ADVERTISEMENT

‘‘നീ ഇന്നലെ ഉറങ്ങിയില്ലേ? അല്ലാത്ത ദിവസമൊക്കെ കിക്കിടുവായി ഒരുങ്ങി വന്നിട്ട് ഇന്നീ കല്യാണത്തിന് പോകുമ്പോൾ തന്നെ തനിക്കീ ഉറക്കം തൂങ്ങി ലുക്കാണോ പുൾഓഫ് ചെയ്യാൻ തോന്നിയത്?’’ രേഷുവിനെ നോക്കി ബെസ്റ്റി ആതി ചോദിച്ചു.

‘‘എഡോ നന്നായി ഉറങ്ങിയതാ... ഇന്നെണീറ്റു വന്നതും കണ്ണു രണ്ടും ദേ ഇങ്ങനാ...!’’ രേഷുവിന്റെ മറുപടി.

ADVERTISEMENT

‘‘അല്ല പഫി ഐസ് മാറ്റാനുള്ള ഹാക്സ് ഒന്നും തനിക്ക് അറിയില്ലേ?’ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടൽ കിട്ടിയതും ആതി ആ ഹാക്സ് ഓരോന്നായി സുഹൃത്തുക്കൾക്കിടയിലേക്ക് എടുത്തിടാൻ തുടങ്ങി...

സ്പൂൺ കൊണ്ടു പോംവഴി

ADVERTISEMENT

രണ്ടു ലോഹ സ്പൂണുകൾ എടുത്ത് 5–10 മിനിറ്റു നേരത്തേക്ക് ഫ്രീസറിൽ നന്നായി തണുപ്പിക്കാൻ വയ്ക്കുക. എന്നിട്ട് അതു പുറത്തെടുത്ത് സ്പൂണിന്റെ പുറകു വശം കണ്ണടച്ചിട്ട് കൺപോളയുടെ മുകളിലായി വയ്ക്കുക. ഏകദേശം 30–60 നിമിഷനേരത്തേക്കു വച്ചിരുന്നിട്ട് മാറ്റാം. ഇവ കണ്ണിലെ രക്തക്കുഴലുകളെ ചുരുക്കി കണ്ണു വീർത്തു വന്നത് കുറയ്ക്കും.

രാവിലെ കുടിച്ച ചായയുടെ മട്ട് കളയണ്ട

ADVERTISEMENT

ചായയുടെ മട്ട് ഒരു കോട്ടൺ തുണിയിലാക്കി കിഴി കെട്ടുക അല്ലെങ്കിൽ ഉപയോഗിച്ചു കഴിഞ്ഞ ടീ ബാഗുകളോ ഗ്രീൻ ടീ ബാഗുകളോ എടുക്കാം. ഇത് ഫ്രീസറിൽ 10 മിനിറ്റ് വച്ച ശേഷം എടുത്ത് ഇരു കണ്ണുകൾക്കും മുകളിലായി 5 മിനിറ്റ് നേരം വയ്ക്കാം. കണ്ണുകൾക്ക് ഉണർവ്വു ലഭിക്കും. 

ക്ലാസിക് കുക്കുമ്പർ

വെള്ളരി അൽപം കട്ടിയിൽ (വിലൽ വണ്ണത്തിൽ) അരിഞ്ഞ് ഫ്രീസറിൽ വയ്ക്കുക. 15 മിനിറ്റുകഴിഞ്ഞ് എടുത്തു കണ്ണിനു മുകളിൽ വച്ചാൽ കണ്ണിന്റെ പഫിനെസ് മാറും. ഒപ്പം കണ്ണുകൾക്കൊരു നവോന്മേഷവും വരും.

പാലുണ്ടോ...? കണ്ണന്റെ വീക്കമകറ്റാം

ഫ്രിഡ്ജിൽ തണുപ്പിച്ചു സൂക്ഷിച്ചിരിക്കുന്ന പാലിൽ രണ്ടു കക്ഷ്ണം പഞ്ഞി മുക്കി അതെടുത്ത് കണ്ണ് മുഴുവൻ മറയുന്ന രീതിക്ക് മൂടി വയ്ക്കാം. പത്തു മിനിറ്റു ശേഷം കണ്ണുകൾ തണുത്ത വെള്ളത്തിൽ കഴുകി ഒപ്പിയെടുക്കാം.

കണ്ണ് വീർത്തു വരുന്നതൊഴിവാക്കാനായി ദിവസവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്:

– തലയിണ വയ്ക്കാതയാണ് ഉറക്കമെങ്കിൽ തല അൽപം പൊക്കി വെയ്ക്കാൻ പാകത്തിനുള്ള തലയിണ വച്ചു കിടന്നു നോക്കുക.

– ഉപ്പുള്ള ഭക്ഷണം കഴിക്കുന്നതിന്റെ അളവു കുറയ്ക്കുക.

– അലർജിയുള്ള ആളാണെങ്കിൽ അതിനുള്ള മരുന്നുകൾ കൃത്യമായി കഴിക്കുക.

– 8 ഗ്ലാസ് വെള്ളം. ശരീരത്തിൽ അധികം വരുന്ന സോഡിയം പുറത്തേക്കു കളയാനായും അതു വഴിയുണ്ടാകുന്ന വീർപ്പ് കുറയ്ക്കാനായും ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കാം...

– എപ്പോഴും കിടക്കും മെയ്ക്കപ് പൂർണ്ണമായും കഴുകി കളയാം. ഒരു തരി പോലും മുഖത്ത് അവശേഷിപ്പിക്കരുത്. 

– കണ്ണിനു കീഴയായി വിരലുകൾ കൊണ്ട് മെല്ലെ മസാജ് ചെയ്തു കൊടുക്കാം. ഇത് രക്തചംക്രമണം കൂട്ടി കണ്ണിനു ഉണർവ്വു നൽകും.

എന്നിട്ടും പ്രശ്നം തുടരുന്നെങ്കിൽ ഡോക്ടറെ കണ്ടു കാര്യം പറയാം. 

English Summary:

Puffy eyes can be a common concern, but several effective home remedies can help reduce under-eye swelling and eye bags. These natural solutions offer a refreshing and revitalizing approach to eye care.

ADVERTISEMENT