ADVERTISEMENT

മുഖക്കുരു വലിയ ശല്യമാണ്, എന്നാല്‍ അതിനേക്കാള്‍ പ്രശ്നമാണ് മുഖത്തുണ്ടാകുന്ന കുഴികൾ. മുഖക്കുരു വന്നുപോയിട്ട് കാലങ്ങളായെങ്കിലും അതിന്റെ പാടുകളും സുഷിരങ്ങളും മുഖത്തു അവശേഷിക്കും. നിങ്ങളുടെ മുഖം കണ്ട് ചന്ദ്രന്റെ ഉപരിതലം പോലെയെന്ന് കളിയാക്കിയവർ ഇനി പാടുകൾ മാറിയതിന്റെ രഹസ്യം വന്ന് ചോദിച്ചറിയും. അതിനുള്ള ചില നാടന്‍ വിദ്യകൾ അറിയാം. 

നാരങ്ങാനീര്‌

ADVERTISEMENT

മുഖത്തെ കലകൾ ഇല്ലാതാക്കാനും മൃദുലമാക്കാനും മികച്ച പോംവഴിയാണ് നാരങ്ങാനീര്. നാരങ്ങാനീരില്‍ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് സുഷിരങ്ങളില്‍ അടിഞ്ഞുകൂടിയ അഴുക്ക് കളയാനും സുഷിരത്തിന്റെ വലുപ്പം കുറയ്ക്കാനും സഹായിക്കും. ഇതിനായി ഒരു പഞ്ഞിയോ തുണിയോ ഉപയോഗിച്ച് നാരങ്ങാനീര് മുഖത്തു പുരട്ടുക. ഒരു 5 മിനിറ്റ് നേരം ഇത് മുഖത്തു വയ്ക്കണം. ശേഷം നന്നായി കഴുകുക. നാരങ്ങയ്ക്ക് അസിഡിറ്റി ഉള്ളതുകൊണ്ട് അമിതമായി തേക്കരുത്. അത് വിപരീത ഫലം നൽകും. നാരങ്ങയ്ക്കൊപ്പം പഞ്ചസാരയും ഉപയോഗിക്കാം.

തേന്‍

ADVERTISEMENT

ചർമത്തിന് ഏറ്റവും മികച്ച പ്രതിവിധിയാണ് തേൻ. നിരവധി ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്. ചര്‍മത്തെ എണ്ണമയമുള്ളതാക്കാതെ ഈര്‍പ്പമുള്ളതാക്കുന്ന പ്രകൃതിദത്ത ഹ്യുമെക്റ്റന്റാണ് തേന്‍. മുഖത്തെ പാടുകൾ മാറാൻ തേന്‍ നേരിട്ട് മുഖത്ത് പുരട്ടി ഒരു 10 മിനിറ്റ് വയ്ക്കുക. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകുക. ഇങ്ങനെ പതിവായി ഉപയോഗിച്ചാൽ സുഷിരങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

കടലമാവ്

ADVERTISEMENT

ചർമം മൃദുലമാക്കാനും അഴുക്കുകൾ കളയാനും ഏറ്റവും മികച്ച പോംവഴിയാണ് കടലമാവ്. കടലമാവ് ചർമത്തിൽ ഒരു മികച്ച എക്‌സ്‌ഫോളിയന്റായി പ്രവര്‍ത്തിക്കുന്നു. ഇതിനൊപ്പം അൽപം കസ്തൂരി മഞ്ഞളും കൂടി ചേർത്താൽ മികച്ച ഫലം നൽകും. തുല്യ അളവില്‍ ഇവ രണ്ടുമെടുത്ത് വെള്ളത്തില്‍ കലര്‍ത്തി പേസ്റ്റ് പോലെയാക്കുക. ഇത് മുഖത്ത് പുരട്ടി ഉണങ്ങാന്‍ അനുവദിക്കുക. ഒരു 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഇത് സുഷിരങ്ങളുടെ വലിപ്പം കുറയ്ക്കാനും ചര്‍മത്തിനു തിളക്കം നല്‍കാനും സഹായിക്കുന്നു.

തക്കാളിനീര്

ചർമസംരക്ഷണത്തിനും മികച്ച ഫലം നൽകാനും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. തക്കാളിയില്‍ ലൈക്കോപീന്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തക്കാളി പള്‍പ്പ് മുഖത്ത് പുരട്ടുന്നത് സുഷിരങ്ങള്‍ അടയാന്‍ സഹായിക്കും. ഇത് തേച്ച് 15 മിനിറ്റ് വയ്ക്കുക. ശേഷം കഴുകി കളയാം. മികച്ച ഫലത്തിനായി ദിവസവും ഇങ്ങനെ ചെയ്യാം. മാറ്റം നിങ്ങൾക്ക് കണ്ടറിയാൻ പറ്റും.

Natural Remedies to Minimize Facial Pores:

Pores are a significant concern, often more so than acne itself. Even after acne clears, scars and enlarged pores can remain, making the face appear uneven. This article offers natural remedies to shrink pores and reduce the appearance of scars, effectively transforming the skin. Lemon juice, rich in citric acid, helps cleanse pores and reduce their size by applying it with cotton. Honey acts as a natural humectant, keeping skin moisturized without oiliness and reducing pore size with regular application. Gram flour combined with turmeric serves as an excellent exfoliant to remove dirt and minimize pores, leaving the skin radiant. Tomato pulp, packed with antioxidants, also aids in closing pores, and daily application can yield visible improvements.

ADVERTISEMENT