ADVERTISEMENT

'ജസ്റ്റ് ഫോർ വിമൻ' പുരസ്കാര ചടങ്ങിൽ സദസ്സിനെ കയ്യിലെടുത്ത് മലയാളത്തിന്റെ പ്രിയനടി മഞ്ജു വാരിയർ. ഇംഗ്ലീഷിലും തമിഴിലും മനോഹരമായി സംസാരിച്ചാണ് മഞ്ജു മറുഭാഷാ പ്രേക്ഷകരെ കയ്യിലെടുത്തത്. ‘എനക്ക് തമിഴ് പേശ തെരിയും പഠിക്ക തെരിയും എഴുതത്തെരിയും, നാൻ പൊറന്ത് വളർന്തതേ തമിഴ്നാട്ടിൽ താൻ...’- മഞ്ജു ഇത്രയും പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടിയോടെയാണ് തമിഴ് മക്കൾ സ്വീകരിച്ചത്.

manjujfw3

പുരസ്കാരം സ്വീകരിച്ച ശേഷം മഞ്ജു ഇംഗ്ലീഷിലാണ് പ്രസംഗിച്ചത്. "പുരസ്കാരങ്ങൾ എന്നും പ്രചോദനമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഓരോ പുരസ്കാരങ്ങളും പ്രചോദനത്തേക്കാൾ മുകളിലാണ്. ആ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവരെയും ഈ നിമിഷം നന്ദിപൂർവം ഓർക്കുന്നു. ആരോ പറഞ്ഞിട്ടുണ്ട്, ജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും ഒന്നു നിങ്ങളെ പഠിപ്പിക്കുമെന്ന്. ഈ സായാഹ്നത്തിൽ സ്ത്രീകൾ കൈവരിച്ച മഹത്തായ നേട്ടങ്ങളെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. ഒരുപാടു സന്തോഷമുള്ള കാര്യങ്ങൾ.

manju-jfw2
ADVERTISEMENT

എന്നാൽ, സുരക്ഷയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്ന ഈ രാജ്യത്തെ സ്ത്രീകളെ കുറിച്ചാണ് ഞാൻ ഓർക്കാൻ ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും. എപ്പോഴൊക്കെ സ്ത്രീകളുടെ അന്തസിനും മാന്യതയ്ക്കും മുറിവേൽക്കുന്നുവോ, അത് നമ്മൾ ജീവിക്കപ്പെടുന്നുവെന്ന് അവകാശപ്പെടുന്ന പുരോഗമനപരമായ സമൂഹത്തിന്റെ പരാജയമാണ്. രാജ്യത്തെ വേദനിക്കുന്ന സ്ത്രീകൾക്കായി ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നു. എല്ലായ്പ്പോഴും അവർക്കൊപ്പമായിരിക്കും എന്റെ നിലപാടുകളെന്ന് ഞാൻ വാക്കു നൽകുന്നു. അതോടൊപ്പം ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ അതിജീവിച്ച എന്റെ നാടിന്റെ അണയാത്ത ഊർജ്ജത്തിനും ഈ പുരസ്കാരം ഞാൻ സമർപ്പിക്കുന്നു."- മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ.

manju-jfw4

ശേഷം ‘സബ്ടൈറ്റിൽ ഇല്ലാതെ ഇംഗ്ലീഷ് സിനിമ കാണുന്ന പോലെ...’ എന്നായിരുന്നു മഞ്ജുവിന് അവതാരകന്റെ കോമ്പ്ലിമെന്റ്. മികച്ച നർത്തകിയായ മഞ്ജുവിനോട് സദസ്സിൽ ചുവടുവയ്ക്കാനും അവതാരകൻ ആവശ്യപ്പെട്ടു. മഞ്ജുവിന് കൂട്ടായി പാട്ടിനൊപ്പം ചുവടുവയ്ക്കാൻ തെന്നിന്ത്യൻ താരം സിമ്രാനും സ്റ്റേജിലെത്തിയതോടെ ആരാധകർ കൂടുതൽ ആവേശത്തിലായി. മനോഹരമായ വിഡിയോ കാണാം; 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT