ADVERTISEMENT

മുടിയുടെ സംരക്ഷണത്തിനായി കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒന്നാണ് മുട്ട. രാസവസ്തുക്കൾ അടങ്ങിയ ഉത്പന്നങ്ങളുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം എന്നിവ മൂലം മുടിയിലെ പ്രോട്ടീൻ, നാച്വറൽ ഓയില്‍സ് എന്നിവ നഷ്ടപ്പെടുന്നുണ്ട്. ഇതു മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നു. ഇതിനു പരിഹാരമാണ് മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള മാസ്ക്കുകൾ. 

മുട്ടയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ, ബയോട്ടിൻ എന്നിവ മുടിയുടെ തിളക്കവും ആരോഗ്യവും വീണ്ടെടുക്കാൻ സഹായിക്കുന്നു. ശിരോചർമത്തിലെ എണ്ണമയം നിലനിർത്തി, മുടി കണ്ടീഷൻ ചെയ്ത്, മുടി കൊഴിച്ചിലും പൊട്ടലും കുറയാൻ ഇതു വഴിയൊരുക്കുന്നു. 

ADVERTISEMENT

മുട്ട ചേർത്തു തയാറാക്കാം ഹെയർ മാസ്ക്

∙ ഒരു മുട്ടയിൽ രണ്ടു വലിയ സ്പൂൺ തൈരും ഒരു വലിയ സ്പൂൺ തേനും ചേർത്തു നന്നായി യോജിപ്പിക്കുക. മുടിയുടെ നീളത്തിലും അറ്റങ്ങളിലും പുരട്ടി 20–30 മിനിറ്റിനു ശേഷം കഴുകാം. മുടിക്ക് മൃദുത്വവും ഹൈഡ്രേഷനും നൽകാൻ ഈ മാസ്ക് സഹായിക്കും.

ADVERTISEMENT

∙ ഒരു മുട്ട, രണ്ടു വലിയ സ്പൂൺ കറ്റാ ർവാഴ ജെൽ, ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്തിളക്കുക. 

മുടിയിൽ പുരട്ടി അരമണിക്കൂറിനു ശേ ഷം കഴുകാം. മുടിയഴകൾക്കു തിളക്കം ലഭിക്കും.

ADVERTISEMENT

∙  ഒരു പഴുത്ത പഴം, ഒരു മുട്ട, രണ്ടു വലിയ സ്പൂൺ തൈര് എന്നിവ ചേർത്ത് മിക്സിയിലാക്കി നന്നായി അടിക്കുക. മുടിയിൽ പുരട്ടി 20–30 മിനിറ്റിനു ശേഷം കഴുകാം. മുടിയിലെ ഫ്രിസ് കുറയ്ക്കാൻ നല്ലതാണിത്.

∙ പഴുത്ത അവക്കാഡോ നന്നായി ഉടച്ച് അതിൽ ഒരു മുട്ടയും ഒരു ചെറിയ സ്പൂൺ വെളിച്ചെണ്ണയും ചേർക്കുക. മുടിയിലാകെ പുരട്ടാം. 

20–30 മിനിറ്റിനു ശേഷം കഴുകിനോക്കൂ, വരണ്ട മുടി മൃദുലമായിട്ടുണ്ടാകും.

∙ഒരു മുട്ടയിൽ രണ്ടു ചെറിയ സ്പൂ ൺ കാപ്പിപ്പൊടി ചേർത്ത് മുടിയിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകാം. എണ്ണമയമുള്ള മുടിക്കു നല്ലതാണ് ഈ ഹെയർ മാസ്ക്.

∙ ഓർക്കുക, ഹെയർ മാസ്‌ക് കഴുകാൻ തണുത്തതോ ഇളംചൂടുള്ളതോ ആയ വെള്ളമാണു നല്ലത്.

Homemade Egg Masks: Your Solution to Hair Problems:

Eggs are a traditional remedy for hair care, vital for restoring protein and natural oils lost due to pollution and chemical products. Egg white masks are beneficial, with proteins and biotin in eggs helping to regain hair's shine and health. They help maintain scalp oiliness, condition hair, and reduce hair fall and breakage. Various egg-based hair masks can be prepared using ingredients like yogurt, honey, aloe vera, coconut oil, banana, and coffee powder to address different hair concerns and promote healthy, lustrous locks.

ADVERTISEMENT