ADVERTISEMENT

വെളുത്തുള്ളി ഭക്ഷണത്തിൽ മാത്രമല്ല, സൗന്ദര്യവര്‍ധക വസ്തുവായും ഉപയോഗിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്‍റുകൾക്ക് ചർമത്തിലെ ഇൻഫെക്‌ഷനുകളെ ഇല്ലാതാക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ മുഖക്കുരുവിന് മികച്ച പ്രതിവിധിയാണ് വെളുത്തുള്ളി. കൂടാതെ ബ്ലാക്ക് ഹെഡ്‌സ്, ചർമത്തിലെ ചുളിവുകൾ എന്നിവ തടയാനും വെളുത്തുള്ളിക്ക് പറ്റും. 

മുഖക്കുരുവും പാടുകളും കുറയ്ക്കാം

ADVERTISEMENT

ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ധാതുക്കൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ഇതിനായി വെളുത്തുള്ളി നീരെടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളഞ്ഞാല്‍ നല്ല ഫലം കിട്ടും. അതല്ലെങ്കിൽ ചതച്ച വെളുത്തുള്ളി അല്ലെങ്കിൽ രണ്ടായി മുറിച്ച വെളുത്തുള്ളി എടുത്ത് മുഖത്തുരസിയാല്‍ കലകളും പാടുകളും കുറയും.

മുഖത്തെ ചുളിവ് കുറയ്ക്കാം

ADVERTISEMENT

മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാൻ മികച്ച പോംവഴിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന ആന്റി ഓക്സിഡന്റാണ് അകാല വാർധക്യ ലക്ഷണമായ ചുളിവുകൾ കുറയ്ക്കുന്നത്. ഇത്ചർമത്തിന്റെ ഇലാസ്തികത വർധിപ്പിക്കുന്നു. ഇതിനായി വെളുത്തുള്ളി അല്ലികളെടുത്ത് ചതച്ച് തേനും ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റാക്കുക. ഈ പേസ്റ്റ് പത്തുമിനിറ്റോളം മുഖത്തു വച്ച് ഇളംചൂടുവെള്ളത്തിൽ കഴുകിക്കളഞ്ഞാല്‍ ചർമത്തിലെ ചുളിവുകള്‍ നീക്കാന്‍ സഹായിക്കും.

ബ്ലാക്ക് ഹെഡ്സ് പമ്പ കടത്താം

ADVERTISEMENT

ബ്ലാക്ക് ഹെഡ്‌സ് ഒഴിവാക്കാൻ മികച്ച പ്രതിവിധിയാണ് വെളുത്തുള്ളി. ഇതിനായി വെളുത്തുള്ളിയും തക്കാളിയും നന്നായി ഉടച്ച് ആ പേസ്റ്റ് ചർമത്തിൽ പുരട്ടാം. 10 മിനിറ്റിനു ശേഷം കഴുകി കളയാം.

സ്ട്രെച്ച് മാർക്ക് ഒഴിവാക്കാം

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ സ്ട്രെച്ച് മാർക്ക് മായിക്കാൻ ഗുണപ്രദമാണ്. ഇതിനായി ചതച്ച വെളുത്തുള്ളി ഒരു ടേബിൾ സ്പൂൺ ബദാം ഓയിലിനോടൊപ്പം കലർത്തി ഈ മിശ്രിതം ചൂടാക്കുക. ശേഷം സാധാരണ ഊഷ്മാവിൽ ചൂടാറാൻ അനുവദിച്ച ശേഷം സ്ട്രെച്ച് മാർക്കുകളിൽ പുരട്ടാം. ഒരാഴ്ചയോളം ഇടയ്ക്കിടെ ഇത് ചെയ്യുന്നത് നല്ല ഫലം ചെയ്യും.

Amazing Skin Benefits of Garlic:

Garlic is not only a common ingredient in cooking but also a powerful natural remedy for various skin care concerns. Rich in essential antioxidants and minerals, it effectively fights against stubborn acne and skin infections. Regular application helps to significantly reduce blemishes, acne scars, and dark spots over time. Furthermore, the active compounds found in garlic help eliminate blackheads and prevent premature skin aging. Allicin, a key antioxidant present in garlic, boosts skin elasticity and minimizes the appearance of facial wrinkles. Mixing crushed garlic with honey creates a nourishing face mask that rejuvenates the skin naturally. Additionally, combining garlic with almond oil provides an effective solution for fading stretch marks with consistent use.

ADVERTISEMENT