ADVERTISEMENT

സൂപ്പര്‍താരം സൂര്യയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. കഴിഞ്ഞ ദിവസം താരത്തിന്റെ വിവാഹ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റിന് സ്വർണച്ചെയിൻ സമ്മാനിച്ച വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്.

‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന സിനിമയിൽ സൂര്യയുടെ മകനായി അഭിനയിച്ച കുഞ്ഞുതാരത്തിനാണ് സ്വർണച്ചെയിൻ സമ്മാനിച്ചത്. തെലുങ്ക് നടൻ ചരണിന്റെ ഒരു വയസ്സുള്ള മകൻ ചാർവിക്ക് ആണ് സൂര്യയുടെ മകനായി എത്തിയത്. 

ADVERTISEMENT

ഷൂട്ടിങ് ലൊക്കേഷനിൽ വച്ചായിരുന്നു കുഞ്ഞിന്റെ ഒന്നാം ജന്മദിനാഘോഷം നടത്തിയത്. ചടങ്ങിൽ പങ്കെടുത്ത സൂര്യ കുഞ്ഞിനെ കയ്യിലെടുത്ത് താലോലിക്കുകയും, തുടർന്ന് കുഞ്ഞിന്റെ കഴുത്തിൽ സ്വർണ്ണച്ചെയിൻ അണിയിക്കുകയുമായിരുന്നു. കുഞ്ഞിന്റെ കുടുംബത്തോടൊപ്പം ഏറെ നേരം ചെലവഴിച്ച ശേഷമാണ് താരം മടങ്ങിയത്. 

ജന്മദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ വൈറലായതോടെ താരത്തിന്റെ ഹൃദയ വിശാലതയെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവർത്തകരോട് സൂര്യ കാണിക്കുന്ന കരുതലാണ് അദ്ദേഹത്തെ ആരാധകര്‍ക്കിടയില്‍ പ്രിയങ്കരനായ നടനാക്കി മാറ്റുന്നത്.

ADVERTISEMENT
Suriya Gifts Gold Chain to Child Artist on Birthday:

Suriya's generous act of gifting a gold chain to a child artist has become a major talking point on social media. The actor played the role of the father to a young child artist in the film 'Vishwanath and Sons'. The child, Charvi, who is the one-year-old son of Telugu actor Charan, celebrated his first birthday on the film set. Suriya personally celebrated the occasion with the child and his family, even adorning the gold chain around the child's neck. Videos of the birthday celebration went viral, leading to widespread praise for Suriya's kindness and thoughtful gesture towards his colleagues. This warmth and care for co-stars solidify his position as a beloved actor among fans.

ADVERTISEMENT
ADVERTISEMENT