Tuesday 23 November 2021 08:56 AM IST : By സ്വന്തം ലേഖകൻ

‘പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നതു കണ്ടപ്പോൾ, അറിയാതെ ഒന്നു വിതുമ്പി’: ചിത്രങ്ങളും കുറിപ്പും പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

lakshmi

ചേർത്തലയിലെ കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജയിൽ പങ്കെടുത്തതിന്റെ സന്തോഷം കുറിച്ച്, ചിത്രങ്ങൾ പങ്കുവച്ച് അവതാരക ലക്ഷ്മി നക്ഷത്ര.

‘ജീവിതത്തിൽ എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബർ 16 2021 !

വലിയ വിശിഷ്ട വ്യക്തികൾ പൂജിതയായ ,

കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേർത്തലയിലെ , കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോൾ, സത്യത്തിൽ വിശ്വസിക്കാൻ കഴിഞ്ഞില്ല . അവിടെ ചെന്നപ്പോൾ, ആ ചടങ്ങിന്റെ ഭാഗമായപ്പോൾ , ഭഗവതിയായി പൂജിതയാകുമ്പോൾ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാർത്ഥിച്ചു നിൽക്കുന്നത് കണ്ടപ്പോൾ, അറിയാതെ ഒന്ന് വിതുമ്പി …പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു നിമിഷം ആയിരുന്നു !

എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു. ഇത്രയും നല്ല നിമിഷങ്ങൾ നിറഞ്ഞ ഒരു ദിവസത്തിനും, എല്ലാരുടെയും സ്നേഹത്തിനും , മനസ്സു നിറയെ നന്ദി മാത്രം!’.– ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചതിങ്ങനെ.