ADVERTISEMENT

തല കീഴായി നിന്ന് യോഗാസനം ചെയ്യുന്ന ഗർഭിണിയെക്കണ്ട്..അയ്യോ..ഇതെന്താ ഈ ചെയ്യുന്നേ എന്നു പേടി തോന്നിയിട്ടുണ്ടോ?

യോഗയുടെ ലക്ഷ്യം ശരീരത്തെ ഫ്ലെക്‌സിബിളാക്കുക മാത്രമല്ല, ജീവിതത്തെ സമതുലിതമാക്കുക കൂടിയാണ്.
ആരോഗ്യമുള്ള ശരീരം, ശാന്തമായ മനസ്സ്, ഏകാഗ്രമായ ചിന്ത, ക്രമീകൃതമായ ജീവിതം- ഇവയാണ് യോഗയുടെ യഥാർഥ നേട്ടങ്ങൾ. സ്‌ഥിരതയും ക്ഷമയും ശാസ്ത്രീയ സമീപനവും ഉണ്ടെങ്കിൽ യോഗ ആരോഗ്യത്തിലേക്കും ആത്മവിശ്വാസത്തിലേക്കും ആത്മീയ വളർച്ചയിലേക്കും നയിക്കും. പൂർണതയല്ല പ്രധാനം, ക്രമേണയുള്ള പുരോഗതിയാണ്. അതിനാൽ നിയമങ്ങൾ പാലിച്ച് യോഗാഭ്യാസം നടത്താം.
ഗർഭിണികൾ ശീർഷാസനം പോലുള്ള കഠിനമായ യോ ഗാസനങ്ങൾ ചെയ്യാമോ ?
ഗർഭിണിയായിക്കഴിഞ്ഞാൽ കുറേ നിബന്ധനകൾ പാലിക്കണം. കമിഴ്ന്നു കിടന്നുള്ള യോഗാസനങ്ങൾ ഒന്നും തന്നെ പാടില്ല. വയറിൽ മർദം അനുഭവപ്പെടാതെയുള്ള ലളിതമായ യോഗാസനങ്ങൾ ചെയ്യണം.
സർവാംഗാസനം, ശീർഷാസനം, മറ്റു കഠിനമായ ആ സനങ്ങൾ എന്നിവയൊന്നും ഈയവസ്ഥയിൽ പാടില്ല. ശവാസനവും ശ്വസന വ്യായാമങ്ങളും ചെയ്യുന്നതിൽ ത ടസ്സമില്ല. ശവാസനത്തിൽ കിടക്കുമ്പോൾ ഒരു കൈ വയറിനു മീതേ വച്ച് ഓരോ ശ്വാസത്തിന്റെയും താളമറിഞ്ഞ് അതിൽ ലയിച്ച് ഉറങ്ങിപ്പോകാതെ ധ്യാനിക്കുക.

ADVERTISEMENT

യോഗ ചെയ്യുമ്പോൾ
പാലിക്കേണ്ട കാര്യങ്ങൾ

​1. കൃത്യസമയത്ത് അഭ്യസിക്കുക
യോഗയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം പ്രഭാതമാണ്. ബ്രഹ്‌മമുഹൂർത്തത്തിലോ സൂര്യോദയത്തിനു തൊട്ടുമുൻപോ ചെയ്യുന്ന അഭ്യാസം കൂടുതൽ ഫലപ്രദമാണ്. ദിവസവും ഒരേ സമയത്തു തന്നെ യോഗ അഭ്യസിക്കുന്നതു ശരീരത്തിന് ഒരു ക്രമം നൽകുന്നു.

​2. ഒഴിഞ്ഞ വയറോടെ യോഗ ചെയ്യുക
രാവിലെ മലമൂത്ര വിസർജനം കഴിഞ്ഞ് ഒഴിഞ്ഞ വയറോടെ യോഗ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഭക്ഷണം കഴിച്ച ഉടൻ യോഗ ചെയ്യരുത്. ഭക്ഷണശേഷം കുറഞ്ഞതു മൂന്നോ നാലോ മണിക്കൂർ ഇടവേള നൽകണം.  

