ADVERTISEMENT

കൗമാരക്കാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് മുഖക്കുരുവും കറുത്തപാടുകളും. അതിനു പരിഹാരം തേടി പരസ്യങ്ങളിൽ കണ്ട ഉൽപന്നങ്ങളെല്ലാം വാങ്ങി ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ വെളുക്കാൻ തേച്ചത് പാണ്ടായി എന്ന പോലെയാകും പിന്നത്തെ അവസ്ഥ. ആയുർവേദത്തില്‍ മുഖക്കുരുവും കറുത്തപാടുകളും മാറാന്‍ ശ്വാശ്വത പരിഹാരം നിർദേശിച്ചിട്ടുണ്ട്. ഏതു പ്രായക്കാർക്കും ഈ അദ്ഭുതക്കൂട്ട് പരീക്ഷിക്കാം.ചിക്കൻപോക്സിന്റെ പാടുകൾ പോലും നിഷ്പ്രയാസം മാറ്റുന്നതാണ് ഈ പാരമ്പര്യ ഔഷധക്കൂട്ട്.

ഔഷധക്കൂട്ട് തയാറാക്കേണ്ട വിധം:

ADVERTISEMENT

തൊടിയിലെ കറിവേപ്പലയുടെ നാലഞ്ചു തണ്ടുകൾ ഒടിച്ചെടുക്കുക. ശേഷം ഇത് കഴുകി വൃത്തിയാക്കി നന്നായി അരച്ചെടുക്കുക. ഈ അരപ്പിലേക്ക് കസ്തൂരിമഞ്ഞൾ പൊടിച്ചെടുത്തതും കസ്കസും ചേർത്തിളക്കുക. ശേഷം അതിലേയ്ക്ക് ചെറുനാരാങ്ങാനീര് ചേർത്ത ശേഷം മിശ്രിതം നന്നായി യോജിപ്പിക്കുക. സൗകര്യമുള്ള സമയം നോക്കി ഇതു മുഖത്ത് തേച്ചു പിടിപ്പിക്കുക. രാവിലെ ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം. 

കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും ഈ മിശ്രിതം മുഖത്തുണ്ടാവണം. ശേഷം ചെറുചൂടുവെള്ളം കൊണ്ട് മുഖം വൃത്തിയാക്കുക. തുടർച്ചയായി 48 ദിവസം ഈ മിശ്രിതം ഉപയോഗിച്ചാൽ മുഖത്തെ പാടുകൾ പൂർണ്ണമായും മാറി മുഖം സുന്ദരമാകും. ഇത് സ്ഥിരമായി ചെയ്യുകയാണെങ്കിൽ ഒരിക്കലും മുഖക്കുരുവിന്റെ ശല്യമുണ്ടാകില്ലെന്നു മാത്രമല്ല മുഖം മൃദുലമാവുകയും ചെയ്യും.

ADVERTISEMENT

ചെറുനാരാങ്ങാനീര് ചേർത്ത ശേഷം മിശ്രിതം നന്നായി യോജിപ്പിക്കുക. മുഖത്തു മാത്രമല്ല, കഴുത്തിലെയും കൈമുട്ടുകളിലെയും കറുപ്പുനിറമകറ്റാനും ഈ മിശ്രിതം ഉപകരിക്കും. മുറ്റത്തും പറമ്പിലും ആയുർവേദക്കടകളിൽ നിന്നും ഈ മിശ്രിതം തയാറാക്കാനാവശ്യമായ ഉൽപന്നങ്ങൾ ലഭ്യമാകും.

Ayurvedic Solution for Acne and Dark Spots:

Ayurveda offers a permanent solution for acne and dark spots, common problems for teenagers. This traditional remedy can be used by people of all ages and effectively removes even chickenpox scars. The mixture is prepared using curry leaves, kasturi turmeric, poppy seeds, and lemon juice. Apply this paste to the face for at least two hours daily, preferably in the morning, and then wash off with lukewarm water. Consistent use for 48 days will completely clear facial marks, making the face beautiful and preventing future acne. This mixture also lightens dark patches on the neck and elbows.

ADVERTISEMENT
ADVERTISEMENT