ADVERTISEMENT

മലയാളത്തിന്റെ പ്രിയ താരങ്ങളായ ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും കഴിഞ്ഞ വർഷമാണ് വിവാഹിതരായത്. ‘സ്വന്തം സുജാത’ എന്ന സീരിയലില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ യഥാര്‍ഥ ജീവിതത്തിലും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.

ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത്, കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം.

ADVERTISEMENT

ഇപ്പോഴിതാ, തങ്ങളുടെ വിവാഹ വിശേഷങ്ങളെക്കുറിച്ചും നേരിട്ട ഗോസിപ്പുകളെക്കുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ടോഷും ചന്ദ്രയും.

ഗോസിപ്പുകളെ എങ്ങനെയാണ് നേരിട്ടത് ?

ADVERTISEMENT

ചന്ദ്ര : വിവാഹം കഴിച്ച് അമേരിക്കയിലായിരുന്നു, ഡിവോഴ്സ് കഴിഞ്ഞു എന്നൊക്കെ നുണക്കഥകൾ കേൾക്കാൻ തുടങ്ങിയിട്ട് ഏറെയായി. വിവാഹം കഴിഞ്ഞതോടെ ഇത്തരം കഥകൾ വീണ്ടും തലപൊക്കി. പക്ഷേ, ഞങ്ങൾക്കിതെല്ലാം തമാശയാണ്.

ടോഷ് : എന്റെ യുട്യൂബ് ചാനലിന്റെ വിഡിയോയുടെ താ ഴെ കമന്റ്, ‘ചേട്ടാ ആദ്യ ഭാര്യ എവിടെ’ എന്ന്. ഞങ്ങളുടെ രണ്ടാളുടെയും ഒന്നാം വിവാഹമാണെന്ന് എത്രവട്ടം പ റഞ്ഞാലും നെഗറ്റീവ് മാത്രം തേടിപ്പോകുന്നവർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. ഞങ്ങളെ ഇതൊന്നും ബാധിച്ചിട്ടേയില്ല. ദൈവാനുഗ്രഹം പോലെ വന്നെത്തിയ സന്തോഷവും സ്നേഹവും ആ ഘോഷിക്കുകയാണ്.

ADVERTISEMENT

അഭിമുഖത്തിന്റെ പൂർണ രൂപം പുതിയ ലക്കം വനിതയിൽ (ഏപ്രിൽ 16–29, 2022) വായിക്കാം.

ADVERTISEMENT