ADVERTISEMENT

അമ്മയുടെ 70ാം പിറന്നാള്‍ ആഘോഷമാക്കി തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്‍. തൃഷയുടെ അമ്മ ഉമ കൃഷ്ണന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കേക്ക് മുറിക്കുന്നതിന്റെയും സമ്മാനങ്ങൾക്കൊപ്പം ഇരിക്കുന്ന അമ്മയുടെയും ചിത്രങ്ങൾ തൃഷ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചത്.

70ാം പിറന്നാള്‍ ആണെന്ന് പറയില്ലെന്നും അമ്മയെ കണ്ടാല്‍ തൃഷയുടെ ചേച്ചിയാണെന്നേ പറയൂ എന്നുമാണ് ആരാധകര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റായി ഇട്ടിരിക്കുന്നത്. എഴുപതാം വയസ്സിലും മകളേക്കാൾ സുന്ദരിയാണ് അമ്മയെന്നും പലരും കുറിച്ചു. മുൻപ് സിനിമകളിൽ നിന്ന് അവസരങ്ങൾ വന്നിട്ടും മകളുടെ കരിയറിന് പൂർണ്ണ പിന്തുണ നൽകി അതെല്ലാം വേണ്ടെന്നുവയ്ക്കുകയായിരുന്നു ഉമ. ഒരു പരസ്യചിത്രത്തിൽ തൃഷയ്ക്കൊപ്പം ഉമ അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT
Trisha Krishnan Celebrates Mother's 70th Birthday :

Trisha Krishnan celebrated her mother Uma Krishnan's 70th birthday, with photos of the occasion going viral on social media. Fans were impressed by Uma Krishnan's youthful appearance, commenting that she looks like Trisha's older sister and is more beautiful than her daughter even at 70.

ADVERTISEMENT
ADVERTISEMENT