ADVERTISEMENT

തനിക്കു നാണക്കേടുണ്ടാക്കി എന്ന ആരോപണവുമായി വിനോദ വെബ്സൈറ്റിനെതിരെ ബോളിവുഡ് താരം ഹുമ ഖുറേഷി. ഒരു പരിപാടിക്കിടെ, മുന്‍ കാമുകി ഹുമയെ സൊഹൈല്‍ ഖാനും ഭാര്യയും അവഗണിച്ചെന്ന വാർത്തയ്ക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

തന്റെ സല്‍പ്പേരിന് കളങ്കം വരുത്താന്‍ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നെന്ന് താരം ചോദിക്കുന്നു.

ADVERTISEMENT

കഴിഞ്ഞ ദിവസം ‘സ്റ്റുഡന്റ ് ഓഫ് ദി ഇയറിന്റെ’ സ്പെഷ്യല്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ സൽമാൻ ഖാന്റെ സഹോദരനും നടനുമായ സൊഹൈല്‍ ഖാനും അദ്ദേഹത്തിന്റെ ഭാര്യ സീമാ ഖാനും ഹുമയെ അവഗണിച്ചെന്നായിരുന്നു വാര്‍ത്ത.

ഇതിനെതിരെ രംഗത്തെത്തിയ ഹുമ എങ്ങനെയാണ് ഇത്തരത്തില്‍ വാര്‍ത്ത കൊടുക്കാനാകുന്നതെന്നു ചോദിക്കുന്നു. മാപ്പ് പറയണമെന്നും താരം ആവശ്യപ്പെട്ടു.

ADVERTISEMENT

‘നിങ്ങള്‍ ഞങ്ങളെല്ലാവരോടും മാപ്പ് പറയണം. നിങ്ങള്‍ക്ക് ധാര്‍മികതയില്ല, സദാചാര ബോധമില്ല, താരങ്ങള്‍ നിങ്ങളെ ഒഴിവാക്കേണ്ടതുണ്ട്. നിങ്ങളെ ഞങ്ങള്‍ക്ക് ഭയമാണെന്ന് കരുതിയോ’.– ഹുമ ചോദിക്കുന്നു.

അഭിമുഖം അനുവദിക്കാത്തതിന്റെ പേരിലാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതെന്നും അവര്‍ ആരോപിച്ചു.

ADVERTISEMENT

 

ADVERTISEMENT