ADVERTISEMENT

ശ്രേയ ജയദീപ് ആലപിച്ച ‘പെണ്ണാള്‍’ എന്ന സംഗീത ആല്‍ബത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ശ്രേയയുടെ മനോഹരമായ ആലാപനം പാട്ടിനെ കൂടുതൽ മനോഹരമാക്കുന്നു.

ഒരു സ്ത്രീയുടെ ബാല്യം, കൗമാരം, യൗവ്വനം, മാതൃത്വം, വാര്‍ധക്യം എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളടങ്ങുന്ന സംഗീത യാത്രയാണ് ‘പെണ്ണാള്‍’. ‘ബാല്യം’ എന്ന ആദ്യ ഗാനം ഒരു കുട്ടിയുടെ നിഷ്കളങ്കതയെയും വിനോദങ്ങളെയും കുറിച്ചുള്ളതാണ്.

ADVERTISEMENT

ഷൈല തോമസിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഗായത്രി സുരേഷാണ്. ഷൈല തോമസാണ് സംവിധാനം. ചിന്നു കുരുവിള, സുമേഷ് സുകുമാരന്‍എന്നിവരാണ് ഛായാഗ്രഹണം. ഷൈല തോമസും ഡോ.ഷാനി ഹഫീസും ചേർന്നാണ് പെണ്ണാൾ ഒരുക്കിയിരിക്കുന്നത്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT