വിജയ് ദേവരകൊണ്ട- രശ്മിക മന്ദാന ദമ്പതികളുടെ വിവാഹശേഷമുള്ള ആദ്യ ചിത്രം രണബാലി റിലീസിനൊരുങ്ങുന്നു. ഈ മാസം 16 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇരുവരും പങ്കെടുത്ത പോഡ്കാസ്റ്റില്‍ നിന്നുള്ള സംഭാഷണമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറലാകുന്നത്. പ്രണയത്തെയും സ്നേഹത്തെയും കുറിച്ചാണ് ദമ്പതികള്‍ സംസാരിക്കുന്നത്.
പ്രണയത്തിന്റെ കാര്യത്തില്‍ ഏറ്റവും പക്വതയുള്ള വ്യക്തിയാണ് രശ്മിക മന്ദാനയെന്ന് വിജയ് ദേവരകൊണ്ട പറയുന്നു. ‘ദിവസവും പത്തുപതിനഞ്ചു തവണയെങ്കിലും എന്നോട് ഐ ലവ് യൂ പറയും, അതിന് പ്രതികരിക്കേണ്ടതും ഏറെ പ്രധാനമാണ്. ഞാന്‍ പ്രണയം എപ്പോഴും അനുഭവിക്കുന്നുണ്ടെങ്കിലും ഇനി ഐ ലവ് യൂ പറയേണ്ടതില്ല എന്ന് ചിന്തിക്കരുത് എന്നാണ് രശ്മികയുടെ നിലപാട്. ജീവിതത്തിന്റെ തിരക്കുകളില്‍ മുഴുകുമ്പോള്‍ ചെറുതും വലുതുമായ പ്രധാനപ്പെട്ട പല കാര്യങ്ങളും എന്നെ ഓര്‍മിപ്പിക്കുന്നത് രശ്മികയാണ്.’- വിജയ് പറയുന്നു.
ADVERTISEMENT
ജീവിതത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും രശ്മികയും മനസ് തുറന്നു. "വിവാഹം കഴിഞ്ഞാല്‍ പലപ്പോഴും പങ്കാളിയോടുള്ള സുഖാന്വേഷണം പോലും പലരും നിര്‍ത്താറുണ്ട്. പങ്കാളിക്ക് ഇതൊക്കെ അറിയാമല്ലോ എന്നാവും ചിന്ത. പക്ഷേ, ഒരു ബന്ധത്തിന്റെ ദൃഢതയ്ക്ക് ഈ അന്വേഷണം വളരെ അനിവാര്യമാണ്. ജീവിതത്തിലെ പല കാര്യങ്ങളും നമ്മളെ വ്യത്യസ്ത ദിശയിലേക്ക് കൊണ്ടുപോയേക്കാം, അതില്ലാതിരിക്കാന്‍ പ്രണയം കാത്തുസൂക്ഷിക്കണം. ഒരു പ്രണയ ബന്ധത്തിലോ ദാമ്പത്യത്തിലോ എത്രത്തോളം സന്തുഷ്ടരാണെങ്കിലും, കുട്ടികളുണ്ടെങ്കിലും, പങ്കാളിക്കുവേണ്ടി സമയം കണ്ടെത്തണം എന്നാണ് ഞാന്‍ കരുതുന്നത്. അതാണ് പ്രണയം."- രശ്മിക പറഞ്ഞു.
ADVERTISEMENT
The Couple's Chemistry: Vijay Deverakonda and Rashmika Mandanna Discuss Love:
Ranabali, the first film post-marriage for the couple Vijay Deverakonda and Rashmika Mandanna, is set to release on the 16th of this month. A conversation from a podcast they attended as part of the movie's promotion is currently viral on social media, discussing love and affection. Vijay Deverakonda states that Rashmika Mandanna is the most mature person when it comes to love, often expressing 'I love you' multiple times a day and emphasizing the importance of responding. Rashmika also shared her thoughts on relationships, highlighting the necessity of continuous care and communication, even after marriage, to maintain the strength of a bond amidst life's diversions. She believes that finding time for one's partner is crucial for love, regardless of happiness or children. Vijay credits Rashmika for reminding him of important aspects of life amidst busyness. Their discussion underscores the ongoing effort required to nurture love and commitment.