ADVERTISEMENT

3. വാം അപ് നിർബന്ധമാക്കുക
നേരിട്ട് യോഗാസനങ്ങളിലേക്കു കടക്കാതെ കഴുത്ത്, തോളുകൾ, കൈകൾ, ഇടുപ്പ്, മുട്ടുകൾ, കണങ്കാൽ എന്നിവയ്ക്കായി ലളിതമായ വാം അപ് വ്യായാമങ്ങൾ ചെയ്യണം. ഇതു പേശികൾക്കു വഴക്കവും സന്ധികൾക്കു ചലനശേഷിയും നൽകും.

​4. ശ്വാസോച്ഛ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക
യോഗയുടെ ആത്മാവ് ശ്വാസത്തിലാണ്. ഓരോ ആസനത്തിനും ശ്വാസോച്ഛ്വാസവുമായി ബന്ധമുണ്ട്.
ശ്വാസം പിടിച്ചുവയ്ക്കുകയോ ബലമായി നിയന്ത്രിക്കുകയോ ചെയ്യാതെ സ്വാഭാവികവും ക്രമബദ്ധവുമായ ശ്വസനം പാലിക്കണം.

ADVERTISEMENT

​5. ശരീരത്തിന്റെ ഭാഷ കേൾക്കുക
യോഗയിൽ വേദന നല്ല ലക്ഷണമല്ല. അസ്വസ്‌ഥതയും വേദനയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം. ശരീരം അനുവദിക്കുന്ന പരിധിവരെ മാത്രം പോകുക.
​6. ആദ്യം ലളിതം, പിന്നെ സങ്കീർണം
ആദ്യദിവസം തന്നെ പ്രയാസമേറിയ ആസനങ്ങൾ ചെയ്യാ ൻ ശ്രമിക്കരുത്. ശരീരത്തിന്റെ വഴക്കവും കരുത്തും ക്രമേണ വർധിപ്പിച്ചുകൊണ്ടാണു മുന്നേറേണ്ടത്.

7. അനുയോജ്യമായ വസ്ത്രധാരണം
ശരീരചലനങ്ങൾക്കു തടസ്സമാകാത്ത, വായുസഞ്ചാരമുള്ള, സുഖപ്രദമായ വസ്ത്രങ്ങൾ ധരിക്കുക. ഇറുകിയ വ സ്ത്രങ്ങൾ ഒഴിവാക്കണം.

8. ശുചിത്വമുള്ള അന്തരീക്ഷം
ശാന്തവും വൃത്തിയുള്ളതും വായുസഞ്ചാരമുള്ളതുമായ സ്ഥലത്തു യോഗ ചെയ്യുക. പ്രകൃതിയോട് അടുത്തുള്ള അന്തരീക്ഷം പറ്റിയില്ലെങ്കിലും മനസ്സിനു സന്തോഷമുള്ള ഇടം കണ്ടെത്താം.

9. വെള്ളം കുടിക്കുന്നതിലും ശ്രദ്ധ വേണം
യോഗയ്ക്കു തൊട്ടുമുൻപ് അമിതമായി വെള്ളം കുടിക്കരുത്. അഭ്യാസത്തിനുശേഷം കുറച്ചുസമയം കഴിഞ്ഞ് ആവശ്യത്തിന് വെള്ളം കുടിക്കാം.
​10. വിശ്രമത്തിനും പ്രാധാന്യം നൽകുക
ഓരോ സെഷന്റെയും അവസാനം ശവാസനം പോലുള്ള വിശ്രമാസനങ്ങൾ ചെയ്യണം. ഇതു ശരീരവും മനസ്സും ശാന്തമാകാൻ സഹായിക്കും. വിശ്രമമില്ലാതെ യോഗ പൂർണമാകില്ല.   

11. യോഗ ജീവിതത്തിന്റെ ഭാഗമാകട്ടെ
യോഗ ഒരു മണിക്കൂർ മാത്രം ചെയ്യേണ്ട പ്രവർത്തിയല്ല. ആ രോഗ്യകരമായ ഭക്ഷണം, മതിയായ ഉറക്കം, പോസിറ്റീവ് ചിന്ത, മനഃസമാധാനം എന്നിവയും യോഗയുടെ ഭാഗമാണ്.

Understanding Pregnancy Yoga: Is it Safe?:

Pregnancy yoga focuses on adapting poses to ensure safety and well-being for expecting mothers, emphasizing gentle movements, proper breathing, and mindful practice. By following guidelines and listening to the body, pregnant women can experience the physical and mental benefits of yoga throughout their journey.

ADVERTISEMENT