ADVERTISEMENT

അടുത്തിടെ തെന്നിന്ത്യ കണ്ട ഏറ്റവും വലിയ താരവിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേത്. നീണ്ട കാലത്തെ പ്രണയത്തെത്തുടർന്ന്, ജൂൺ ഒൻപതിന് മഹാബലിപുരത്ത് വച്ചു നടന്ന ചടങ്ങിൽ തമിഴിലെ യുവസംവിധായകന്‍ വിഘ്നേഷ് ശിവൻ നയൻതാരയ്ക്ക് താലി ചാർത്തിയപ്പോൾ ഷാറൂഖ് ഖാൻ, രജനീകാന്ത്, കമൽഹാസൻ തുടങ്ങി വൻതാരങ്ങൾ ആ ശുഭമുഹൂർത്തത്തിന് സാക്ഷികളാകാൻ എത്തിയിരുന്നു.

വിവാഹ ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് നയൻസും വിക്കിയും കേരളത്തിലെത്തിയത്. വിവാഹത്തിൽ പങ്കെടുക്കാനാകാതിരുന്ന നയൻസിന്റെ മാതാപിതാക്കളെ കാണുന്നതിനും അനുഗ്രഹം വാങ്ങുന്നതിനുമായിരുന്നു യാത്ര.

ADVERTISEMENT

ഇപ്പോഴിതാ, മലയാളത്തിന്റെ പ്രിയയുവനടൻ അനൂപ് കൃഷ്ണനും ഭാര്യ ഡോ.ഐശ്വര്യയ്ക്കുമൊപ്പമുള്ള നയൻസിന്റെയും വിക്കിയുടെയും ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ. അനൂപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം നിമിഷങ്ങൾക്കകം ശ്രദ്ധേയമായി.

anoop-krishnan-2

കൊച്ചിൻ എയർപോർട്ടിൽ വച്ചായിരുന്നു ഈ അപ്രതീക്ഷിത കണ്ടുമുട്ടൽ. ഐശ്വര്യയുടെ അച്ഛനെ യാത്രയാക്കാൻ എയർപോർട്ടിൽ എത്തിയതാണ് അനൂപും ഐശ്വര്യയും. അപ്പോഴാണ് നയൻസിനെയും വിക്കിയെയും കണ്ടത്.

ADVERTISEMENT

ഈ വിശേഷങ്ങൾ സംസാരിച്ചു തുടങ്ങിയപ്പോൾ, ‘നയൻതാരയും അനൂപ് കൃഷ്ണനും നായകനും നായികയും...സംവിധാനം വിഘ്നേഷ് ശിവൻ....എന്നു തലക്കെട്ട് കൊടുക്കാമോ....’ എന്നാണ് പൊട്ടിച്ചിരിച്ചു കൊണ്ട് അനൂപ് ചോദിച്ചത്...

‘‘ഏയ്...വെറുതേ...ഒരു ആഗ്രഹം പറഞ്ഞതാ...എയർപോർട്ടിൽ വച്ച് വളരെ അപ്രതീക്ഷിതമായാണ് കണ്ടത്. ഞാൻ ചെന്നു സ്വയം പരിചയപ്പെടുത്തി. ആദ്യം വിഘ്നേഷ് ശിവനോട് സംസാരിച്ചു. പിന്നീട് നയൻതാരയോടും. എന്റെ മുഖം പരിചയമുണ്ട്, ചില ചിത്രങ്ങളും വിഡിയോസുമൊക്കെ കണ്ടിട്ടുണ്ടെന്ന് നയൻതാര പറഞ്ഞു. ചിലപ്പോൾ കാഷ്വൽ ആയി പറഞ്ഞതാകാം.

ADVERTISEMENT

കുറച്ചു നേരം സംസാരിച്ചു. ക്ഷേത്രങ്ങളിൽ ചില വഴിപാടുകളൊക്കെയുണ്ടായിരുന്നു. അതിനായി വന്നതാണെന്ന് പറഞ്ഞു. ഞാൻ കേട്ടിട്ടുള്ളത്, നയൻതാര അധികം സംസാരിക്കാറൊന്നുമില്ലെന്നാണ്. പക്ഷ, എനിക്കങ്ങനെ തോന്നിയില്ല. എന്നോടും ഐശ്വര്യയോടും വളരെ താൽപര്യത്തോടെ സംസാരിച്ചു. വിഘ്നേഷ് വളരെ കൂളാണ്. നയൻതാരയും അതേ. ഒരു ഫോട്ടോ എടുക്കാമോ എന്നു ചോദിച്ചപ്പോൾ വളരെ സന്തോഷത്തോടെ ഒപ്പ നിന്നു. ഐശ്വര്യ അവരുടെ ഒരു ഫാനാണ്’’.– അനൂപ് ‘വനിത ഓൺലൈനോട്’ പറഞ്ഞു.

anoop

ഇപ്പോൾ ‘രാമരാജ്യം’ എന്ന ചിത്രത്തിൽ എസ്.ഐ മുരളി എന്ന വില്ലൻകഥാപാത്രമായി എത്തുകയാണ് അനൂപ്. മറ്റൊരു ബഹുഭാഷാ ചിത്രത്തിലും സുപ്രധാന വേഷത്തിലുണ്ട്. സീരിയലുകൾക്ക് തൽക്കാലം ഇടവേള നൽകിയിരിക്കുകയാണ് താരം.

ADVERTISEMENT