ADVERTISEMENT

മുടി ഉള്ളില്ലാതെ നേര്‍ത്തതാണോ? എങ്ങനെ കെട്ടിവയ്ക്കും, ഏതു രീതിയില്‍ സ്റ്റൈല്‍ ചെയ്യും എന്നോര്‍ത്ത് സങ്കടപ്പെടുകയാണോ? എങ്കില്‍ ഹെയർ കട്ടിൽ ശ്രദ്ധിച്ചോളൂ.. ഒപ്പം താഴെ കൊടുത്തിരിക്കുന്ന ടിപ്സുകള്‍ കൂടി പരീക്ഷിച്ചോളൂ... 

∙ ഫൈൻ ഹെയറിന്റെ അറ്റം ലെയർ ചെയ്ത് നേർത്തതാക്കുന്നത് മുടി കുറവായി തോന്നാൻ ഇടയാക്കും. പകരം, ഒരേ ലെങ്തിൽ വെട്ടിയ ബ്ലണ്ട് ബോബ് പരീക്ഷിക്കാം. താടിയുടെ ലെവലിനു താഴെ മുതൽ കോളർബോൺ വരെ മുടിക്കു നീളം കൊടുക്കാം.

ADVERTISEMENT

∙ ലെയറിങ് ഇഷ്ടപ്പെടുന്നവർക്ക് മോഡേൺ ഷാഗ് ഹെയർ കട്ടിലൂടെ ക്രൗണിലും മുഖത്തിനു ചുറ്റുമായും ടെക്സ്ചേർഡ് ലെയറുകൾ നൽകാം. 

∙ പതിവായി നടുവിൽ തന്നെയാണോ മുടിയുടെ പാർട്ടിങ്? എങ്കിൽ സൈഡ് പാർട്ടിങ് ചെയ്താൽ ഒരു വശത്തേക്കു മുടി കൂടുതലുള്ളതായി തോന്നും.

ADVERTISEMENT

∙ നീണ്ട മുടിയോടു വിട പറയാൻ മടിയാണെങ്കിൽ കർട്ടൻ ബാങ്സ് നല്ല ഓപ്ഷനാണ്. മുഖത്തിന് ചുറ്റുമുള്ള ഭാഗത്ത് മുടിക്കു വോളിയവും ലഭിക്കും.

∙ ലോങ് ബോബ് അഥവാ ലോബ് ഫൈൻ ഹെയറിനു ചേരും. മുടിയുടെ ഉള്ളിലായി ചെറിയ ലെയറുകൾ നൽകി മുകളിലെ മുടിക്ക് സപ്പോർട്ട് നൽകുന്നതിനാൽ കൂടുതൽ ലിഫ്റ്റ് കിട്ടും. 

ADVERTISEMENT

∙ ടൈറ്റായി പോണിടെയ്ല്‍ കെട്ടിയാൽ മുടി എത്ര നേർത്തതാണെന്ന് എടുത്തു കാണിക്കും. പകരം മെസ്സി ടോപ്പ്നോട്ട് പരീക്ഷിക്കാം.

Transform Your Thin Hair: Expert Cutting and Styling Tips:

Thin hair can be a concern for many, but strategic haircuts and styling can create the illusion of volume and thickness. Avoid layering the ends of fine hair, opting instead for a blunt bob of uniform length that falls between the jawline and collarbone. For those who prefer layers, a modern shag with textured layers around the crown and face can be effective. Changing your parting from the center to a side part can make hair appear fuller on one side. Curtain bangs offer a good option for those hesitant to cut long hair, adding volume around the face. A long bob, or lob, suits fine hair well, especially with subtle internal layers to lift the top section. Avoid tight ponytails, which emphasize thinness, and consider a messy top knot instead.

ADVERTISEMENT