ADVERTISEMENT

മലയാളത്തിന്റെ പ്രിയനടൻ മുകേഷിന്റെ നൂറാം സിനിമ ഫിലിപ്സ് ന്റെ ടീസർ‌ എത്തി. ഇന്നസെന്റും നോബിൾ ബാബു തോമസും നവനി ദേവാനന്ദും ക്വിൻ വിബിനും ഉൾപ്പടെയുള്ളവരാണ് താരനിരയിൽ. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ നിർമ്മിക്കുന്ന ചിത്രം ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്നു.

‘ഫിലിപ്സ്’ നവംബറിൽ തിയറ്ററുകളിൽ എത്തും. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന. അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസാണ്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT