ADVERTISEMENT

മുഖക്കുരുവും പാടുകളില്ലാത്ത തിളങ്ങുന്ന ചർമം ആരാണ് കൊതിക്കാത്തത്? മുഖക്കുരു അകറ്റി, ഓരോ പ്രായത്തിലും ചർമം പാടുകളില്ലാതെ സൂക്ഷിക്കാനുള്ള സൂപ്പര്‍ ടിപ്സ്.

കൗമാരത്തിലെ ശത്രു

ADVERTISEMENT

കൗമാരത്തിൽ മുഖക്കുരു കൊണ്ടുണ്ടാകുന്ന പാടുകൾ ആണ് ചർമത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി. മുഖക്കുരു പാടുകളെ ഒഴിവാക്കണമെങ്കിൽ അവ വരാതിരിക്കാനുള്ള വഴികളും നോക്കണം.

ദിവസവും നന്നായി വെള്ളം കുടിക്കുന്നതും ഇടയ്ക്കിടെ മുഖം കഴുകുന്നതും ഒഴിവാക്കരുത്. വിയർപ്പ് എണ്ണമയം ഇവയൊക്കെ മാറ്റുവാനായി മൈൽഡ് സോപ്പ് ഉപയോഗിക്കുക. ഓയിൽ റിമൂവിങ് ഫെയ്സ് വാഷുകൾ ഉപയോഗിക്കാം.

ADVERTISEMENT

രണ്ടു കാരണങ്ങളാണ് മുഖക്കുരുവിന്. താരൻ, സെബേഷ്യസ് ഗ്രന്ഥികളുടെ അമിത പ്രവർത്തനം. യഥാർഥ കാരണം കണ്ടെത്തിയാൽ മുഖക്കുരു മാറ്റാനും എളുപ്പമായി. മുഖക്കുരു അകറ്റാൻ വീട്ടിലും ചിലപൊടിക്കൈകൾ പരീക്ഷിക്കാം.

∙ ഒരു ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി തൈരിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തിലും കഴുത്തിലും പുരട്ടുക. ഇതുണങ്ങി, ചർമം വലിഞ്ഞു തുടങ്ങുമ്പോൾ ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയുക.

ADVERTISEMENT

∙ പച്ചമഞ്ഞളും വേപ്പിലയും അരച്ചെടുത്ത മിശ്രിതം മുഖത്ത് ഇടുന്നത് പാടുകൾ മായ്ക്കും.

∙ ചുവന്നുള്ളിയുടെ നീരും കടലമാവും പാലിൽ ചാലിച്ച് മുഖത്തു പുരട്ടാം.

∙ കറ്റാർവാഴയുടെ നീരും ചെറുനാരങ്ങാനീരും യോജിപ്പിച്ച മിശ്രിതം മുഖത്തു പുരട്ടിയാൽ മുഖക്കുരുവിനെ തടയാം.

∙ മുഖക്കുരുവിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ പുതിനയിലയിട്ടു ആവി പിടിക്കുന്നത് ഗുണം ചെയ്യും.

∙ മുഖക്കുരുവിന്റെ പാടുകൾ കളയാൻ തുളസിക്ക് കഴിയും. തുളസിനീര് മുഖത്തു പുരട്ടുന്നതും തുളസിയിലയിട്ട് ആവി പിടിക്കുന്നതും നല്ലതാണ്.

∙ താരനാണ് മുഖക്കുരുവിന് കാരണമെങ്കിൽ സ്കിൻ സ്പെഷ്യലിസ്റ്റിന്റെ സഹായം തേടാം. ചുവന്നുള്ളി നീരും തൈരും ചേർന്ന മിശ്രിതം തലയിൽ പുരട്ടിയ ശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാംപൂ ചെയ്യുന്നത് താരനും അതുവഴി ഉണ്ടാകുന്ന പാടുകളും കുറയ്ക്കും.

Say Goodbye to Acne and Pimple Scars:

Acne and pimple scars are a major challenge for clear, glowing skin, especially during teenage years. Preventing acne by maintaining good hygiene, such as drinking water and washing the face regularly with mild soaps or oil-removing face washes, is crucial. Identifying the root causes, like dandruff or overactive sebaceous glands, helps in effective treatment. Several home remedies can be tried, including turmeric and yogurt paste, green turmeric and neem paste, red onion and chickpea flour with milk, aloe vera and lemon juice, and inhaling steam with mint or basil leaves. For dandruff-induced acne, consulting a specialist and using a mixture of red onion juice and yogurt on the scalp before shampooing can be beneficial.

ADVERTISEMENT