ADVERTISEMENT

നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി ചെരുപ്പ് ധരിക്കാത്തതിന് പിന്നിലെ നൊമ്പരപ്പെടുത്തുന്ന കാരണം വെളിപ്പെടുത്തി ഭാര്യയും നിർമാതാവുമായ ഫാത്തിമ വിജയ് ആന്റണി. വിജയ് ആന്റണിയുടെ പുതിയ ചിത്രം ‘അപ്പകുട്ടി’യുടെ പ്രീ- റിലീസ് ചടങ്ങിലായിരുന്നു ഫാത്തിമയുടെ വെളിപ്പെടുത്തൽ. 

"വിജയ് ആന്റണി എന്തുകൊണ്ടാണ് ചെരുപ്പ് ധരിക്കാത്തതെന്ന കാരണം ആർക്കും അറിയില്ല. ഇന്ന് ഞാനത് വെളിപ്പെടുത്താം. മകൾ കോളജിൽ പോകാനൊരുങ്ങുമ്പോൾ വാങ്ങിയ ധാരാളം ചെരുപ്പുകൾ ഇപ്പോഴും അതുപോലെ കിടക്കുകയാണ്. അതുകണ്ട ശേഷമാണ് അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ ഇനി ചെരുപ്പ് ധരിക്കില്ലെന്ന് ശപഥം ചെയ്തത്. ലണ്ടൻ, പാരീസ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ സംഗീത കൺസർട്ടുകൾക്ക് പോകുമ്പോൾ ഒഴിവാക്കാനാവാത്തതുകൊണ്ട് മാത്രമാണ് അദ്ദേഹം ചെരുപ്പ് ധരിക്കുന്നത്. എന്നാൽ പരിപാടി കഴിഞ്ഞയുടൻ തന്നെ അവ ഊരിമാറ്റും.

ADVERTISEMENT

റാഡോ, റോളക്സ് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വില കൂടിയ വാച്ചുകളുടെ വലിയൊരു ശേഖരം തന്നെ വിജയ് ആന്റണിക്കുണ്ടായിരുന്നു. എന്നാൽ മകളുടെ വിയോഗത്തിന് ശേഷം അവയെല്ലാം അദ്ദേഹം പൂർണമായും ഉപേക്ഷിച്ചു. പകരം, മീര മരിക്കുന്ന സമയത്ത് ധരിച്ചിരുന്ന വാച്ചാണ് അദ്ദേഹം ഇപ്പോൾ ഉപയോഗിക്കുന്നത്. മകൾക്ക് ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് ഞാൻ അവൾക്കായി വാങ്ങിനൽകിയ വാച്ചാണത്. 4,000 രൂപ വിലയുള്ള ആ സെൽഫോൺ വാച്ച് മാത്രമാണ് അദ്ദേഹം ഇപ്പോൾ ധരിക്കുന്നത്. സ്മാർട്ട് വാച്ച് ഉപയോഗിക്കാൻ പല തവണ പറഞ്ഞു. പക്ഷേ കേൾക്കില്ല."- ഫാത്തിമ വ്യക്തമാക്കി.

2023 ലായിരുന്നു വിജയ് ആന്റണിയുടെ മൂത്ത മകൾ മീര(16) ജീവനൊടുക്കിയത്. മകളുടെ വിയോഗത്തിന് ശേഷം ജീവിതത്തിലുണ്ടായ പ്രതിസന്ധികളിളെ തരണം ചെയ്യാന്‍ ഉറച്ച പിന്തുണ നൽകിയത് ഭാര്യ ഫാത്തിമയാണെന്ന് വിജയ് ആന്റണി പറഞ്ഞു. ചടങ്ങിൽ വിജയ് ആന്റണിയുടെ ഇളയ മകൾ ലാരയും സംസാരിച്ചു. മീരയെ ഇതുപോലൊരു വേദിയിൽ സംസാരിപ്പിക്കാൻ കഴിയാതെ പോയത് തനിക്ക് വലിയ നഷ്ടമാണെന്നും വിജയ് ആന്റണി പറഞ്ഞു. 

ADVERTISEMENT
Why Vijay Antony Stopped Wearing Shoes:

Footwear has become a thing of the past for actor and music composer Vijay Antony, whose wife Fatima recently revealed the heartbreaking reason behind his decision to go barefoot. During the pre-release event of his upcoming film Appakutty, Fatima shared that Vijay made a lifelong vow after seeing the unused shoes bought for their late daughter Meera before she was supposed to go to college. Aside from essential international music concerts in places like London, Paris, Singapore, and Malaysia where footwear is mandatory, he immediately removes them once the events conclude. Furthermore, he abandoned his luxurious collection of high-end watches from prominent brands like Rado and Rolex following the tragic loss of his daughter in 2023. Instead, he now exclusively wears a modest four-thousand-rupee cell phone watch that Meera was wearing at the time of her passing, refusing all suggestions to switch to smartwatches. The grieving father acknowledged the immense support from his wife in overcoming life's crises, while their younger daughter Lara also addressed the emotional gathering.

ADVERTISEMENT
ADVERTISEMENT