്തിലാക്കാം.

ഇത്തരക്കാരുടെ പരിശോധനാ ഫലങ്ങളിലും കരുതൽ വേണം. 120 ആണ് സാധാരണ ബ്ലഡ് പ്രഷർ. എന്നാൽ ൈഹ റിസ്ക് കാറ്റഗറിയിൽ പെടുത്തി, ഇന്ത്യക്കാർക്ക് 100 കടന്നാൽ രക്തസമ്മർദം കൂടുതലാണ് എന്നു പറയേണ്ടി വരും. എല്ലാ റിസ്ക് ഫാക്ടറുകളും ഇങ്ങനെ  മാർജിൻ ക ണക്കാക്കി നിയന്ത്രിക്കുക എന്നതാണു പ്രധാനം.

അതുപോലെ ആരോഗ്യത്തെ തകർക്കുന്ന ഒന്നാണ് വായുസഞ്ചാരമില്ലാത്ത അടുക്കള. ആഹാരം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈഓക്സഡ്, കാർബൺ മോണോക്സൈഡ് എന്നിവ അടുക്കളയിലെ വായു വിൽ തങ്ങിനിൽക്കും. അവ ശ്വസിക്കുന്നത് പുകവലിയെക്കാൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം. അതുകൊണ്ട് അടുക്കള മതിയായ വായുസഞ്ചാരമുള്ളതാണെന്ന് ഉറപ്പു വരുത്തണം.

Heart Disease Risks Rising Among Young Indian Women:

Heart disease affects approximately 45 percent of Indian women before the age of twenty, highlighting a critical health crisis. Modern lifestyle changes, including poor dietary habits, lack of exercise, and high stress levels, significantly increase cardiovascular risks. Unhealthy food choices, high-calorie consumption, and processed snacks contribute heavily to obesity and heart-related complications. Furthermore, underlying conditions like diabetes, hypertension, and hormonal disorders elevate the chances of developing severe heart ailments. Environmental factors, such as poor kitchen ventilation and secondary smoke exposure, also pose hidden dangers to women's well-being. Preventive measures require strict dietary control, regular physical exercise, and proactive management of existing lifestyle diseases. Raising awareness about these escalating heart health risks is essential for safeguarding the future of Indian women.

ADVERTISEMENT