ADVERTISEMENT

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ തിയേറ്ററുകളിൽ വിജയ പ്രദർശനം തുടരുമ്പോൾ ഒരാൾ വലിയ ആവേശത്തിലും കടലോളം സന്തോഷത്തിലുമാണ്. ആ ആൾ, ചിത്രത്തിന്റെ ടൈറ്റിൽ ഡിസൈനർ റോസ്മേരി ലില്ലു എന്ന പെൺകുട്ടിയാണ്. ഡിസൈനറും ഫോട്ടോഗ്രാഫറുമായ റോസ്മേരി തനിക്കു ലഭിച്ച വലിയ അവസരത്തിന്റെ ആവേശത്തിലാണ് ഇപ്പോഴും. ചിത്രത്തിൽ അവസരം ലഭിച്ചതിനെക്കുറിച്ച് റോസ്മേരി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

പോസ്റ്റ് വായിക്കാം:

ADVERTISEMENT

ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് പോകുമ്പോൾ ആകാശം മുട്ടെ പൊങ്ങി നിൽക്കുന്ന സിനിമ പോസ്റ്ററുകൾ കണ്ട് പലപ്പോഴും കൊതിച്ചിട്ടുണ്ട്, അതിൽ എവിടെയെങ്കിലും എന്റെ പേര് വന്നെങ്കിലെന്ന്... കണ്ണൂർ ഉൾനാട്ടിലുള്ള ഒരു പെൺകുട്ടി കൊച്ചിക്ക് ബസ് പിടിച്ചതും ആ ആഗ്രഹത്തിന് പുറകെയുള്ള യാത്രയിലാണ്. ഇവിടെ കൊച്ചിയിൽ വന്ന് ചെറിയ ചെറിയ ബന്ധങ്ങൾ ഉണ്ടാക്കി ചെറിയ ചെറിയ ടൈറ്റിൽസ് ചെയ്തു. സിനിമയോടുള്ള അടങ്ങാത്ത ആവേശം കൊണ്ട് സിനിമ ഫങ്ഷൻ നടക്കുന്ന വേദികളിൽ ഫോട്ടോ എടുക്കാൻ പോകുമാരുന്നു. അങ്ങനെ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയുടെ വിജയാഘോഷം നടക്കുന്ന വേദിയിലും എത്തി. ഫോട്ടോസ് എടുത്തു. അവിടുന്നെടുത്ത അജു വര്‍ഗീസിന്റെ ഫോട്ടോ അന്ന് വൈകുന്നേരം തന്നെ ഞാൻ പുള്ളിക്ക് അയച്ചു കൊടുത്തു. ലവ് ആക്ഷൻ ഡ്രാമയുടെ വർക്ക് നടക്കുന്ന സമയമാണ്. മുൻപ് പലതവണ അജു ചേട്ടനെ കണ്ടിട്ടുണ്ട്, പരിചയപ്പെട്ടിട്ടുണ്ട്.
അന്ന് ആ ഫോട്ടോ സെന്റ ് ചെയ്ത കുറച്ച് കഴിഞ്ഞപ്പോ അജു ചേട്ടൻ എന്നെ വിളിച്ച്, ലില്ലു ഫോട്ടോ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഒപ്പം ലവ് ആക്ഷൻ ഡ്രാമയുടെ കാര്യവും. ടൈറ്റിൽ കുറച്ച് പേരെ കൊണ്ട് ചെയ്യിപ്പിക്കുന്നുണ്ട്, ഒന്നും ഇത് വരെ സെറ്റ് ആയിട്ടില്ല, ലില്ലു ഒന്ന് ട്രൈ ചെയ്ത് നോക്ക് എന്ന് പറഞ്ഞു. ആ കിട്ടിയ ആവേശത്തിൽ പണി തുടങ്ങി. കുറെ ടൈറ്റിൽസ് ചെയ്തു. അവർക്ക് എന്ത് വേണോ അത് കിട്ടുന്നത് വരെ ചെയ്യിപ്പിച്ചു. അജു ചേട്ടന് ഇഷ്ടപെട്ട കുറച്ച് ഡിസൈൻസ് അജു ചേട്ടൻ ധ്യാൻ ചേട്ടന് അയച്ചു എന്നിട്ട് എന്റെ അടുത്ത് പറഞ്ഞു ഞാൻ ധ്യാനിനു അയച്ചിട്ടുണ്ട്. ഫൈനൽ തീരുമാനം അവന്റെ ആണ്. അങ്ങനെ ധ്യാൻ ചേട്ടന്റെ മറുപടിക്ക് വേണ്ടി കാത്തിരുന്നു. അതും വന്നു. പുളിക്കും സംഭവം പിടിച്ച്. പിന്നേം കുറച്ച് ചേഞ്ചസ്. ടൈറ്റിൽ അവിടെ പ്ലേസ് ചെയ്ത് തരണം ഇവിടെ പ്ലേസ് ചെയ്ത് തരണം അങ്ങനെ കുറെ... അവർ തരുന്ന സപ്പോർട്ട് കൊണ്ട് പെട്ടന്ന് ചെയ്തു. അങ്ങനെ ഒരു ദിവസം വൈകുന്നേരം അജു ചേട്ടൻ വിളിച്ചു. ലില്ലു നാളെ നമ്മുടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുകയാണ്. അന്നേരം ഉണ്ടായ സന്തോഷം...എന്റെ സാറേ... അന്നേരം ഞാൻ മയ്യത്തായിണ്ടെങ്കിൽ ന്റെ മയ്യത്തിന് വണ്ടർ അടിച്ച് കിടക്കുന്ന മുഖം ആയേനെ...
അങ്ങനെ പിറ്റേന്ന് വൈകുന്നേരം 6 മണിക്ക് ഫസ്റ്റ് ലുക്ക് വന്നു. അതിൽ എന്റെ പേരും ടൈറ്റിൽ ഡിസൈൻ റോസ്മേരി ലില്ലു. ഇന്ന് ആ പെൺകുട്ടി വളരെ സന്തോഷവതിയാണ്. വൈറ്റിലയിലെ കലൂരും ഇടപ്പള്ളിയിലും ഒക്കെ മാനം മുട്ടെ പൊങ്ങിനിൽക്കുന്ന പോസ്റ്ററുകൾ കാണുമ്പോൾ അതിൽ ന്റെ പേര് കാണുമ്പോൾ... നന്ദിയുണ്ട് ഒരുപാട് പേരോട് ഇവിടെ വരെ എത്താൻ സഹായിച്ചതിന്, ഒപ്പം കട്ടക്ക് കൂടെ നിന്നതിന്, അജു ചേട്ടനോട്, ധ്യാൻ ചേട്ടനോട്, ആദ്യമായി അവസരം തന്ന ലിജു ചേട്ടനോട്. കൂട്ടുകാരോട് അങ്ങനെ അങ്ങനെ തീരാത്തത്ര പേരോട് നന്ദി...


 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT