ADVERTISEMENT

ചിലരുടെ കണ്ണുകൾ ഹൂഡി ഇട്ടതുപോലെയാണ്. കണ്ണു തുറന്നാൽ കൺപോള കാണാത്തവിധമോ പാതി കാണുംവിധമോ കണ്ണിനു മേലേ ചർമം വീണുകിടക്കും. ആലിയ ഭട്ട്, ജെന്നിഫർ ലോറൻസ്, ടെയ്‌ലര്‍ സ്വിഫ്റ്റ്, ബ്ലേക് ലൈവ്‌ലി എന്നിങ്ങനെ നമ്മൾ കണ്ണുടക്കി നോക്കി നിന്ന പല സെലിബ്രിറ്റീസിന്റെയും കണ്ണുകൾ ഹൂഡഡ് ആണ്. പക്ഷേ, എത്ര സുന്ദരമാണല്ലേ... മേക്കപ് ചെയ്യുമ്പോൾ കണ്ണുകൾ കൂടുതൽ സുന്ദരമാക്കാന്‍ അവർ ശ്രദ്ധിക്കുന്നുണ്ട്.

കണ്ണിനു വിങ്സ് നൽകുന്നതിലും ഐ ഷാഡോ അണിയുന്നതിലും ചില കാര്യങ്ങളറിഞ്ഞില്ലെങ്കിൽ മേക്കപ് കഴിഞ്ഞു കണ്ണു തുറക്കുമ്പോൾ ഐ മേക്കപ് ‘എങ്ങോ മറഞ്ഞിട്ടുണ്ടാകും’.

ADVERTISEMENT

മേക്കപ്പിൽ അറിയാൻ
∙ കണ്ണിനു വലുപ്പം കൂടുതല്‍ തോന്നാൻ കണ്ണിനു താഴെ (ലോവർ വാട്ടർ ലൈൻ) വൈറ്റ് അല്ലെങ്കിൽ ന്യൂഡ് ഐ പെൻസിൽ കൊണ്ടു വരയ്ക്കാം.
∙ കൺപോളയിലെ ലാഷ് ലൈനിൽ ഐലൈനറോ ഐ പെൻസിലോ ഉപയോഗിച്ചു വീതിയിൽ എഴുതുന്നത് ഒഴിവാക്കാം. നേർത്ത ഔട്ട്‌ലൈൻ പോലെ വരച്ചശേഷം കട്ടിയായി മസ്കാര അണിയുന്നതാണു ഭംഗി.
∙ ഹൂഡഡ് ഐസുമായി ഇണങ്ങാനിത്തിരി പ്രയാസമുള്ള കാര്യമാണ് വിങ്ഡ് ഐസ്. സാധാരണരീതിയിൽ വിങ്സ് വരച്ചാൽ കണ്ണിന്റെ ‘ഹൂഡി’ക്കുള്ളിൽ വിങ്സ് മറഞ്ഞുപോകും. പടർന്നുപോകാനുമിടയുണ്ട്. നേരേയുള്ള ചെറിയ വി ങ് വരയ്ക്കുന്നതാണ് നല്ലത്. ഫ്ലോട്ടിങ് വിങ് അല്ലെങ്കി ൽ ബാറ്റ് വിങ് നന്നായി ഇണങ്ങും.
∙ ലാഷ് കേളർ ഉപയോഗിച്ചു കൺപീലി സുന്ദരമാക്കുന്നത് കണ്ണു കൂടുതൽ വിടർന്നതായി തോന്നിപ്പിക്കും. ഫാൾസ് ലാഷസ് വയ്ക്കുമ്പോൾ വിസ്പി, കാറ്റ് ഐ, ഹാഫ്, നാച്ചുറല്‍ വോളിയം എന്നീ ലാഷസ് തിരഞ്ഞെടുക്കാം.
∙ ഹൂഡഡ് ഐസ് ഉള്ളവർ പുരികത്തിന് ചെറിയ വളവ് നൽകാനും പുരികം നന്നായി ബ്രഷ് ചെയ്യാനും ശ്രദ്ധിക്കണം. ഗ്യാപുകൾ ഐ ബ്രോ പെൻസിൽ കൊണ്ടു ഫിൽ ചെയ്തശേഷം ബ്രോ ജെൽ ഉപയോഗിക്കുന്നതു ഭംഗി കൂട്ടും.

