ADVERTISEMENT

പ്രേക്ഷകരിൽ വിടവാങ്ങലിന്റെ വേദന നിറച്ച്, അന്തരിച്ച സംവിധായകൻ സച്ചിയുടെ ഓർമകളിൽ പൃഥ്വിരാജ്. പൃഥ്വി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു സ്ക്രീൻ ഷോട്ട് ഇതിനോടകം വൈറൽ ആണ്.

സച്ചിക്ക് താൻ വാട്സാപ്പിൽ അയച്ച ഒരു പഴയ സന്ദേശമാണ് പൃഥ്വിയുടെ സ്ക്രീൻ ഷോട്ട്. തൂവാനത്തുമ്പിയിലെ ക്ലാരയുടെ സംഭാഷണമാണ് പൃഥ്വി അയച്ചിരിക്കുന്നത്. ‘എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാകുവാ... ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്..’ ഈ വാചകം ഉള്‍പ്പെട്ട ഒരു കാര്‍ഡാണ് പൃഥ്വി സച്ചിക്ക് അയച്ചത്. ഇതിന് സച്ചി അയച്ച മറുപടിയും സ്ക്രീൻ ഷോട്ടില്‍ കാണാം.

ADVERTISEMENT

കഴിഞ്ഞ മാസമായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി വിടവാങ്ങിയത്.

ADVERTISEMENT
ADVERTISEMENT