ADVERTISEMENT

ഇരുകൈകളും കൊണ്ട് ബൈക്ക് കൂളായി ഉയർത്തുന്ന ‘സൂപ്പര്‍ മസിൽമാന്‍’ ആണ് മലയാളി പ്രേക്ഷകര്‍ക്ക് റോൺസൺ. ആരോഗ്യകാര്യങ്ങളിലും ശരീരസൗന്ദര്യത്തിലും അദ്ദേഹംം അത്രയേറെ ശ്രദ്ധാലുവാണെന്നതിന്റെ തെളിവായിരുന്നു അങ്ങനെയൊരു സാഹസികത. എന്നാൽ ആ പതിവ് ഇടക്കാലത്തു ചെറുതായൊന്നു തെറ്റി: റോൺസൺ ‘ബിഗ് ബോസ് മലയാളം’ മത്സരാർഥിയായ കാലത്ത്! അതിന്റെ ഫലമോ – ശരീരം ലൂസായി, വയറ് ചാടി! എന്നാൽ താന്‍ ഏറെ സ്നേഹിക്കുന്ന ശരീരസൗന്ദര്യത്തെ വിട്ടുകളയാന്‍ റോൺസൺ തയാറല്ല. ‘ബിഗ് ബോസി’നു മുമ്പെങ്ങിനെയായിരുന്നോ അതിനെക്കാൺ മികച്ച ലുക്കിലേക്ക് തിരികെയെത്തുന്നതിനുള്ള കഠിന പ്രയത്നത്തിലാണ് താരം ഇപ്പോൾ.

ronson-new-1

‘‘92 ദിവസത്തെ ബിഗ് ബോസ് ഹൗസിലെ ജീവിതവും ഭക്ഷണരീതികളും എന്നെ കുടവയറനാക്കി. അവിടെ വർക്ക് ഔട്ട് നടക്കുന്നില്ലെന്നതു മാത്രമായിരുന്നില്ല പ്രശ്നം. സമയത്തിന് ഭക്ഷണം കഴിക്കാൻ പറ്റില്ല, ഉറക്കം കുറവ് തുടങ്ങി പല പ്രതിസന്ധികളുമുണ്ടായിരുന്നു. ജീവിത രീതി മൊത്തം മാറി. എന്റെ ലൈഫ് സ്റ്റൈലുമായി ഒരു ബന്ധവുമില്ലാതെയാണ് ഞാൻ അവിടെ ജീവിച്ചത്. കാർബോ ഹൈഡ്രേറ്റ്സ് ഇല്ലാത്ത, പ്രോട്ടീൻ ഫൂഡ് ഒക്കെ കഴിച്ച്, സമയക്രമം പാലിച്ചൊക്കെയാണല്ലോ മുന്നോട്ടു പോയിരുന്നത്. അവിടെ അതൊന്നും നടക്കില്ല. ടാസ്കും കാര്യങ്ങളുമൊക്കെ വരുമ്പോൾ അതൊക്കെ കഴിഞ്ഞേ കഴിക്കാൻ പറ്റൂ. ചില ദിവസത്തെ ടാസ്ക് തന്നെ ഭക്ഷണം കഴിക്കാതിരിക്കലാണ്. ഒരു ടാസ്കിന്റെ ഭാഗമായി ഒരു ദിവസം കൊണ്ട് ഞാൻ മൂന്നരക്കിലോ ശരീരഭാരം കുറയ്ക്കുക വരെ ചെയ്തു. അപ്പോൾ പട്ടിണിയിരിക്കേണ്ടി വരും. അങ്ങനെ പല പല കാരണങ്ങളാൽ അൺഹെൽത്തിയായ ഒരു സിസ്റ്റം. 92 ദിവസം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എന്റെ ഭാരം 14 കിലോ കുറയുകയാണ് ചെയ്തതെങ്കിലും ശരീരം ലൂസായി, വയറ് ചാടി, ഇന്നർകോർ മസിൽസ് വരെ അയഞ്ഞു പോയി. ദിവസേന രണ്ട് ചിക്കനും മുപ്പത് മുട്ടയും കഴിച്ചിരുന്ന മനുഷ്യനല്ലേ. കൃത്യമായി വർക്കൗട്ടും ചെയ്തിരുന്നു. ആ ആളാണ് തീർത്തും അപരിചിതമായ മറ്റൊരു സാഹചര്യത്തിൽ പെട്ടതെന്ന് ഓർക്കണം.

ADVERTISEMENT

തിരിച്ചു വന്ന ശേഷം കുറച്ചു ദിവസം ബോഡി പെയിനൊക്കെ ഉണ്ടായിരുന്നു. അപ്പോൾ വന്ന ഒരു ഫാഷന്‍ ഷോ ഞാൻ ഈ ശരീരമാറ്റം കാരണം ഒഴിവാക്കുകയും ചെയ്തു.

പിന്നീട് പതിയെപ്പതിയെ വർക്കൗട്ടിലേക്ക് തിരികെയെത്തി. നല്ല പുരോഗതിയുണ്ട്. പുതിയ പ്രൊജക്ടിനു വേണ്ടി കൂടുതൽ നല്ല ഗെറ്റപ്പിലേക്ക് എത്താനുള്ള ശ്രമത്തിലാണ്’’.– റോൺസൺ ‘വനിത ഓൺലൈനോട്’ പറഞ്ഞു.

ronson-new-2
ADVERTISEMENT

ഡോക്ടർ നീരജയാണ് റോണ്‍സന്റെ ജീവിത സഖി. നീരജയും ഒരു സെലിബ്രിറ്റിയാണ് എന്നതാണ് വാർത്തയിലെ കൗതുകം. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും താരമൂല്യവും തിരക്കുമുണ്ടായിരുന്ന ബാലതാരം. കണ്ണീർപാടം, മൂക്കുത്തിയും മഞ്ചാടിയും, ഇനിയൊന്നു വിശ്രമിക്കട്ടെ, ഐ വിറ്റ്നസ് എന്നീ ടെലിവിഷൻ പരമ്പരകളിലും വംശം, മേരാ നാം ജോക്കർ, കല്ലുകൊണ്ടൊരു പെണ്ണ്, അനുരാഗക്കൊട്ടാരം, മുൻപേ പറക്കുന്ന പക്ഷികൾ തുടങ്ങി ശ്രദ്ധേയമായ നിരവധി സിനിമകളിലും നീരജ ബാലതാരമായി തിളങ്ങി.

ADVERTISEMENT
ADVERTISEMENT