ADVERTISEMENT

തന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനായിക ജ്യോതിക. ശരീര ഭാരം കുറച്ച്, പുത്തൻ ലുക്കിലാണ് ജ്യോതിക ചിത്രങ്ങളിൽ. വെള്ള നിറത്തിലുള്ള ഷർട്ട് ടക്ക് ഇൻ ചെയ്ത് ബ്ലൂ ഡെനിം പാന്റാണ് ജ്യോതിക ധരിച്ചിരുന്നത്.
അതേ സമയം, റിലീസ് ചെയ്യാനിരിക്കുന്ന ‘ഡബ്ബ കാര്‍ട്ടല്‍’ എന്ന സീരീസാണ് ജ്യോതികയുടെ ഏറ്റവും പുതിയ പ്രോജക്ട്. സീരിസിൽ സുപ്രധാന വേഷമാണ് നടിയ്ക്ക്.
‘ഡബ്ബ കാര്‍ട്ടലി’ൽ അഞ്ച് വീട്ടമ്മമാരാണ് പ്രധാന കഥാപാത്രങ്ങള്‍. ജ്യോതിക, ശബാന ആസ്മി എന്നിവര്‍ക്ക് പുറമെ നിമിഷ സജയന്‍, ശാലിനി പാണ്ഡെ,ലില്ലിത് ഡൂബെ, അഞ്ജലി ആനന്ദ് തുടങ്ങിയവരുമുണ്ട്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT