ADVERTISEMENT

ശരീരസൗന്ദര്യത്തിൽ നിതംബങ്ങളുെട ആകൃതി പ്രധാനമാണ്. ശരീരത്തിന്റെ വടിവഴകുകളിൽ നിതംബത്തെ ചേർത്താണ് നമ്മൾ പറയാറ്. നിതംബത്തിന്റെ ആകൃതിയും സൗന്ദര്യം വർധിപ്പിക്കാൻ െചയ്യുന്ന സൗന്ദര്യ ചികിത്സയാണ് ബട്ടക്സ് ഒാഗുമെന്റേഷൻ.

പലർക്കും നിതംബത്തിനു ആകൃതിയില്ലാതെ പരന്നിരിക്കും. പലരുെടയും ആത്മവിശ്വാസത്തെ തന്നെ കെടുത്തുന്ന കാര്യമാണിത്. വസ്ത്രം ധരിക്കുമ്പോൾ‌ നിതംബം പരന്നിരിക്കുന്നത് അഭംഗിതന്നെയാണ്. ഇടുപ്പിന്റെ അഴകാർന്ന അഴകിനും നിതംബത്തിന്റെ ആകൃതി പ്രധാനമാണ്.

ADVERTISEMENT

പലരീതിയിൽ ബട്ടക് ഒാഗുമെന്റേഷൻ െചയ്യാം. ഉദാ– ഇംപ്ലാന്റുകൾ, ശസ്ത്രക്രിയ.

ഇംപ്ലാന്റുകൾ ഉപയോഗിച്ച് നിതംബത്തിന്റെ വലുപ്പം വർധിപ്പിക്കാം. എന്നിരുന്നാലും ശരീരത്തിന്റെ തന്നെ കൊഴുപ്പ് ഉപയോഗിച്ച് നിതംബത്തിന്റെ ആകൃതിവ്യത്യാസം വരുത്തുന്നതാണ് സുരക്ഷിതം. ഈ ശസ്ത്രക്രിയ സംബന്ധിച്ച ചില സംശയങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും.

ADVERTISEMENT

∙ എന്താണ് ശസ്ത്രക്രിയയിൽ െചയ്യുന്നത്?

ലൈപ്പോസക്ഷൻ എന്ന രീതിയിലൂെട വളരെ ചെറിയ സുഷിരങ്ങളിലുെട ശരീരത്തിലെ അനാവശ്യ കൊഴുപ്പ് വലിച്ചെടുത്ത് ശേഖരിക്കുന്നു. തുടർന്ന് വ്യക്തിയെ കമഴ്ത്തി കിടത്തിയശേഷം ശേഖരിച്ച കൊഴുപ്പിനെ ശുദ്ധീകരിച്ചശേഷം നിതംബത്തിന്റെ ഭാഗത്തിലേക്കു മാറ്റുന്നു. നിതംബത്തിനു വലുപ്പം വർധിക്കാൻ എത്രത്തോളം കൊഴുപ്പു വേണമോ അത്രയും ഉപയോഗിക്കുന്നു.

ADVERTISEMENT

∙ ആർക്കെല്ലാമാണ് ഈ ശസ്ത്രക്രിയ അനുയോജ്യം?

വളരെ മെലിഞ്ഞ ശരീരപ്രകൃതമുള്ളവർക്കാണ് ഈ ശസ്ത്രക്രിയ അനുയോജ്യം. കാരണം പലപ്പോഴും ഇത്തരക്കാർക്ക് നിതംബത്തിനു വലുപ്പം കുറവായിരിക്കും. അപകടത്തെ തുടർന്ന് നിതംബത്തിന്റെ ആകൃതിക്കു വ്യത്യാസം വരുകയാണെങ്കിലും ഈ ശസ്ത്രക്രിയയിലൂെട പഴയ രൂപത്തിലേക്കു എത്താം.

∙ ശസ്ത്രക്രിയയ്ക്കു മുൻപു പരിശോധനകൾ?

ഏതൊരു ശസ്ത്രക്രിയയ്ക്കും മുൻപ് എന്ന പോലെ രക്തപരിശോധനകളും ശാരീരിക പരിശോധനകളും നടത്തും. അനസ്തീസിയ ഡോക്ടറെയും കൺസൽറ്റ് െചയ്തിട്ടാണ് ശസ്ത്രക്രിയയ്ക്കു തീയതി നിശ്ചയിക്കുക. ശസ്ത്രക്രിയയ്ക്കു എത്ര സമയമെടുക്കുമെന്നത് ഒാരോ രോഗിയുെടയും ശരീരപ്രകൃതമനുസരിച്ചിരിക്കും.

∙ റിക്കവറി പിരീഡ് എത്ര നാൾ ?

ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസത്തിനു ശേഷം ആശുപത്രി വിടാനാകും. വീട്ടിലെത്തിയാലും ചില കാര്യങ്ങളിൽ ശ്രദ്ധ വേണം. നിതംബത്തിന് അധിക സമ്മർദം നൽകരുത്. കഴിവതും കമഴ്ന്നു തന്നെ കിടക്കുക. നിതംബത്തിനു മുകളിൽ മുറുകിയ വസ്ത്രങ്ങൾ ധരിക്കാതിരിക്കുക. മസാജ് ചെയ്യണം.

 

ഡോ. ആനന്ദ് സദാശിവൻ

കൺസൽറ്റന്റ് കോസ്മെറ്റിക് പ്ലാസ്റ്റിക് സർജൻ

മെ‍‍‍ഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി

 

ADVERTISEMENT