ADVERTISEMENT

പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നു. ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്’ എന്നു പേരിട്ട ചിത്രത്തിൽ മാത്യു തോമസ് നായകനാകുന്നു. എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് ഒരുങ്ങുന്നത്.

ജ്യോതിഷ് എം., സുനു എ.വി. എന്നിവരാണ് രചന. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് (ആവേശം ഫെയിം), ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ADVERTISEMENT

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബിജേഷ് താമി, ഛായാഗ്രഹണം – അഭിലാഷ് ശങ്കർ, എഡിറ്റർ – നൗഫൽ അബ്ദുള്ള, മ്യൂസിക് – യാക്ക്സൻ ഗാരി പെരേര, നേഹ എസ്. നായർ, സംഘട്ടനം – കലൈ കിങ്സ്റ്റൻ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT