ADVERTISEMENT

സാരി, കുർത്ത, ജീൻസും ടോപ്പും... മലയാളിപ്പെണ്ണിന്റെ കാഷ്വൽ വെയർ ലിസ്റ്റിലെ ആദ്യ മൂന്നു സ്ഥാനക്കാർ ഇവർ തന്നെയാകും. ഇവയിലേത് അണിഞ്ഞാലും മേക്കപ് ഒരേ ശൈലിയിലാണെങ്കിൽ ആത്മവിശ്വാസം കണ്ണാടിയിലും അനുമോദനം മനസ്സിലും പ്രതിഫലിക്കില്ല. ടോപ് ത്രീ കാഷ്വൽ വെയേഴ്സിനു ചേരുന്ന ടോപ് ക്ലാസ് മേക്കപ്പ് കൂടി അറിഞ്ഞുവച്ചോളൂ. സ്വാഭാവികതയോടെ എങ്ങനെ മേക്കപ് ചെയ്യാമെന്നു പറഞ്ഞു തരാനല്ല പടിപടിയായി കാണിച്ചുതരാനാണു പോകുന്നത്. സെലിബ്രിറ്റി മേക്കപ് ആർട്ടിസ്റ്റ് ഫെമി ആന്റണിയാണ് വരും പേജുകളിലെ മേക്കപ് ലുക്സിനു പിന്നിൽ.

ഡെയ്‍ലി വെയർ മേക്കപ്പിനു വേണ്ടവ ആദ്യം പരിചയപ്പെടാം. മുഖം കഴുകി മോയിസ്ചറൈസർ പുരട്ടണം. ചുണ്ടിൽ ലിപ് ബാമും. പ്രൈമർ അണിഞ്ഞാണ് മേക്കപ് തുടങ്ങുന്നത്. മേക്കപ്പിന് ഫിനിഷിങ് ല ഭിക്കാനും ഏറെനേരം നിലനിൽക്കാനും പ്രൈമർ സഹായിക്കും

ADVERTISEMENT

മുഖത്തെ നിറവ്യത്യാസമുള്ള ഭാഗങ്ങളിൽ, കണ്ണിനടിയിലും ചുണ്ടിനു ചുറ്റിനുമൊക്കെ കൺസീലർ പുരട്ടി മുഖമാകെ ഒരേ ടോണിലേക്ക് കൊണ്ടുവരാം. ഡെയ്‌ലി വെയർ മേക്കപ്പിൽ ലൈറ്റ് കവറേജ് ഫൗണ്ടേഷന്‍ മതി. സ്കിൻ ടോണിനോടു ചേരുന്ന ഷേഡ് തന്നെ തിരഞ്ഞെടുക്കണമെന്നതാണു പ്രധാനം. ഇഷ്ടമുണ്ടെങ്കിലും ആവശ്യമുണ്ടെങ്കിലും മാത്രം ലൂസ് പൗഡർ അണിയാം. മേക്കപ് സെറ്റ് ആകാനാണ് ലൂസ് പൗഡർ ഉപയോഗിക്കുന്നത്.

 ഐ ഷാഡോ ഉറപ്പായും വേണം എന്നു പറയാനാകില്ല. എങ്കിലും ന്യൂഡ് ഐ ഷാ ഡോ ഇടുന്നത് ഭംഗിയാണ്. കണ്ണെഴുതാൻ സ്മഡ്ജ് പ്രൂഫ് ഐ പെൻസിൽ തിരഞ്ഞെടുക്കാം. മസ്കാര മസ്റ്റ് ഹാവ് ആണ്. ഇടതൂർന്ന പീലികൾ കണ്ണിന്റെയും മുഖത്തിന്റെയും അഴകു കൂട്ടും. ഐ ബ്രോ പെൻസിൽ ഉപയോഗിച്ച് ആവശ്യമെങ്കിൽ മാത്രം പുരികമെഴുതാം.

ADVERTISEMENT

ഡെയ്‌ലി വെയർ മേക്കപ്പിൽ കോൺട്യൂറിങ് വേണോ എന്നു സംശയം തോന്നാം. മുഖത്തിന്റെ ആകൃതി സ്വാഭാവികതയോടെ സുന്ദരമാക്കാന്‍ കോൺട്യൂറിങ് സഹായിക്കും. കവിളിനു തുടിപ്പു നൽകുന്ന ബ്ലഷ് മുഖത്തിനു ചെറുപ്പം നൽകും, ഹൈലൈറ്റർ തിളക്കവും. ചർമത്തിന് ഇണങ്ങുന്ന ലിപ് ഷേഡ് അണിയാം. മേക്കപ് ഭംഗി മങ്ങാതെ നിലനിൽക്കാൻ സെറ്റിങ് സ്പ്രേ ഉപയോഗിക്കാവുന്നതാണ്.

Look 1

ADVERTISEMENT

സാരി ഉടുക്കുമ്പോൾ കണ്ണെഴുതി, പൊട്ടു കുത്തി അ ണിഞ്ഞൊരുങ്ങാനാണ് പലര്‍ക്കും മോഹം. കോട്ടൻ, ലിനൻ സാരികള്‍ക്കൊപ്പം അണിയാവുന്ന, കാഷ്വൽ അവസരങ്ങൾക്കു ചേരുന്ന മേക്കപ് പഠിക്കാം. 

