ADVERTISEMENT

ബോളിവുഡിലെ സൂപ്പർ ജോഡികളാണ് അജയ് ദേവ്ഗണും ഭാര്യ കജോളും. ഓൺ സ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും ഒന്നാന്തരം ഇണക്കുരുവികളാണെന്ന് തെളിയിച്ചവർ. അജ‍‍യ‍്‍യുടെ ഏറ്റവും പുതിയ ചിത്രമായ 'ദി ദി പ്യാർ ദി' നാളെ തിയേറ്ററുകളിലെത്തുകയാണ്. മുൻ ഭാര്യയെ ചൊടിപ്പിക്കാൻ ചെറുപ്പക്കാരികളുമൊത്ത് കറങ്ങിനടക്കുന്ന ആളായാണ് ചിത്രത്തിൽ അജയ് പ്രത്യക്ഷപ്പെടുന്നത്.

എന്തായാലും സിനിമയല്ല ഇവിടെ വിഷയം., ജീവിതത്തിൽ അത്തരത്തിലൊന്ന് സംഭവിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കജോൾ കൂടെയുള്ളപ്പോൾ മറ്റു സ്ത്രീകളെ വായ്നോക്കിയാൽ എന്തു സംഭവിക്കും എന്നായിരുന്നു ചോദ്യം. ''ഇതൊക്കെ സാധാരണ എല്ലാവർക്കും തോന്നുന്ന തോന്നലാണ്. അങ്ങനെയൊക്കെ സംഭവിച്ചിട്ടില്ലെന്ന് പറയാൻ പറ്റില്ല. കജോൾ ഒപ്പമുള്ളപ്പോൾ മറ്റു  സ്ത്രീകളെ വായ്നോക്കിയാൽ അവൾ എന്തെങ്കിലും കമന്‍റ് പാസാക്കും. മിക്കവാറും എന്തെങ്കിലും തമാശയായിരിക്കും'', അജയ് പറയുന്നു.

ADVERTISEMENT

'ദി ദി പ്യാർ ദി' യുടെ ട്രെയിലർ കജോൾ കണ്ടെന്നും ഭാര്യയും സിനിമയില്‍ നിന്നായതുകൊണ്ട് അവൾക്ക് അതൊക്കെ മനസിലാകുമെന്നും അജയ് ദേവ്‍ഗൺ കൂട്ടിച്ചേര്‍ത്തു. അജയ് ദേവ്ഗണിനു പുറമേ രാകുൽ പ്രീത്, തബു എന്നിവരാണ് ദി ദി പ്യാർ ദിയിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും നേരത്തെ യൂ ട്യൂബിൽ തരംഗം സൃഷ്ടിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT