ADVERTISEMENT

അമേയയ്ക്കായി സുരേഷ് ഗോപി കൊടുത്തുവിട്ട സമ്മാനം, കുറച്ച് പൂക്കൾ മാത്രമായിരുന്നില്ല. ഒരു പുതിയ ജീവിതം കൂടെയായിരുന്നു. അമേയയുടെ ഓപ്പറേഷന് വേണ്ടി അമ്മ ‘നിങ്ങൾക്കും ആകാം കോടീശ്വരനി’ലെത്തിയപ്പോഴാണ്, സർജറിയെ പറ്റിയും ആശുപത്രി ചിലവിനെ പറ്റിയും സുരേഷ് ഗോപി അറിയുന്നത്. എൺപതിനായിരം രൂപ നേടുന്ന ഘട്ടം എത്തിയപ്പോൾ , അമ്മയുടെ ഉത്തരം തെറ്റി ഭാഗ്യം നഷ്ടപ്പെടുകയായിരുന്നു. പക്ഷേ, അമേയയുടെ സർജറി മുടക്കാൻ ആ ഭാഗ്യക്കേടിനായില്ല. സുരേഷ് ഗോപി അവിടെവച്ച് തന്നെ സർജറി ചിലവുകൾ ഏറ്റെടുക്കാമെന്ന് പറയുകയായിരുന്നു. പിന്നീടദ്ദേഹം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രയിൽ വിളിച്ച് കാര്യങ്ങളെല്ലാം ശരിയാക്കി.

sh66


ഒടുവിൽ സുരേഷ് ഗോപിയുടെ പിറന്നാൾ ദിനവും അമേയയുടെ സർജറിയും ഒരേ ദിവസമായി . അപ്പോഴിതാ ശസ്ത്രക്രിയയ്ക്കും ശേഷം അമേയ കുട്ടിയുടെ മുന്നിലേക്ക് കൂറച്ചു പൂക്കൾ സമ്മാനമായി താരം എത്തിച്ചിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്ക് കഴിഞ്ഞ് ആശുപത്രി ചെയർമാൻ കെ.ജി. അലക്സാണ്ടർ വിളിച്ചപ്പോഴാണ് അമേയയ്ക്കു പൂക്കൾ നൽകുന്ന കാര്യം സുരേഷ് ഗോപി പറഞ്ഞത്. ഡോ ടി.എസ് ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT