ADVERTISEMENT

നടന്മാരായ സൂര്യയും കാർത്തിയും ആരാധകരോട് ദേഷ്യപ്പെടുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ താരങ്ങള്‍ സേലത്ത് എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. താരങ്ങളെ കണ്ടതോടെ ചുറ്റും വലിയ ജനക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. 

അതിനിടെ കൈക്കുഞ്ഞുമായി ചിലര്‍ തിരക്കിലേക്കു ഇടിച്ചു കയറാന്‍ തുടങ്ങിയതാണ് നടന്മാരെ ദേഷ്യം പിടിപ്പിച്ചത്. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ആരാധകരില്‍ ചിലർ കുഞ്ഞിനെ പൊക്കിയെടുത്ത് തിരക്കിനിടയിലേക്ക് കൊണ്ടുവരുകയായിരുന്നു. തിക്കിനും തിരക്കിനുമിടയിൽ കുട്ടിക്ക് അപകടം സംഭവിച്ചേക്കാം എന്ന ആശങ്കയിലാണ് സൂര്യയും കാർത്തിയും ആരാധകരോട് കയർത്തത്.

ADVERTISEMENT

സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. സിനിമാതാരത്തെ കാണാൻ പോയി എന്തിനാണ് വഴക്ക് കേൾക്കുന്നത് എന്ന് ചിലർ വിമർശിക്കുമ്പോൾ, വലിയൊരു അപകടം ഒഴിവാക്കാനാണ് താരങ്ങൾ ഇങ്ങനെ പ്രതികരിച്ചതെന്നു മറ്റു ചിലർ അഭിപ്രായപ്പെടുന്നു. 

ADVERTISEMENT
Surya and Karthi React Angrily to Fans at Wedding:

Surya and Karthi's anger towards fans went viral on social media. The actors were attending a wedding in Salem when a large crowd gathered. Some fans pushed through security with a baby, alarming Surya and Karthi, who then reacted angrily. The incident sparked debate online, with some criticizing the actors and others supporting their concern for the child's safety.

ADVERTISEMENT
ADVERTISEMENT