പൊളിഞ്ഞിളകിയ താരനും ചൊറിച്ചിലും പ്രശ്നമാകുന്നുണ്ടോ? താരൻ അകറ്റാൻ മൂന്നു എണ്ണകള്‍ Three Oils for Dandruff
Mail This Article
പ്രായഭേദമെന്യേ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് താരൻ. തലയിൽ ചൊറിച്ചിലും, പൊളിഞ്ഞിളകിയ താരൻ അങ്ങിങ്ങായി പൊങ്ങിനിൽക്കുന്നതിന്റെ വൃത്തികേടും, നെറ്റിയിലും മുഖത്തും ഉണ്ടാകുന്ന കുരുക്കളുമൊക്കെയായി താരൻ വരുത്തുന്ന പ്രശ്നങ്ങൾ പലതാണ്. താരനകറ്റനുള്ള വഴികളിതാ...
∙ കറിവേപ്പില, കണിക്കൊന്നയുടെ തൊലി, കറുക എന്നിവ തുല്യ അളവിലെടുത്ത് അരച്ചത് 25 ഗ്രാം, 400 മില്ലി വെള്ളം, 100 മില്ലി വെളിച്ചെണ്ണ/ എള്ളെണ്ണ എന്നിവ കാച്ചി 100 മില്ലിയാക്കുക. ഈ എണ്ണ തലയിൽ തേക്കുന്നത് താരനും താരൻ മൂലമുള്ള ചൊറിച്ചിലും അകലാൻ സഹായിക്കും.
∙ താരൻ ശല്യം ചെയ്യാതിരിക്കാനുള്ള എണ്ണയാണിത്.10 ഗ്രാം വീതം ജീരകവും ചുവന്നുള്ളിയും അരച്ചുവയ്ക്കുക. ചെമ്പരത്തിയുടെ പൂവും, ഇലയും പിഴിഞ്ഞ് വെള്ളം കൂടി ചേർത്ത് 400 മില്ലി നീരെടുക്കുക. ഇവ 100 മില്ലി എള്ളെണ്ണയിൽ ചേർത്തു കാച്ചി 100 മില്ലിയാക്കി വറ്റിക്കുക.
∙ 150 മില്ലി എണ്ണയിൽ 300 ഗ്രാം തുമ്പ സമൂലം പിഴിഞ്ഞ നീരും 15 ഗ്രാം ജീരകം അരച്ചതും ചേർത്തു കാച്ചി 100 മില്ലിയാക്കി വറ്റിക്കുക. ഇടയ്ക്കിടെ താരൻ തല പൊക്കില്ല.