ADVERTISEMENT

ഉറക്കത്തിനിടയില്‍ മാറിടം ഇടിയുമോ? അത്തരമൊരു ആശങ്ക ഉണ്ടെങ്കിലും ഇല്ലെങ്കിലും സ്ത്രീകളെ അലട്ടുന്ന ആ സങ്കീർണ പ്രശ്നത്തിന് പരിഹാരവുമായി ഒരു അഡാർ സംഗതി എത്തിയിരിക്കുകയാണ്. അയ്യായിരം രൂപ മുടക്കി ഒരു തലയിണ വാങ്ങിയാൽ മാറിടം ഇടിഞ്ഞുതൂങ്ങുന്ന പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് ഈ തലയിണയുടെ അണിയറക്കാർ പറയുന്നത്.

തലയിണയെന്നു കേൾക്കുമ്പോൾ കൺഫ്യൂഷന്‍ വേണ്ട. ഉറങ്ങുമ്പോൾ ഉപയോഗിക്കുന്ന തലയിണയുമായി ഈ സംഭവത്തിന് യാതൊരു ബന്ധവും ഇല്ല. ബ്രായ്ക്ക് നടുവിലായി ഫിക്സ് ചെയ്യുന്ന ഒരു മിനി തലയിണ! അതാണ് സാധനം.

ADVERTISEMENT

ഉറങ്ങുന്ന സമയത്ത് വലുപ്പം കൂടിയതും ഇടിഞ്ഞു തൂങ്ങിയതുമായ സ്തനങ്ങളുള്ളവര്‍ക്ക് ഈ തലയിണ ഉപയോഗപ്രദമാകുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. അതു മാത്രമല്ല, സ്തനങ്ങള്‍ക്ക് ഇടയില്‍ വരുന്ന പാടുകള്‍ ഈ തലയിണയുപയോഗിച്ചാല്‍ കുറക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. തിളങ്ങിക്കൊണ്ട് ഉറങ്ങൂവെന്ന കുറിപ്പോടെയാണ് തലയിണ ബ്രാ പുറത്തിറങ്ങുന്നത്. ചുരുക്കം പറഞ്ഞാൽ‌ ഉറങ്ങുന്ന സമയത്തും ആകാരഭംഗി തലയിണയിലൂടെ പൊന്നു പോലെ കാത്തുസൂക്ഷിക്കാം എന്നു സാരം.

സ്ലീപ് ആന്‍ഡ് ഗ്ലോ എന്ന കമ്പനിയാണ് ഈ തലയിണ ബ്രായുടെ ഉല്‍പാദകര്‍. സ്തനങ്ങള്‍ക്കിടയിലെ ചുളിവുകള്‍ മാറ്റാം എന്ന കുറിപ്പോടെ പുറത്തിറങ്ങിയ തലയിണ ബ്രായുടെ വിവരങ്ങള്‍ തിരക്കി നിരവധിപ്പേരാണ് എത്തുന്നത്. പെണ്‍സുഹൃത്തുക്കള്‍ക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല സമ്മാനമെന്ന പേരിലാണ് ഈ തലയിണ വില്‍പ്പനയ്ക്ക് വച്ചിരുന്നത്. ഇത്രയൊക്കെയാണെങ്കിലും തലയിണ ബ്രായുടെ വില കേട്ടാൽ‌ ആരുമൊന്ന് പരുങ്ങും. അയ്യായിരം രൂപയ്ക്കടുത്താണ് തലയിണ ബ്രായുടെ വില.

ADVERTISEMENT

അതേസമയം സ്ത്രീ ശരീരങ്ങളിലെ പാടുകളെക്കുറിച്ച് ഇത്ര ആശങ്കപ്പെടണോയെന്ന് നിരവധിപ്പേരാണ് ചോദിക്കുന്നത്. ചൂടില്‍ സ്തനങ്ങള്‍ക്ക് ഇടയില്‍ ഉണ്ടാവുന്ന തിണര്‍പ്പിന് തലയിണ ബ്രാ പരിഹാരമാകുമെന്ന് അവകാശപ്പെടുന്നവരും നിരവധിയാണ്.

ADVERTISEMENT
ADVERTISEMENT