കൺസീലർ വിരലിലെടുത്ത് കണ്ണിനടിയിൽ തൊട്ടു വയ്ക്കാം. ഇനി ബ്രഷ് ഉപയോഗിച്ചു സ്മഡ്ജ് ചെയ്യുക. മുഖമാകെ അൽപം ഫൗണ്ടേഷൻ പുരട്ടി ചർമത്തോടു ചേർന്നു നിൽക്കും വിധം ബ്ലെൻഡ് ചെയ്യാം. 

ന്യൂഡ് ഐഷാഡോ അണിയാം. പുരികത്തിന്റെ പകുതി മുതൽ അറ്റം വരെ ഐ ബ്രോ പെൻസിൽ ഉപയോഗിച്ചു ഫിൽ ചെയ്യുക. ഐ പെൻസിലിൽ നിന്നു കറുപ്പുനിറം ഐ ബ്രഷിൽ തൊട്ടെടുത്ത് കണ്ണിനടിയിലും മുകളിലും എഴുതി മസ്കാര അണിയാം.

സ്കിൻ ടോണിനും സാരിയുെട നിറത്തിനും ചേരുന്ന ലിപ് ഷേഡ് അണിയാം. കോൺട്യൂറിങ് ചെയ്തശേഷം കവിളിൽ ബ്ലഷ് കൂടിയണിയാം.

Look 2

കോളജ് ഗേൾസിനും ഓഫിസ് ഗോയിങ് വിമനിനും ഒരു പോലെ ഇഷ്ടമുള്ള വേഷമാണ് കുർത്ത. കാഷ്വൽ, ഫോർമൽ അവസരങ്ങള്‍ക്കു ചേരുന്ന മേക്കപ് കൂടി അറിഞ്ഞുവച്ചോളൂ...

നിറവ്യത്യാസമുള്ള ഭാഗങ്ങളിൽ കളർ കറക്ടേഴ്സ് അണിയുന്നത് നല്ലതാണ്. കളർ കറക്ടർ ബ്ലെൻഡ് ചെയ്തശേഷം കൺസീലർ പുരട്ടണം. ഫൗണ്ടേഷൻ അണിഞ്ഞ് ലൂസ് പൗഡര്‍ അണിയാം.

ന്യൂഡ് ഐഷാഡോ അണിഞ്ഞ ശേഷം കണ്ണെഴുതാം. ഐ പെൻസിലിൽ നിന്നു കറുപ്പുനിറം ഐ ബ്രഷിൽ തൊട്ടെടുത്ത് കണ്ണിനു മുകളിലൂടെയെഴുതി ചെറിയ വാൽ വരയ്ക്കാം. ‘വിങ്ഡ് ഐ ലുക്ക്’ മസ്കാര കൂടിയണിഞ്ഞു ഫിനിഷ് ചെയ്യാം.

ചുണ്ടിലണിയാൻ വസ്ത്രത്തിന്റെ അതേ നിറമുള്ള ലിപ് ഷേഡ് തിരഞ്ഞെടുത്തത്. കോൺട്യൂറിങ് ചെയ്തശേഷം ബ്ലഷും ഹൈലൈറ്ററും അണിയാം.

Look 3

ജീൻസ് ആൻഡ് ക്രോപ് ടോപ്; കൗമാരക്കാരികളുടെ പ്രിയവേഷത്തിന് ന്യൂഡ് മേക്കപ് ഭംഗിയാണ്. മേക്കപ് അണിഞ്ഞെന്നു തോന്നാത്തവിധം മുഖം സുന്ദരമാക്കുന്ന ന്യൂഡ് മേക്കപ്പിന് ആരാധകരേറെയുണ്ട്.

കണ്ണെഴുതിയിട്ടില്ല എന്നു തോന്നുമെങ്കിലും കണ്ണിനടിയിലും മുകളിലും നേർത്തതായി ഐ ബ്രഷ് ഉപയോഗിച്ച് ഷേഡ് ചെയ്തിട്ടുണ്ട്. രണ്ടു മൂന്നു കോട്ട് മസ്കാര അണിഞ്ഞ് മുകളിലെയും താഴത്തെയും കൺപീലികൾ ഭംഗിയാക്കണം. പുരികം ഷേഡ് ചെയ്യണം.

കണ്ണിനടിയിലെ നിറവ്യത്യാസമകറ്റാൻ കൺസീലറും കളർ കറക്ടറും ഉപയോഗിക്കണം. ഇനി ഫൗണ്ടേഷൻ അണിഞ്ഞു ചർമത്തോടു നന്നായി ബ്ലെൻഡ് ചെയ്തുവിടാം. ലൂസ് പൗഡറും അണിയാം.

ന്യൂഡ് ലിപ് ഷേഡ് മതി. കോൺട്യൂറിങ് ചെയ്തശേഷം കവിളിൽ ബ്ലഷും ഹൈലൈറ്റർ അണിഞ്ഞു മേക്കപ് ഫിനിഷ് ചെയ്യാം. ന്യൂഡ് മേക്കപ്പില്‍ കോൺട്യൂറിങ്ങും ഹൈലൈറ്റിങ്ങും പ്രധാനമാണ്.

Effortless Everyday Makeup for Women:

This article provides a step-by-step guide on achieving the perfect makeup look for three popular casual outfits among Malayali women: the sari, kurti, and jeans with a top. Learn how to enhance your natural beauty and boost your confidence with these easy-to-follow makeup tutorials.

ADVERTISEMENT