ADVERTISEMENT

തന്റെ ഭർത്താവ് മരണപ്പെട്ടു എന്ന വാർത്ത നടി നേഹ അയ്യർ സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അറിയിച്ചത് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു. തൊട്ടു പിന്നാലെ താൻ അമ്മയാകാന്‍ പോകുന്നു എന്ന വിവരവും അമ്മയായ വിവരവുമൊക്കെ സോഷ്യൽ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവച്ചു. ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്നതിനിടെ പ്രിയപ്പെട്ടവൻ തന്നെ വിട്ടു പിരിഞ്ഞതിന്റെ വേദന നേഹ പങ്കുവച്ചത് പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ദു:ഖത്തിലാഴ്ത്തി. ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു നേഹയ്ക്ക് കൂട്ടായി മകനെത്തിയത്.

ഇപ്പോഴിതാ, തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രം പങ്കുവച്ച് നേഹ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതാണ് വൈറൽ.

പ്രിയപ്പെട്ടവന്‍ ഒപ്പമില്ലാതെ ആഘോഷിക്കുന്ന ആദ്യത്തെ പിറന്നാളാണ് ഇതെന്ന് താരം കുറിച്ചു. മകനൊപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. 15 വര്‍ഷമായി പിറന്നാള്‍ ആഘോഷിച്ചത് അദ്ദേഹത്തിനൊപ്പമായിരുന്നു. ആദ്യമായാണ് അദ്ദേഹമില്ലാതെ പിറന്നാള്‍ ആഘോഷിക്കുന്നത്. അമ്മയായതിന് ശേഷമുള്ള ആദ്യ പിറന്നാള്‍ കൂടിയാണ് ഇത്തവണത്തേതെന്നും താരം കുറിച്ചു. വികാരധീനയായി നേഹ കുറിച്ചത് ഇതിനകം വൈറലാണ്.

ദിലീപ് ചിത്രമായ കോടതിസമക്ഷം ബാലന്‍ വക്കീല്‍ കണ്ടവരാരും നേഹ അയ്യരെ മറക്കാനിടയില്ല. ചിത്രത്തില്‍ ഒരു ഐറ്റം നമ്പരിൽ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. തരംഗം എന്ന ചിത്രത്തിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു.

 

ADVERTISEMENT
ADVERTISEMENT