തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യും തൃഷയും തമ്മിലുള്ള വിവാഹം കഴിഞ്ഞോ? സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. തൃഷയുടെ ഏറ്റവും പുതിയ വിഡിയോയാണ് ഗോസിപ്പുകള്‍ക്ക് വഴി മരുന്നിട്ടത്. വൈറല്‍ വിഡിയോയില്‍ തൃഷയുടെ കഴുത്തില്‍ താലിമാലയും കയ്യില്‍ വിവാഹമോതിരവും കണ്ടതാണ് പുതിയ ചര്‍ച്ചയ്ക്ക് കാരണമായത്.
നീളം കുറഞ്ഞ മാലയില്‍ ആലില രൂപത്തിലുള്ള ലോക്കറ്റ് കാണാം. ഒപ്പം കയ്യില്‍ ഇതുവരെ കാണാത്ത മോതിരം കണ്ടതും വിവാദമായി. അതേസമയം ഇത് താലിയല്ലെന്നും ഇത്തരം മാലകളാണോ വിവാഹസൂചനകളെന്നും കമന്റുകള്‍ നിറയുന്നുണ്ട്. 2025 ലെ വിഡിയോ ആണെന്നും എഐ ആണെന്നും ചിലര്‍ പറയുന്നു.
അതേസമയം കമലഹാസൻ നായകനായി അഭിനയിച്ച 'തഗ്ഗ് ലൈഫ്’ എന്ന ചിത്രത്തിലെ പ്രമോഷൻ പരിപാടിക്കിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത് എന്നാണ് സൂചന. വിജയ്‌യുടെ ഭാര്യ സംഗീത സമര്‍പ്പിച്ച വിവാഹമോചന ഹര്‍ജിയിലെ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ വിവാദം.