ADVERTISEMENT

നിങ്ങള്‍ ഫെയ്സ്പൗഡർ ഉപയോഗിക്കുന്നവരാണെങ്കില്‍ അത് ഓർഗാനിക് ആയി വീട്ടില്‍ തന്നെ തയാറാക്കാം. ചെറിയ കുട്ടികള്‍ക്ക് പരമാവധി പ്രകൃതിദത്ത വസ്തുക്കൾ മാത്രം ഉപയോഗിച്ച് തയാറാക്കുന്ന പൗഡര്‍ ആയിരിക്കും നല്ലത്. കാരണം മുതിര്‍ന്നവരെ പോലെയല്ല, വളരെയധികം സെന്‍സിറ്റീവ് ആണ് കുഞ്ഞുങ്ങളുടെ ചര്‍മം.

പൗഡറും കണ്‍മഷിയുമെല്ലാം ഓര്‍ഗാനിക് ആയി വീട്ടില്‍ തയാറാക്കുന്നത് ഉപയോഗിച്ചാല്‍ മറ്റു ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകില്ല. വിപണിയിൽ കിട്ടുന്ന ഉല്‍പന്നങ്ങളോട് മത്സരിക്കാനാകില്ലെങ്കിലും വെളുക്കാൻ തേച്ചത് പാണ്ടാകുന്ന അനുഭവം ഓർഗാനിക് ഉൽപന്നങ്ങളിൽ നിന്ന് ഉണ്ടാകില്ലെന്നുറപ്പ്. പരമാവധി പ്രകൃതിദത്ത വസ്തുക്കൾ മാത്രമുപയോഗിച്ച് ഫെയ്സ്പൗഡർ തയാറാക്കാം.

ADVERTISEMENT

ഫെയ്സ്പൗഡർ തയാറാക്കുന്ന വിധം

കൂവപ്പൊടി, മധുരം ചേർക്കാത്ത കൊക്കോ പൊടി, മുൾട്ടാനി മിട്ടി ഇത്രയും കയ്യിലുണ്ടെങ്കിൽ ഫെയ്സ്പൗഡർ തയാറാക്കാം. മൂന്നു പൊടികളും കൂട്ടിക്കലർത്തിയാൽ മാത്രം മതി.

ADVERTISEMENT

മുഖത്തിന്റെ നിറമനുസരിച്ച് കൊക്കോ പൊടിയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. വളരെ എളുപ്പത്തില്‍ കൊക്കോയുടെ സുഗന്ധമുള്ള ഓർഗാനിക് ഫെയ്സ്പൗഡർ റെഡിയാക്കാം.

Homemade Organic Face Powder:

Organic face powder can be easily prepared at home using natural ingredients, which is especially beneficial for children due to their sensitive skin. While not always matching the finish of commercial products, homemade organic powders ensure no adverse reactions. A simple recipe involves mixing arrowroot powder, unsweetened cocoa powder, and Multani mitti, with the cocoa powder quantity adjusted for desired skin tone. This method yields a fragrant, organic face powder, offering a safe and natural alternative for skincare.

ADVERTISEMENT
ADVERTISEMENT