ഐ ഷാഡോ അണിയുമ്പോൾ

ADVERTISEMENT

∙ കൺപോള മറഞ്ഞുപോകുന്നതാണ് ഹൂഡഡ് കണ്ണുകളുടെ പ്രശ്നം. ഇതു പരിഹരിക്കാൻ, കൺപോള ഉണ്ടെന്നു തോന്നിപ്പിക്കാൻ ഒരു ടെക്നിക് ഉണ്ട്. കൺപോളയുടെ മടക്കിന്റെ (ക്രീസ് ലൈൻ) മുകളിലായി ഡാർക് ഐ ഷാഡോ അൽപം പുരട്ടി ബ്ലെൻഡ് ചെയ്യുക. ഈ ഡാർക് ഷാഡോയിൽ നിന്നു കൺപീലി വരെയുള്ള ഭാഗത്തു ലൈറ്റ് കളർ ഐഷാഡോ അണിയാം.
∙ കണ്ണു പാതിയടച്ച് ഐ ഷാഡോ അണിയേണ്ട. നേരേ ക ണ്ണാടിയിൽ നോക്കി നിന്ന് ഐ ഷാഡോ അണിഞ്ഞു  തുടങ്ങാം. ശേഷം ബ്ലെൻഡിങ്ങിനായി കണ്ണു പാതിയടയ്ക്കാം.
∙ മാറ്റ് ഐ ഷാഡോയാണ് നല്ലത്. സോഫ്റ്റ് ബ്രൗൺ, മ്യൂട്ടഡ് മോവ്, വാം ടെറാക്കോട്ട എന്നിങ്ങനെയുള്ള ഇളം നിറങ്ങൾ തിരഞ്ഞെടുക്കാം.
∙ മൂക്കിനോടു ചേർന്നു വരുന്ന കൺകോണിൽ അൽപം ഷിമ്മറോ ഹൈലൈറ്ററോ അണിയുന്നതു കണ്ണിനു വലുപ്പം കൂടുതൽ തോന്നിപ്പിക്കും.

ബ്രോൺസ് ഹാലോ ഐ മേക്കപ്

ADVERTISEMENT

ഹൂഡഡ് ഐസിനിണങ്ങുന്ന ഫങ്ഷൻ ഐ മേക്കപ് ഇതാ.
∙ ആദ്യം അപ്പർ വാട്ടർ ലൈനിൽ ബ്ലാക് ഐ പെൻസിൽ കൊണ്ടെഴുതാം. കൺപോളയിൽ കൺപീലിയുടെ താഴെയായി വരുന്ന ഭാഗമാണ് അപ്പർ വാട്ടർ ലൈൻ.
∙ ഇനി ലൈറ്റ് ബ്രൗൺ ഐ പെൻസിൽ കൊണ്ട് ലോവർ ലാഷ് ലൈനിൽ നേർത്ത ഷേഡ് നൽകാം.
∙ പീച്ച് ഐ ഷാഡോ കൺപോളയിൽ പുരട്ടാം.
∙ ഐ ഷാഡോ പാലറ്റിലെ ഡാർക് ബ്രൗൺ ഷേഡ് ബ്രഷിൽ തൊട്ടെടുത്തു കൺപോളയുടെ രണ്ട് കോണുകളിലും നൽകാം. ഹാലോ ഇഫക്ട് നൽകുന്നത് ഇതാണ്.
∙ കൺപോളയുടെ നടുവിലായി ലൈറ്റ് ക്രീം ഐ ഷാഡോയണിഞ്ഞു ചർമവുമായി ബ്ലെൻഡ് ചെയ്യുക. കോണുകളിലെ ഡാർക് ഷേഡുമായി ലയിച്ചു നിൽക്കുന്ന പോലെ വേണം ബ്ലെൻഡിങ്. പുരികത്തിന്റെ വളവിലും ഈ ഐ ഷാഡോ അൽപം അണിയണം.
∙ ഇനി ബ്രോൺസ് ഷിമ്മർ കൺപോളയിൽ നേർമയായി അണിയാം. ലോവർ ലാഷ് ലൈനിലും അൽപം ഷിമ്മറണിഞ്ഞോളൂ.
∙ രണ്ടു വശത്തെയും കൺപീലിയിൽ മസ്കാര കൂടി അണിഞ്ഞാൽ മേക്കപ് റെഡി.         

Mastering Makeup for Hooded Eyes: Key Tips and Tricks:

Hooded eyes makeup techniques can make eyes appear larger and more defined, transforming your look. Learn how to apply eyeshadow, eyeliner, and mascara effectively to enhance hooded eyes, ensuring your makeup stays visible and stunning throughout the day.

ADVERTISEMENT