ADVERTISEMENT

പാലാ കുരിശു പള്ളിയിലെത്തി പ്രാർഥിച്ച്, മെഴുകുതിരി കത്തിച്ച് മലയാളത്തിന്റെ സൂപ്പർസ്റ്റാർ സുരേഷ് ഗോപി. തന്റെ ചിത്രീകരണം തുടങ്ങാനൊരുങ്ങുന്ന ‘ഒറ്റക്കൊമ്പൻ’ സിനിമയ്ക്ക് മുമ്പായാണ് അദ്ദേഹം പാലായിലെത്തിയത്. രണ്ട് പതിറ്റാണ്ട് മുമ്പ് ‘ലേലം’ സിനിമയുടെ ചിത്രീകരണ സമയത്തും പാലായിലെ കുരിശുപള്ളി മാതാവിന്റെ മുന്നിലെത്തി പ്രാർഥിച്ച് തിരി തെളിയിച്ചാണ് താരം അഭിനയിച്ച് തുടങ്ങിയത്.

‘കാവൽ’ ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അദ്ദേഹം പാലായിലെത്തിയത്. ഒറ്റക്കൊമ്പന്റെ സംവിധായകൻ മാത്യൂസ് തോമസും ഒപ്പമുണ്ടായിരുന്നു.

ADVERTISEMENT

സുരേഷ് ഗോപിയുടെ 250-ാം ചിത്രമായ ‘ഒറ്റക്കൊമ്പൻ’ പാലായിലും പരിസരങ്ങളിലുമായാണ് ചിത്രീകരിക്കുക. കുരിശുപള്ളിയിലെ പ്രാർഥനയ്ക്കു ശേഷം പാലാ കിഴതടിയൂർ പള്ളിയിലും എത്തി പ്രാർഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT