ADVERTISEMENT

ടിവികെ അധ്യക്ഷനും സൂപ്പര്‍താരവുമായ വിജയ് കന്യാകുമാരിയിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രചാരണത്തിന്റെ ഭാഗമായി സൈക്കിൾ ചവിട്ടി വരുകയായിരുന്ന വിജയ്‌യുടെ അടുത്തേക്ക് ഒരു ആരാധകന്‍ ഫ്ലവര്‍ ബോളെറിഞ്ഞു എറിയുന്നതും, ഉടൻ തന്നെ അദ്ദേഹം സൈക്കിളിൽ നിന്നിറങ്ങി തിരിഞ്ഞോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഫ്ലവര്‍ ബോള്‍ കണ്ട് അത് ബോംബാണെന്ന് തെറ്റിധരിച്ച് വിജയ് പേടിച്ചു ഓടിയതാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പരിഹാസം. വിഡിയോ വലിയ രീതിയിൽ സൈബര്‍ ലോകത്ത് ട്രോളാവുകയാണ്.

ADVERTISEMENT

ഫ്ലവര്‍ ബോൾ വീണ ഉടനെ വിജയ് പിന്തിരിഞ്ഞോടുകയും സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും സംരക്ഷണം തീർക്കുന്നതും വിഡിയോയിൽ നിന്ന് വ്യക്തമാണ്. താരം വേഗത്തിൽ കാരവനിലേക്ക് കയറുകയും ചെയ്തു. അതേസമയം ആരാധകർ ചുറ്റും കൂടിയത് കൊണ്ടാണ് വിജയ് തിരിഞ്ഞോടിയത് എന്നാണ് അനുകൂലിക്കുന്നവരുടെ വാദം.

ADVERTISEMENT
Vijay's Kanyakumari Campaign Video Goes Viral Amidst Flower Ball Scare:

Thalapathy Vijay's recent election campaign in Kanyakumari has gone viral on social media after a fan threw a flower ball, causing him to quickly dismount his bicycle and retreat. The incident has led to widespread trolling online, with many humorously suggesting he mistook the flower ball for a bomb.

ADVERTISEMENT
ADVERTISEMENT