ADVERTISEMENT

കൊറിയൻ സുന്ദരിമാരെ പോലെ തിളങ്ങുന്ന ഗ്ലാസ് സ്കിന്‍ സ്വന്തമാക്കാന്‍ സൂപ്പര്‍ ടിപ്സ് വീട്ടില്‍ തന്നെയുണ്ട്. അതുകൊണ്ട് കയ്യിൽ നിന്ന് പണം ചിലവാകുമെന്ന ടെൻഷനും വേണ്ട. 

∙ തൈര് 

ADVERTISEMENT

മുഖത്ത് പുരട്ടാൻ ഏറ്റവും നല്ലൊരു വസ്തു തൈരാണ്‌. തൈരിലെ ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ നിർജ്ജീവ കോശങ്ങളെ പുറംതള്ളാനും ചർമ്മത്തെ മിനുസമാർന്നതാക്കാനും സഹായിക്കും. എങ്ങനെയെന്ന് നോക്കാം.

1. തൈര് , മഞ്ഞൾപ്പൊടി, വിറ്റാമിൻ ഇ , തേൻ, എന്നിവ തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് പുരട്ടാം. ഇരുപത് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

ADVERTISEMENT

2. തൈര് , കാപ്പിപ്പൊടി, തേൻ, എന്നിവ തുല്യ അളവിൽ എടുത്ത് നന്നായി യോജിപ്പിച്ച് മാസ്ക് ആയി മുഖത്തിടാം. ഇത് ഇരുപത് മിനിട്ടിനു ശേഷം കഴുകാം.

3. തൈരിൽ അരിപ്പൊടി, ഗ്രീൻ ടീയുടെ പൊടി, തേൻ, എന്നിവ ചേർത്ത് യോജിപ്പിച്ച ശേഷം അഞ്ചു മിനിറ്റ് വയ്ക്കുക. ഗ്രീൻ ടീയുടെ പൊടി അതുമായി നന്നായി യോജിച്ചതിന് ശേഷം ഈ മാസ്ക് മുഖത്ത് തേയ്ക്കാം. മുഖത്തിനു വന്ന തിളക്കവും മിനുസവും നേരിട്ട് അനുഭവിച്ചറിഞ്ഞോളൂ. 

ADVERTISEMENT

∙ കഞ്ഞിവെള്ളം

കഞ്ഞിവെള്ളം വളരെ നിസ്സാരമായി കാണുന്നവരാണ് നമ്മൾ. പനി വന്നാൽ ക്ഷീണത്തിനു ഇതിനേക്കാൾ നല്ലൊരു ഔഷധമില്ല. പക്ഷെ കക്ഷിയുടെ സൗന്ദര്യ സംരക്ഷത്തെക്കുറിച്ച് എത്ര പേർക്കറിയാം? കൊറിയൻ സുന്ദരിമാരുടെ സൗന്ദര്യ സംരക്ഷണ വസ്തുക്കളിൽ ഏറ്റവും മുന്നിലാണ് കഞ്ഞി വെള്ളം. മുഖത്തിനും മുടിയ്ക്കും ഒരുപോലെ ഗുണകരമാണ് കഞ്ഞി വെള്ളം. മുഖം ഗ്ലാസ് പോലെ തിളങ്ങാൻ കഞ്ഞി വെള്ളം കൊണ്ടുള്ള കൊറിയൻ സുന്ദരിമാരുടെ രഹസ്യകൂട്ടുകൾ ബെസ്റ്റാണ്. 

1. ടാനിന് നല്ലൊരു പരിഹാരമാണ് കഞ്ഞി വെള്ളം. കഞ്ഞിവെള്ളത്തിൽ ഒരു പഞ്ഞി മുക്കി മുഖത്ത് നന്നായി തേച്ച് പിടിപ്പിച്ച ശേഷം പത്ത് മിനിട്ടു കഴിഞ്ഞു കഴുകി നോക്കൂ. ചർമ്മത്തിന് ഒരു കൂളിംഗ് ഫീൽ നൽകുന്നതിനാൽ ചൂട് കാലത്ത് ഈ കഞ്ഞി വെള്ളം മസാജ് വളരെ നല്ലതാണ്. 

2. മികച്ചൊരു ടോണർ ആണ് കഞ്ഞി വെള്ളം. ഇത് ഒരു കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. കഞ്ഞി വെള്ളത്തിലേക്ക് ഒരൽപം റോസ് വാട്ടർ കൂടി ചേർത്ത് മുഖത്ത് നിത്യവും ടോണർ ആയി സ്പ്രേ ചെയ്യാവുന്നതാണ്. 

3. കഞ്ഞി വെള്ളം ഐസ് ക്യൂബിൽ ഒഴിച്ച് കട്ടയാക്കി വച്ചിരുന്നാൽ അത്യാവശ്യത്തിനു എടുത്ത് ഉപയോഗിക്കാനാകും. എവിടെയെങ്കിലും പോയി വെയിൽ കൊണ്ട് കരിവാളിച്ചു വരുമ്പോൾ ഈ ക്യൂബ് മുഖത്ത് മെല്ലെ മസാജ് ചെയ്തു കൊടുത്താൽ മതിയാകും.  

4. കഞ്ഞി വെള്ളം, കറ്റാർ വാഴ ജെൽ, വിറ്റാമിൻ എ, അൽപ്പം ഒലിവ് ഓയിൽ എന്നിവ നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഇരുപത് മിനിട്ടിനു ശേഷം മാസ്ക് കഴുകി കളയാം. 

5. കഞ്ഞി വെള്ളം, തേൻ, കടലമാവ് എന്നിവ നന്നായി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് മാസ്ക് ആയി ഇടാം. പത്തു മിനിട്ടിനു ശേഷം ഇത് കഴുകി കളയാം.

6. ഓട്സ് നന്നായി പൊടിച്ച ശേഷം പാലുമായി യോജിപ്പിക്കുക, ഇതിലേയ്ക്ക് കഞ്ഞി വെള്ളം കൂടി ഒഴിച്ച ശേഷം പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ക്കാം. ഇരുപത് മിനിട്ടിനു ശേഷം ഇത് കഴുകി കളയുക.

7. കഞ്ഞിവെള്ളത്തിലേയ്ക്ക് ഒരു മുട്ടയുടെ വെള്ള ഒഴിച്ച് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ഒരു പത്ത് മിനിട്ടിനു ശേഷം കഴുകാം. 

How to Get Korean Glass Skin Using Natural Remedies at Home:

Glass skin can be easily achieved at home using natural ingredients without spending a lot of money. Curd acts as an excellent ingredient for the face, with its lactic acid helping to remove dead skin cells and smooth the complexion. Various face mask recipes combining curd with turmeric, vitamin E, honey, coffee powder, rice flour, and green tea provide noticeable radiance. Similarly, rice water is a prominent secret in Korean beauty regimens, offering amazing benefits for both skin and hair. Rice water can be effectively used as a toner, cooling agent, or frozen into ice cubes to treat sunburns and tanning. Mixing rice water with aloe vera, vitamin E, olive oil, honey, gram flour, oats, or egg white creates powerful homemade masks for glowing skin. Regular application of these simple remedies transforms dull skin into a smooth and glowing complexion.

ADVERTISEMENT