ചർമം സുന്ദരവും മൃദുലവുമാക്കാൻ മികച്ച ഫെയ്സ്പാക്കുകൾ വേണോ? പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച്, വീട്ടിൽ തന്നെ തയാറാക്കുന്ന ചില ഫെയ്സ്പാക്കുകള്‍ പരിചയപ്പെടാം.
∙ ജമന്തി, റോസ്, ആൽമണ്ട് ഓയിൽ ഫെയ്സ്പാക്
ചർമത്തിലെ ജലാംശം നിലനിർത്താനും പാടുകൾ ഇല്ലാതാക്കാനും ഈ ഫെയ്സ്പാക് സഹായിക്കും.
തയാറാക്കുന്ന വിധം:
ജമന്തിയുടെയും റോസിന്റെയും ഇതളുകൾ അരച്ചെടുക്കുക. അതിലേക്ക് ഒരു ടേബിൾ സ്പൂൺ ആൽമണ്ട് ഓയിൽ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി, 10 മിനിറ്റിനുശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയാം.
∙ തക്കാളി ജ്യൂസ്, ചന്ദനം, ഗ്ലിസറിൻ ഫെയ്സ്പാക്
തക്കാളിയിലുള്ള സിട്രിക് ആസിഡ് ചർമത്തിലെ പാടുകൾ ഇല്ലാതാക്കുകയും ചന്ദനവും ഗ്ലിസറിനും മുഖക്കുരുവിനെ പ്രതിരോധിക്കുകയും ചെയ്യുന്നു.
തയാറാക്കുന്ന വിധം:
ഒരു ടേബിൾ സ്പൂൺ വീതം തക്കാളി ജ്യൂസ്, ഗ്ലിസറിൻ, ചന്ദനപ്പൊടി എന്നിവമിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകാം.
∙ കറ്റാർവാഴ, മുൾട്ടാണി മിട്ടി ഫെയ്സ്പാക്
ചർമത്തിലെ അഴുക്ക്, എണ്ണമയം എന്നിവ ഇല്ലാതാകുകയും സ്കിൻ ടോൺ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
തയാറാക്കുന്ന വിധം:
ഓരോ ടേബിൾ സ്പൂൺ വീതം മുൾട്ടാണി മിട്ടി, കറ്റാർവാഴ നീര്, യോഗർട്ട് എന്നിവ എടുക്കുക. ഇവ നന്നായി യോജിപ്പിച്ചശേഷം മുഖത്ത് പുരട്ടുക. കുറച്ച് സമയത്തിനു ശേഷം ഇളംചൂടുവെള്ളത്തിൽ മുഖം കഴുകാം.