ADVERTISEMENT

നടന്‍ ജോജു ജോർജും മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയായ ‘നായികാനായകനി’ലെ വിജയികളും പ്രധാനവേഷങ്ങളിലെത്തുന്ന ലാൽജോസ് ചിത്രം ‘സോളമന്റെ തേനീച്ചകള്‍’ക്ക് വ്യത്യസ്തമായ വിഡിയോ പ്രചാരണം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഷോർട് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

സംവിധായകന്‍ ലാല്‍ ജോസിന്റെ സുഹൃത്തുക്കള്‍ ചേർന്നൊരുക്കിയ വിഡിയോയില്‍ പാലക്കാടന്‍ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. വിഡിയോഗ്രാഫറായ ജിഷയും ക്യാമറ അസോസിയേറ്റായ ജയറാമുമാണ് അഭിനയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18നു ‘സോളമന്റെ തേനീച്ചകള്‍’ തിയറ്ററുകളിൽ എത്തും. വിഡിയോ കാണാം.. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT