ADVERTISEMENT

നല്ലൊരു സാരിയൊക്കെയെടുത്ത് കഴുത്തിറക്കമുള്ളൊരു ബ്ലൗസും ഇട്ട് മുടി പൊക്കി കെട്ടി ഒരുങ്ങി ചരിഞ്ഞും തിരിഞ്ഞും ഒക്കെ നോക്കുമ്പോഴതാ പുറം മുഴുവനും കരുവാളിച്ചിരിക്കുന്നു... പിന്നെ പൊക്കിക്കെട്ടിയ മുടിയൊക്കെ അഴിച്ചിട്ടു. എന്നിട്ടും അതിട്ടു പുറത്തിറങ്ങാനൊരു വല്ലായ്മ. സാരിയൊക്കെ ഊരി മാറ്റി വേറെയുടുപ്പിട്ട് ചടങ്ങിലൊക്കെ പങ്കെടുത്തിട്ടും ആ പോയ മൂഡ് നേരെയാകുന്നില്ല... പലർക്കും ഈ അനുഭവമുണ്ടാകും... അങ്ങനെ പൊയ്‌പ്പോയ മൂഡ് നേരെയാക്കാനുള്ള വഴികൾ നോക്കാം.

ശരീരത്തിലെ മറ്റിടങ്ങൾ വൃത്തിയാക്കുന്നതു പോലെയല്ല പുറം വൃത്തിയാക്കൽ എന്നതാണ് അവിടം അഴുക്കും മൃതകോശങ്ങളും നിറഞ്ഞിരിക്കുന്നിടമാക്കി മാറ്റുന്നത്.

ADVERTISEMENT

ആ പ്രശ്നത്തിനാണ് ആദ്യം പരിഹാരം കാണേണ്ടതും. അതുകൊണ്ട് തന്നെ  മാർക്കറ്റിൽ ഇറങ്ങിയിട്ടുള്ള വൃത്തിയാക്കൽ വസ്തുക്കളെ കുറിച്ചറിയാം...

– നീളമുള്ള ബ്രഷ്

ADVERTISEMENT

– പുറം വട്ടത്തിലും നീളത്തിലും ഉരസിക്കഴുകാനുള്ള സിലിക്കൺ സ്ക്രബർ

– ലോങ്ങ് ബാക്ക് സ്ക്രബർ ലൂഫ

ADVERTISEMENT

– എക്സ്ഫോളിയേറ്റിങ്ങ് ലോങ്ങ് നെറ്റ്

തുടങ്ങിയവ അതിൽ ചിലതാണ്. ഇതിൽ നിങ്ങൾക്കിണങ്ങുന്നവ വാങ്ങാം.

പുറം വൃത്തിയാക്കാം ഘട്ടം ഘട്ടമായി

∙ ആദ്യമേ ഇളം ചൂടുവെള്ളമെഴിച്ച് ശരീരം നന്നായി കുതിർക്കുക. 2 മിനിറ്റ് കഴിഞ്ഞ് മെല്ലെ ഒരു സ്ക്രബ് ഇട്ട് ഉരസി മൃത കോശങ്ങളും അഴുക്കും മറ്റും ഇളക്കാം. ഒന്നുകിൽ പുറത്തു നിന്നുള്ള സ്ക്രബ് വാങ്ങാം. അല്ലെങ്കിൽ തരിയുള്ള കാപ്പിപ്പൊടി, പഞ്ചസാര, വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കിയുണ്ടാക്കിയ സ്ക്രബ് ഉണ്ടാക്കിെയടുത്ത് അതുപയോഗിക്കാം..

അമിതമായി ശക്തി കൊടുക്കാതെ വേണം ഉരസാൻ.

∙ ഇനി ബ്രഷോ, ലൂഫയോ, തുണിയോ, നെറ്റോ കൊണ്ട് കൈയെത്തിപ്പെടാത്ത ഇടങ്ങളും അവ കൊണ്ട് ഉരസി വൃത്തിയാക്കാം. ഉപകരണം ശക്തിയായി ഉരസി പുറത്തു പാടുകളും മുറിവുകളും വരുത്താതെ മൃദുവായി വട്ടത്തിൽ ഉരസിയാൽ മതിയാകും.

∙ കുരുക്കൾ ഒക്കെയുള്ളവർ ത്വക്‌രോഗവിദഗ്ധരോടു കൂടി ചോദിച്ചിട്ട് സാലിസിലിക് ആസിഡ് അടങ്ങിയ ലോഷനിട്ട് സ്ക്രബ് ചെയ്താൽ കുരുക്കൾ കുറയും.

∙ ഇനി സാവകാശം തണുത്ത വെള്ളം കൊണ്ട് ശരീരം കഴുകിയെടുക്കാം..

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

– കുളി കഴിഞ്ഞ് പുറത്ത് മോയസ്ച്യുറൈസർ പുരട്ടിക്കൊടുക്കാൻ മറക്കരുത്.

– ഒറ്റത്തവണ മാത്രം ചെയ്തിട്ട് ഫലം പ്രതീക്ഷിച്ചിരിക്കരുത്.. പൊടിയുടേയും അഴുക്കിന്റേയും തോത് അനുസരിച്ച് ആഴ്ച്ചയിൽ 1–2 തവണ ചെയ്യുക.

– വൃത്തിയാക്കാനുപയോഗിക്കുന്ന ലുഫയും ബ്രഷും മറ്റും ഓരോ തവണത്തെ ഉപയോഗ ശേഷവും വൃത്തിയാക്കി ഉണക്കി വയ്ക്കുക. ഈർപ്പമുള്ളിടത്തു വയ്ക്കുന്നത് ഇവയിൽ മോൾഡും മറ്റ് സൂക്ഷ്മാണുക്കളേയും വളരാൻ ഇടയാക്കും. 

Effective Back Scrubbing Techniques for Radiant Skin:

Back cleaning is essential for maintaining clear and radiant skin, often overlooked in regular skincare routines. Addressing issues like dark patches and dead skin cells on the back can significantly improve your overall appearance and boost confidence, allowing you to wear your favorite outfits without hesitation.

ADVERTISEMENT